Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫ്‌ളിപ്കാർട്ടിൽ ഇന്ന് മുതൽ ഓഫർ പെരുമഴ; ടിവിക്കും വാഷിങ് മെഷീനും വൻ ഓഫറുകൾ ഒരുക്കി തോംസൺ: 5,490 രൂപയ്ക്ക് വാഷിങ് മെഷീൻ

ഫ്‌ളിപ്കാർട്ടിൽ ഇന്ന് മുതൽ ഓഫർ പെരുമഴ; ടിവിക്കും വാഷിങ് മെഷീനും വൻ ഓഫറുകൾ ഒരുക്കി തോംസൺ: 5,490 രൂപയ്ക്ക് വാഷിങ് മെഷീൻ

സ്വന്തം ലേഖകൻ

രാജ്യത്തെ മുൻനിര ഇകൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാർട്ടിൽ ഇന്ന് മുതൽ ഓഫർ പെരുമഴ. ഇലക്ട്രോണിക്‌സ് കമ്പനിയായ തോംസൺ ആണ് വമ്പിച്ച വിലക്കുറവുമായി ഫ്‌ളിപ്കാർട്ട് ഓത്സവത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ടിവിക്കും വാഷിങ് മെഷീനും വൻ ഓഫറുകളാണ് തോംസൺ പ്രഖ്യാപിച്ചിരിക്കുന്നത്. തോംസണിന്റെ എല്ലാ വിഭാഗത്തിലുള്ള ടിവികൾക്കും ഗാർഹിക ഉപകരണങ്ങൾക്കും വൻ ഓഫറാണ് നൽകുന്നത്.

തോംസണിന്റെ മിക്ക ഉൽപന്നങ്ങൾക്കും വൻ ഇളവുകളാണ് നൽകുന്നത്. 40 ഇഞ്ച് എൽഇഡി സ്മാർട് ടിവി 16,999 ന് ഫ്‌ളിപ്കാർട്ട് ഉപയോക്താക്കൾക്ക് ലഭിക്കും. ഫ്‌ളിപ്കാർട്ടിൽ ഫെബ്രുവരി 23 മുതൽ 28 വരെയാണ് 'ഫ്‌ളിപ്കാർട്ട് ഇലക്ട്രോണിക്‌സ് ഡേ' നടക്കുന്നത്. കേവലം 5,490 രൂപയ്ക്കാണ് തോംസണിന്റെ സെമി ഓട്ടോമാറ്റിക് വാഷിങ് മെഷീൻ വിൽപ്പനയ്ക്ക് എത്തിക്കുന്നത്.

ഫ്‌ളിപ്കാർട്ട് സെയിലിൽ കേവലം 11,999 രൂപയ്ക്കാണ് ഏറ്റവും കുറഞ്ഞ വിലയുടെ സ്മാർട് ടിവി ലിസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റു ടിവി മോഡലുകളുടെ വില 8,499 രൂപയിലും തുടങ്ങുന്നു. തോംസൺ 32ജഅഠഒ0011, 32 ഇഞ്ച് എച്ച്ഡി എൽഇഡി സ്മാർട് ടിവി ലിസ്റ്റ് ചെയ്തിരിക്കുന്നത് 11,999 രൂപയ്ക്കാണ്. 40 ഇഞ്ച് മോഡലിനു 16,999 രൂപയും 75 ഇഞ്ച് അൾട്രാ എച്ച്ഡി 4കെ സ്മാർട് ടിവിക്ക് 99,999 രൂപയുമാണ് വിലയിട്ടിരിക്കുന്നത്. 65 ഇഞ്ച് 4കെ ടിവിയുടെ വില 53,999 രൂപയാണ്. 24 ഇഞ്ചിന്റെ എൽഇഡി ടിവി 8,499 രൂപയ്ക്കും വിൽക്കുന്നു.

ഫ്‌ളിപ്കാർട് വഴി തോംസണിന്റെ സെമി ഓട്ടമാറ്റിക് വാഷിങ് മെഷീനുകളും വിൽക്കുന്നുണ്ട്. സെമി ഓട്ടമാറ്റിക് വാഷിങ് മെഷീനുകൾ 6.5, 7, 7.5, 8.5 കിലോഗ്രാം എന്നിങ്ങനെ 4 വ്യത്യസ്ത വേരിയന്റുകളിൽ ലഭ്യമാണ്. 6.5 കിലോഗ്രാം സെമി ഓട്ടമാറ്റിക് വാഷിങ് മെഷീന് 7,099 രൂപയ്ക്കാണ് വിൽക്കുക. 10.5 കിലോഗ്രാം ഫുൾ ഓട്ടമാറ്റിക് ഫ്രണ്ട് ലോഡ് വാഷിങ് മെഷീന് 27,990 രൂപയാണ് ലിസ്റ്റ് ചെയ്തിരിക്കുന്ന വില. തോംസൺ 7 കിലോഗ്രാം സെമി ഓട്ടമാറ്റിക് വാഷറിന്റെ വില 5,490 രൂപയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP