Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പുതുക്കാട് എടിഎം കവർച്ച; ഹരിയാന സ്വദേശികളായ രണ്ടു പ്രതികൾ അറസ്റ്റിൽ

പുതുക്കാട് എടിഎം കവർച്ച; ഹരിയാന സ്വദേശികളായ രണ്ടു പ്രതികൾ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: പുതുക്കാട് എടിഎം കവർച്ചാ കേസിലെ രണ്ടു പ്രതികൾ പൊലീസ് പിടിയിൽ. ഹരിയാന സ്വദേശികളായ തൗഫീക് (34), വാരിഷ് (21) എന്നിവരാണ് പിടിയിലായത്. കേസിൽ മുബാറക് എന്നയാളെകൂടി പിടികൂടാനുണ്ട്. പണം എടുത്തശേഷം പ്രത്യേകം താക്കോൽ ഉപയോഗിച്ച് എടിഎം ഓഫാക്കിയാണ് ഇവർ കവർച്ച നടത്തിയത്. പുതുക്കാട് എസ്എച്ച്ഒ ടി എൻ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ എടിഎമ്മിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കവർച്ചാസമയത്ത് കാഴ്ച മറക്കാൻ കൊണ്ടുവന്നിട്ട ലോറിയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ 23നാണ് ദേശീയപാതയോരത്തെ പുതുക്കാട് എസ്‌ബിഐ എടിഎം കൗണ്ടറിൽ സംഘം തട്ടിപ്പ് നടത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ പ്രതികളുടെ ഫോട്ടോയും പ്രതികൾ ഉപയോഗിച്ച വാഹനത്തിന്റെ ചിത്രവും അടിസ്ഥാനമാക്കി ആയിരുന്നു അന്വേഷണം. രണ്ടായിരത്തോളം വാഹനങ്ങൾ പരിശോധിച്ചു. ഇതിനിടെ തിങ്കളാഴ്ച രാവിലെ ഈ വാഹനം ദേശീയപാതയിൽ മരത്താക്കര കുഞ്ഞനംപാറയിലൂടെ കടന്നുപോവുന്നതായി വിവരം ലഭിച്ചു. പൊലീസ് പിൻതുടർന്ന് കുതിരാൻ അതൃത്തിയിൽ നിന്നാണ് വാഹനവും പ്രതികളെയും പിടികൂടിയത്.

പുതുക്കാട് ആറ് അക്കൗണ്ടുകളിൽ നിന്നും 13 തവണയായി 1,27,500 രൂപയാണ് പ്രതികൾ തട്ടിച്ചെടുത്തത്. ഇതേ ദിവസം എറണാകുളത്ത് നാല് എടിഎമ്മുകളിൽ നിന്നും സമാനരീതിയിൽ തട്ടിപ്പ് നടത്തിയതായി പ്രതികൾ സമ്മതിച്ചിട്ടുണ്ട്. പ്രതികളിൽ നിന്നും 12 എടിഎം കർഡുകളും പണവും പൊലിസ് കണ്ടെടുത്തിട്ടുണ്ട്. എടിഎമ്മിൽ നിന്നും പണം പിൻവലിച്ച് തുക പുറത്തു വരുന്ന സമയത്ത് പ്രത്യേക താക്കോൽ ഉപയോഗിച്ച് എടിഎമ്മിന്റെ സ്വിച്ച് ഓഫ് ചെയ്യും. അപ്പോൾ പണം പിൻവലിച്ചതായി സന്ദേശം എത്തുന്നതിനു പകരം പണം പിൻവലിക്കാനുള്ള ശ്രമം പരാജയപ്പെട്ടതായാണ് സന്ദേശമാണ് എത്തുക. പിൻവലിച്ച പണം തിരികെ ബാങ്ക് അക്കൗണ്ടിലും എത്തും. ഇതോടെ തട്ടിപ്പ് തൽക്കാലം പുറത്ത് വരില്ല.

രാജ്യത്തെ പ്രമുഖ ഓൺ ലൈൻ വ്യാപാര സ്ഥാപനത്തിന്റെ ചരക്കുകൾ ലോറിയിൽ വിവിധ സ്ഥലങ്ങളിൽ എത്തിക്കുന്നതിന്റെ മറവിലായിരുന്നു എടിഎം കൊള്ള. പ്രതികൾ ലോറി ജീവനക്കാരാണ്. പ്രതികളെ കൊടതി റിമാൻഡ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP