Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജോലിക്കായി പോയ കാമുകനെ കാണണം, ആറു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ഒളിവിൽ പാർപ്പിച്ച് യുവതി; മൂന്ന് പേർ അറസ്റ്റിൽ

ജോലിക്കായി പോയ കാമുകനെ കാണണം, ആറു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ഒളിവിൽ പാർപ്പിച്ച് യുവതി; മൂന്ന് പേർ അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

ലഖ്നൗ: ജോലിക്കായി പോയ കാമുകനെ അരികിലെത്തിക്കുന്നതിനായി കാമുകന്റെ സഹോദരനെ യുവതി തട്ടിക്കൊണ്ടുപോയി. സംഭവത്തിൽ യുവതി അടക്കം മൂന്നുപേർ അറസ്റ്റിലായി. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ചാത്താരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടക്കുന്നത്. സമീപഗ്രാമവാസിയായ 32 വയസ്സുള്ള പിങ്കി, ഇവരുടെ അനന്തരവൻ ലവ്കേഷ്, പിങ്കിയുടെ ആൺസുഹൃത്ത് 20 കാരൻ ഹീരാലാൽ എന്നിവരാണ് അറസ്റ്റിലായത്. ഹീരാലാലിന്റെ ഇളയ സഹോദരനാണ് കാണാതായ കുട്ടി.

ഈ മാസം 15 നാണ്, ഹിമ്മത് ഗാരി ഗ്രാമത്തിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ദോരിലാൽ എന്ന ആറുവയസ്സുകാരനെ കാണാതാകുന്നത്. തുടർന്ന് വീട്ടുകാർ പൊലീസിന് പരാതി നൽകി. കുട്ടിക്കായി തിരച്ചിൽ തുടരുന്നതിനിടെ, കുട്ടിയെ ആറു ദിവസം പിങ്കി ഒളിപ്പിച്ചുവെച്ചിരിക്കുകയായിരുന്നുവെന്ന് സീനിയർ പൊലീസ് സൂപ്രണ്ട സന്തോഷ് കുമാർ സിങ് പറഞ്ഞു.

ജോലി സംബന്ധമായി ഹീരാലാൽ ഗുരുഗ്രാമിലേക്ക് പോയി. ഇതേത്തുടർന്ന് മാസങ്ങളായി പിങ്കി കാമുകനെ കാണാറില്ലായിരുന്നു. ഇതേത്തുടർന്ന് കാമുകനെ കാണുന്നതിനായി യുവതി അനന്തരവൻ ലവ്കേഷുമായി ചേർന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകൽ പദ്ധതി തയ്യാറാക്കുന്നത്. ഇതനുസരിച്ച് ലവ്കേഷ് വീട്ടിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടു വന്ന് പിങ്കിക്ക് കൈമാറുകയായിരുന്നു. പിങ്കി സഹോദരനെ തട്ടിക്കൊണ്ടു വന്ന കാര്യം ഹീരാലാലിനെ അറിയിച്ചു. കുട്ടി യുവതിയുടെ കസ്റ്റഡിയിൽ ഉണ്ടെന്ന മനസ്സിലാക്കിയെങ്കിലും, ഹീരാലാൽ ഇക്കാര്യം പൊലീസിനോടും വീട്ടുകാരോടും മറച്ചു വെച്ചു.

ഇതിനിടെ ഹാരാലാലും പിങ്കിയും തമ്മിൽ ബന്ധമുള്ളതായി പൊലീസ് മനസ്സിലാക്കി. ഇരുവരുടേയും ഫോൺ നമ്പർ പിന്തുടർന്ന് പൊലീസ്, കുട്ടി യുവതിയുടെ കസ്റ്റഡിയിലുണ്ടെന്ന് മനസ്സിലാക്കുകയും കണ്ടെത്തി മോചിപ്പിക്കുകയുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP