Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊടുങ്കാറ്റിനിടയിലുണ്ടായ മിന്നലിൽ തീ പിടിച്ചു; കാറ്റിൽ പറന്നു വന്ന തീപ്പൊരിയിൽ വീടിന്റെ മേൽക്കൂര നിന്നു കത്തി: വീഡിയോ കാണാം

കൊടുങ്കാറ്റിനിടയിലുണ്ടായ മിന്നലിൽ തീ പിടിച്ചു; കാറ്റിൽ പറന്നു വന്ന തീപ്പൊരിയിൽ വീടിന്റെ മേൽക്കൂര നിന്നു കത്തി: വീഡിയോ കാണാം

സ്വന്തം ലേഖകൻ

സിഡ്‌നി: കൊടുങ്കാറ്റിനിടയിലുണ്ടായ മിന്നലിൽ തീ പിടിച്ചു വീടിന്റെ മേൽക്കൂര കത്തി നശിച്ചു. ഓസ്‌ട്രേലിയയിലെ പടിഞ്ഞാറൻ സിഡ്‌നിയിലാണ് സംഭവം. അതിശക്തിയിലുണ്ടായ മിന്നലിൽ തീ പിടിച്ച് കാറ്റിൽ പറന്നു വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. അതിശക്തമായ ഇടി മിന്നലിൽ കനത്ത നാശനഷ്ടം പ്രദേശത്ത് ഉണ്ടാവുകയും ചെയ്തു.

ഗ്ലെന്മോർ പാർക്കിലെ വീട്ടിലാണ് ഇടിമിന്നലിൽ നിന്നും തീ പടർന്നത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. ഈ സമയത്ത് ഈ സ്ഥലത്ത് കൂടി പോയ കാറിന്റെ ഡാഷ് ക്യാമിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. കാമറ ദൃശ്യങ്ങളിൽ തീപ്പൊരി വീടിന് മുകളിലേക്ക് പറന്നു വന്ന് വീഴുന്നതും തൽക്ഷണം തന്നെ വീടിന്റെ മേൽക്കൂരയിൽ തീ ആളിപ്പടരുന്നതും കാണാം. അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തിയെങ്കിലും വീട് പൂർണ്ണമായും കത്തി നശിച്ചു.

സമീപത്തെ വീടുകളിലേക്കും തീ പടർന്നെങ്കിലും അത് തൽക്ഷണം അണയക്കാൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചു. കനത്ത കാറ്റിനും ഇടിമിന്നലിനും ശേഷമുണ്ടായ അതിശക്തമായ മഴയിൽ പ്രദേശത്ത് കനത്ത നാശനഷ്ടം സംഭവിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP