Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യൂനിസിനും ഡഡ്ലിക്കും പിന്നാലെ ഫ്രാങ്ക്‌ലിൻ കൊടുങ്കാറ്റും: ആറു കൗണ്ടികളിൽ ഓറഞ്ച് അലേർട്ട്; ശക്തമായ കാറ്റിൽ വൈദ്യുതി നഷ്ടമായത് 30000ത്തോളം വീടുകളിൽ

യൂനിസിനും ഡഡ്ലിക്കും പിന്നാലെ ഫ്രാങ്ക്‌ലിൻ കൊടുങ്കാറ്റും: ആറു കൗണ്ടികളിൽ ഓറഞ്ച് അലേർട്ട്; ശക്തമായ കാറ്റിൽ വൈദ്യുതി നഷ്ടമായത് 30000ത്തോളം വീടുകളിൽ

സ്വന്തം ലേഖകൻ

യൂനിസ്, ഡഡ്ലി കൊടുങ്കാറ്റിന് പിന്നാലെ രാജ്യത്ത് ഫ്രാങ്ക്‌ലിൻ കൊടുങ്കാറ്റും ആഞ്ഞുവീശുന്നു.രാജ്യത്ത് ആറ് കൗണ്ടികളിൽ ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചിരിക്കുകയാണ് അധികൃതർ.ക്ലെയർ, ഗാൽവേ, മയോ, ഡൊണെഗൽ,ലെത്രിം , സ്ലിഗോ എന്നീ പ്രദേശങ്ങളിലാണ് ഫ്രാങ്ക്ളിന്റെ ആഘാതം കൂടുതൽ അനുഭവപ്പെടുകയെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ശക്തമായ കാറ്റും വെള്ളപ്പൊക്കവും മഞ്ഞുവീഴ്ചയും മുൻനിർത്തിയാണ് ആറ് പടിഞ്ഞാറൻ കൗണ്ടികൾക്ക് ഓറഞ്ച് അലേർട്ട് നൽകിയിരിക്കുന്നത്.ഒരാഴ്ചയ്ക്കിടെ രാജ്യം നേരിടുന്ന മൂന്നാമത്തെ കൊടുങ്കാറ്റാണിത്. ഇന്ന് രാവിലെ 9 മണി വരെ രാജ്യത്താകെ യെല്ലോ മുന്നറിയിപ്പും നിലവിലുണ്ട്.

അലേർട്ട് ഇന്ന് അവസാനിക്കാനിരിക്കെ, കാറ്റും മഴയും കാരണം 29,000 ത്തിലധികം വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഇന്ന് രാവിലെ വൈദ്യുതി മുടങ്ങി, ഇഎസ്ബിയുടെ കണക്കനുസരിച്ച്, ഫ്രാങ്ക്‌ലിൻ കൊടുങ്കാറ്റ് കാരണം വൈദ്യുതി മുടക്കം ഏറ്റവും കൂടുതൽ ഉണ്ടായത് സ്ലിഗോയിലും ഡൊണെഗലിലുമാണ്.

പൊതുജനങ്ങളോട് സുരക്ഷിതരായിരിക്കാനും കൊടുംങ്കാറ്റിൽ പൊട്ടി വീണ വൈദ്യുതി ലൈനുകൾ ശ്രദ്ധയിൽപെട്ടാൽ മാറിനടക്കാനും ഉടൻ റിപ്പോർട്ട് ചെയ്യാനും ഋടആ നിർദ്ദേശമുണ്ട് .

ബുധനാഴ്ചയോടെ സ്നോയും, മൈനസ് താപനിലയും രാജ്യത്തൊട്ടാകെ വ്യാപിക്കുമെന്നാണ് മെറ്റ് ഏറാൻ പ്രവചിക്കുന്നത്.യൂനിസ് കൊടുങ്കാറ്റ് രാജ്യത്തിന്റെ തെക്ക് ഭാഗത്ത് വൻ നാശമാണുണ്ടാക്കിയത്. അവിടെ തകർന്ന വൈദ്യുതിബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നത് തുടരുന്നതിനിടെയാണ് അടുത്ത കൊടുങ്കാറ്റെത്തുന്നത്. ഫോണുകളും മറ്റും ചാർജ്ജ് ചെയ്ത് സൂക്ഷിക്കണമെന്നും തകരാറുകളും അപകടങ്ങളും റിപ്പോർട്ട് ചെയ്യണമെന്നും ഇഎസ്ബി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ക്ലയർ, ഗോൾവേ, മേയോ കൗണ്ടികളിൽ ഓറഞ്ച് കാറ്റ് മുന്നറിയിപ്പ് നൽകിയിരുന്നു. ഡോണഗേൽ, ലെട്രിം, സ്ലിഗോ കൗണ്ടികളിൽ ഇന്ന് രാവിലെ 7 വരെ ഓറഞ്ച് അലേർട്ട് പ്രാബല്യത്തിലുണ്ട്. കാവൻ, ഡോണഗേൽ, ലെട്രിം, മേയോ, സ്ലൈഗോ കൗണ്ടികളിൽ മഴയെ മുൻനിർത്തി യെല്ലോ മുന്നറിയിപ്പും നിലവിലുണ്ട്.

അതേസമയം, അയർലണ്ടിലെല്ലായിടത്തുമുള്ള യെല്ലോ അലേർട്ട് രാവിലെ 9 മണിക്ക് അവസാനിക്കും, അതേസമയം ഡൊണെഗൽ, ലെട്രിം, സ്ലിഗോ എന്നിവിടങ്ങളിലെ ഓറഞ്ച് അലേർട്ട് രാവിലെ 7 മണിക്ക് അവസാനിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP