Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊട്ടിക്കരഞ്ഞ ദീപുവിന്റെ പിതാവിനെ ചേർത്തു നിർത്തി ആശ്വസിപ്പിച്ചു സാബു ജേക്കബ്; കണ്ണു നിറഞ്ഞു പറഞ്ഞത് കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന വാഗ്ദാനം; വീടിന്റെ എല്ലാ ചിലവുകളും ഏറ്റെടുത്തു; സിപിഎമ്മിനെ പോലെ രക്തസാക്ഷി മണ്ഡപ നിർമ്മാണത്തിനും പണപ്പിരിവിനും തങ്ങളില്ലെന്ന് ട്വന്റി 20 ചെയർമാൻ

പൊട്ടിക്കരഞ്ഞ ദീപുവിന്റെ പിതാവിനെ ചേർത്തു നിർത്തി ആശ്വസിപ്പിച്ചു സാബു ജേക്കബ്; കണ്ണു നിറഞ്ഞു പറഞ്ഞത് കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന വാഗ്ദാനം; വീടിന്റെ എല്ലാ ചിലവുകളും ഏറ്റെടുത്തു; സിപിഎമ്മിനെ പോലെ രക്തസാക്ഷി മണ്ഡപ നിർമ്മാണത്തിനും പണപ്പിരിവിനും തങ്ങളില്ലെന്ന് ട്വന്റി 20 ചെയർമാൻ

ആർ പീയൂഷ്

കൊച്ചി: കൊല്ലപ്പെട്ട കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കുടുംബത്തെ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ച് പാർട്ടി ചീഫ് കോഓർഡിനേറ്റർ സാബു എം.ജേക്കബ്. വീടിന്റെ എല്ലാ ചെലവും പാർട്ടി വഹിക്കും. ദീപുവിന്റെ പേരിൽ രക്തസാക്ഷി മണ്ഡപമോ, സംഭാവനയോ പിരിക്കില്ല. ഈ കുടുംബം ഇന്നലെ വരെ ജീവിച്ചതിന്റെ നൂറിരട്ടി സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കുമെന്നും സാബു ജേക്കബ് പറഞ്ഞു.

രാഷ്ട്രീയ പകപോക്കലിന്റെ ഇരയായ ദീപുവെന്ന ദളിത് യുവാവിന്റെ അസാന്നിധ്യം ആ കുടുംബത്തിന് ഒരിക്കലും നികത്താനാകാത്ത നഷ്ടമാണെങ്കിലും കിഴക്കമ്പലം പഞ്ചായത്തിലെ ആയിരക്കണക്കിന് ദീപുമാർ ഈ കുടുംബത്തിന് താങ്ങും തണലുമായി എന്നും എപ്പോഴും ഉണ്ടാകും. ദീപുവിന്റെ മാതാപിതാക്കളുടെ ഭക്ഷണം, മരുന്ന് തുടങ്ങിയ എല്ലാവിധ ചിലവുകളും ആജീവനാന്തം ട്വന്റി20 പ്രസ്ഥാനം ഏറ്റെടുത്ത് വഹിക്കുമെന്നും സാബു ജേക്കബ് അറിയിച്ചു.

ദീപുവിന്റെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദർശിച്ച ശേഷമാണ് സാബു ജേക്കബ് ഇക്കാര്യം അറിയിച്ചത്. വീട്ടിലെത്തിയ സാബു ജേക്കബിനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞ ദീപുവിന്റെ പിതാവിനെ ചേർത്തു നിർത്തി ആശ്വസിപ്പിച്ച ശേഷമായിരുന്നു നിറകണ്ണുകളോടെ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന വാഗ്ദാനം നൽകിയത്.

ദീപു സി.കെയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം കിഴക്കമ്പലം ട്വന്റ20 നഗറിൽ അന്തിമോപചാരം അർപ്പിക്കുന്നതിനു വേണ്ടി ആയിരക്കണക്കിന് ട്വന്റി20 പ്രവർത്തകരാണ് സന്നിഹിതരായത്. മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് രക്തസാക്ഷികൾ കിട്ടിയാൽ അതിന്റെ പേരിൽ പിരിക്കുകയും അതിന്റെ വിഹിതം പറ്റുകയും പൊതുജനത്തിന്റെ കണ്ണിൽ പൊടിയിടുന്നതിനായി രക്തസാക്ഷിമണ്ഡപങ്ങൾ പടുത്തുയർത്തുന്നതുമായ രാഷ്ട്രീയ കോമാളിത്തത്തിന് വിപരീതമായി ദീപുവിന്റെ കുടുംബത്തെ ആജീവനാന്തം ഇരുകൈകളിൽ സംരംക്ഷിക്കുമെന്ന് ഉറപ്പു നൽകുന്നതായി അദ്ദേഹം പറഞ്ഞു.

ദീപുവിന്റെ മരണം പൊലീസ് അന്വേഷിച്ചാൽ നീതി ലഭിക്കില്ല. പോസ്റ്റ്മോർട്ട് റിപ്പോർട്ട് വരെ അട്ടിമറിച്ചേക്കാം. ദീപു മരിച്ചത് തലയിൽ തേങ്ങാ വീണാണെന്ന് വരെ പറഞ്ഞേക്കാമെന്ന് സാബു ജേക്കബ് പറഞ്ഞു.

അതേസമയം ദീപുവിന്റെ പൊതുദർശനത്തിൽ പങ്കെടുത്ത ഇരുപത്തിയൊൻപതു പേർക്കെതിരെ പൊലീസ് കേസ് എടുത്തു. ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം.ജേക്കബ് ഉൾപ്പടെയുള്ളവർക്കെതിരെയാണ് കോവിഡ് മാനദണ്ഡ ലംഘനത്തിന് കുന്നത്തുനാട് പൊലീസ് കേസെടുത്തത്. പൊലീസിന്റെ പ്രതികാര നടപടിയെന്നായിരുന്നു സാബു എം.ജേക്കബ് പറഞ്ഞു.

കിഴക്കമ്പലത്ത് ട്വന്റി ട്വന്റി നഗറിൽ ദീപുവിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ച സ്ഥലത്ത് ആയിരത്തിലധികംപേർ കൂട്ടംകൂടിയെന്നതിനാണ് പൊലീസ് കേസെടുത്തത്. ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം.ജേക്കബ് ഉൾപ്പടെ ഇരുപത്തിയൊൻപതുപേരെ പ്രതിയാക്കിയാണ് കേസ്. ആയിരത്തിലധികംപേർ പ്രതികളാണെന്നും പൊലീസ് പറയുന്നു. ദീപു കോവിഡ് പോസിറ്റീവ് ആയതിനാൽ കൃത്യമായി മാനദണ്ഡങ്ങൾ പാലിക്കണമെന്ന് പൊലീസ് നിർദ്ദേശം നൽകിയിരുന്നു. ഇത് ലംഘിച്ചതിനാണ് കേസെടുത്തത്.

എന്നാൽ സംസ്‌കാരച്ചടങ്ങുകൾക്ക് അനുവാദം നല്കിയത് പൊലീസാണെന്നും, പൊലീസ് അകമ്പടിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചതും സംസ്‌കരിച്ചതുമെന്നും സാബു എം.ജേക്കബ് പ്രതികരിച്ചു. അപ്പോൾ നിയന്ത്രിക്കാതിരുന്ന പൊലീസ് പിന്നീട് കേസെടുത്തത് പ്രതികാര നടപടിയാണ്. സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത വി.ഡി.സതീശനും വി.പി.സജീന്ദ്രനുമെതിരെ കേസെടുക്കാത്തത് എന്താണെന്നും സാബു ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP