Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

താൻ ബിസിസിഐ പ്രസിഡന്റായിരിക്കുമ്പോൾ ഒഴിവാക്കിലെന്ന് ഗാംഗൂലി; ദ്രാവിഡ് പോലും പറഞ്ഞത് വിരമിക്കുന്നതിനെക്കുറിച്ച്; ഇന്ത്യൻ കോച്ചിനും ബിസിസിഐ പ്രസിഡന്റിനുമെതിരെ തുറന്നടിച്ച് വൃദ്ധിമാൻ സാഹ; ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാന്റെ പ്രതികരണം ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിൽ നിന്നും ഒഴിവാക്കപ്പെട്ടതിന് പിന്നാലെ

താൻ ബിസിസിഐ പ്രസിഡന്റായിരിക്കുമ്പോൾ ഒഴിവാക്കിലെന്ന് ഗാംഗൂലി; ദ്രാവിഡ് പോലും പറഞ്ഞത് വിരമിക്കുന്നതിനെക്കുറിച്ച്; ഇന്ത്യൻ കോച്ചിനും ബിസിസിഐ പ്രസിഡന്റിനുമെതിരെ തുറന്നടിച്ച് വൃദ്ധിമാൻ സാഹ; ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാന്റെ പ്രതികരണം ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിൽ നിന്നും ഒഴിവാക്കപ്പെട്ടതിന് പിന്നാലെ

സ്പോർട്സ് ഡെസ്ക്

ന്യൂഡൽഹി: ശ്രീലങ്കയ്‌ക്കെതിരായ ടി 20, ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.ടെസ്റ്റ് ടീമിൽ വൻ അഴിച്ചുപണി ഉണ്ടായെങ്കിലും ഒരോ മാറ്റത്തിനും സെലക്ടർമാർ കൃത്യമായ മറുപടി നൽകിയിരുന്നു.എന്നാൽ ഒരു മറുപടിയുമില്ലാത്ത മാറ്റം ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ആയ വൃദ്ധിമാൻ സാഹയുടെതായിരുന്നു.സാഹ ഒഴിവാക്കപ്പെട്ടതിന്റെ കാരണമൊന്നും ചീഫ് സെലക്റ്റർ ചേതൻ ശർമ പറഞ്ഞിരുന്നില്ല. സാഹ രഞ്ജി ട്രോഫി കളിക്കാത്തത് ഒഴിവാക്കലുമായി ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ഇപ്പോഴിത തന്നെ ഒഴിവാക്കിയതിൽ ഗാംഗൂലിക്കും ദ്രാവിഡിനുമെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് സാഹ.കാൺപൂരിൽ ന്യൂസിലൻഡിനെതിരെ 61 റൺസ് നേടിയപ്പോൾ എന്ന അഭിനന്ദിച്ച് ഗാംഗുലി വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. അദ്ദേഹം ബിസിസിഐ പ്രസിഡന്റായി ഇരിക്കുന്നിടത്തോളം കാലം എന്നെ ഒഴിവാക്കില്ലെന്നാണ് ഗാംഗുലി പറഞ്ഞത്. ആ വാക്കുകൾ എനിക്ക് ആത്മവിശ്വാസം പകർന്നു. എന്നാൽ എത്ര പെട്ടന്നാണ് കാര്യങ്ങൾ മാറിയതെന്ന് നോക്കൂ.വിരമിക്കുന്നതിനെ കുറിച്ച് ചിന്തിക്കണമെന്ന് ദ്രാവിഡ് പറഞ്ഞതായും സാഹ വെളിപ്പെടുത്തി.അടുത്തകാലത്തൊന്നും ഇനി എന്നെ ടീമിലേക്ക് പരിഗണിക്കില്ലെന്ന് ടീം മാനേജ്മെന്റ് എന്നെ അറിയിച്ചിരുന്നു. ദ്രാവിഡ് പോലും എന്നോട് പറഞ്ഞത് വിരമിക്കുന്നതിനെ കുറിച്ച് ചിന്തിക്കണമെന്നാണ്.'' സാഹ പറഞ്ഞു.
ഇഎസ്‌പിഎൻ ക്രിക്ക് ഇൻഫോയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സാഹയുടെ വെളിപ്പെടുത്തൽ

സാഹയുടെ വാക്കുകൾ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയ്ക്ക് ശേഷം രാഹുൽ ഭായ് എന്നെ റൂമിലേക്ക് വിളിപ്പിച്ചു. ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് രാഹുൽ ഭായ് എന്നോട് പറഞ്ഞത്. ഇത് എങ്ങനെയാണ് നിന്നോട് പറയേണ്ടത് എന്ന് എനിക്ക് അറിയില്ലെന്ന മുഖവുരയോടെയായിരുന്നു അദ്ദേളഹം സംസാരം തുടങ്ങിയത്. ടെസ്റ്റിൽ പുതിയൊരു വിക്കറ്റ് കീപ്പറെ പരീക്ഷിക്കാൻ ടീം മാനേജ്മെന്റ് തീരുമാനിച്ച വിവരം അദ്ദേഹം എന്നെ അറിയിച്ചു. ടീമിലുണ്ടെങ്കിലും ഞാൻ കളിക്കാത്ത സാഹചര്യത്തിൽ പുതിയ വിക്കറ്റ് കീപ്പറെ വളർത്തിയെടുക്കാനാണ് തീരുമാനം എന്നും പറഞ്ഞു. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ ഞാൻ ഉൾപ്പെട്ടില്ലെങ്കിൽ ഞെട്ടിപ്പോകരുതെന്നും അതിനിടയിൽ വേറെ എന്തെങ്കിലും തീരുമാനം എടുക്കണമെങ്കിൽ അതു ചെയ്യാമെന്നും അദ്ദേഹം അറിയിച്ചു.എന്നോട് വിരമിക്കാൻ പരോക്ഷമായി ആവശ്യപ്പെടുകയാണ് അദ്ദേഹം ചെയ്തത്. ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയത് അതിനോട് അത്രയും ഇഷ്ടമുള്ളതിനാലാണെന്നും വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കുക പോലും ചെയ്യുന്നില്ലെന്നും ഞാൻ രാഹുൽ ബായിക്ക് മറുപടി നൽകി.

പത്ത്-പന്ത്രണ്ട് ദിവസങ്ങൾക്ക് ശേഷം സെലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമയും എന്നെ വിളിച്ചു. ഞാൻ രഞ്ജി ട്രോഫി കളിക്കുന്നുണ്ടോ എന്ന് അന്വേഷിച്ചു. ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ഞാൻ മറുപടി നൽകി. പിന്നീട് രാഹുൽ ഭായ് എന്താണോ പറഞ്ഞത് അത് ചേതൻ ശർമയും ആവർത്തിച്ചു. ഇത് ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ മാത്രമാണോ അതോ ഇനിയുള്ള എല്ലാ പരമ്പരയിലും ഇങ്ങനെയാണോ തീരുമാനമെന്ന് ഞാൻ അദ്ദേഹത്തോട് തിരിച്ചുചോദിച്ചു. ഒരു നിമിഷം മിണ്ടാതിരുന്ന ശേഷം അദ്ദേഹം നൽകിയ മറുപടി 'ഇനി മുതൽ നിങ്ങളെ പരിഗണിക്കില്ല' എന്നായിരുന്നു.

അതു എന്തുകൊണ്ടാണെന്ന് എനിക്ക് അറിയണമായിരുന്നു. എന്റെ പ്രകടനവും ഫിറ്റ്നസുമാണോ പ്രശ്നമെന്ന് ഞാൻ ചോദിച്ചു. അതു രണ്ടുമല്ല പ്രശ്നമെന്നും പുതിയ വിക്കറ്റ് കീപ്പറെ പരീക്ഷിക്കാനാണ് ഇങ്ങനെ തീരുമാനമെടുത്തതെന്നും ചേതൻ വ്യക്തമാക്കി. ഞാൻ ആ തീരുമാനത്തെ പിന്നീട് ചോദ്യം ചെയ്തില്ല. എനിക്ക് വേണമെങ്കിൽ ഇനി മുതൽ രഞ്ജി ട്രോഫി കളിക്കാം എന്നും അദ്ദേഹം പറഞ്ഞു. അതായത് ചുരുക്കത്തിൽ ഇന്ത്യൻ ജഴ്സിയിൽ എന്റെ കരിയർ അവസാനിച്ചു എന്ന രീതിയിലാണ് രാഹുൽ ബായിയും ചേതൻ ശർമയും സംസാരിച്ചത്.

ചേതന്റെ നിർദ്ദേശം പോലെ ഞാൻ ഈ സീസണിൽ രഞ്ജി ട്രോഫി കളിക്കുന്നില്ല. അത് ടീമിൽ ഉൾപ്പെടുത്താതിനോടുള്ള നിരാശ കാരണമല്ല. ഭാര്യക്ക് ഡെങ്കിപ്പനി ബാധിച്ചതിനാൽ കുടുംബത്തിനൊപ്പം അൽപം സമയം ചെലവഴിക്കാം എന്നു കരുതിയാണ്. എനിക്ക് രണ്ട് ചെറിയ കുഞ്ഞുങ്ങളുണ്ട്. ഭാര്യയുടെ അസുഖം പൂർണമായും ഭേദമാകുന്നതു വരെ അവരോടൊപ്പം കഴിയാം എന്നു കരുതിയാണ്. ഇക്കാര്യം രഞ്ജി സീസൺ തുടങ്ങുന്നതിനു മുമ്പുതന്നെ ഞാൻ ബംഗാൾ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിരുന്നു.

കഴിഞ്ഞ നവംബറിൽ കാൺപുരിൽ ന്യൂസീലൻഡിനെതിരായ ടെസ്റ്റ് മത്സരത്തിനിടെ കടുത്ത വേദനകൾക്കിടയിലും വേദനസംഹാരി കഴിച്ചാണ് ഞാൻ ബാറ്റു ചെയ്തത്. അന്നു പുറത്താകാതെ 61 റൺസ് നേടി ടീമിന് സമനില സമ്മാനിച്ചിരുന്നു. എന്റെ പ്രകടനത്തെ അഭിനന്ദിച്ച് ഗാംഗുലി വാട്സാപ്പിൽ സന്ദേശം അയച്ചിരുന്നു. അദ്ദേഹം ബിസിസിഐയുടെ തലപ്പത്ത് ഉള്ളിടത്തോളം കാലം ഒന്നും പേടിക്കേണ്ടെന്നും അന്ന് അറിയിച്ചിരുന്നു. ബിസിസിഐയുടെ പ്രസിഡന്റിൽ നിന്ന് ഇത്തരമൊരു സന്ദേശം ലഭിച്ചാൽ നമ്മുടെ ആത്മവിശ്വാസം എത്രത്തോളമാകുമെന്ന് ആലോചിച്ചുനോക്കൂ. പക്ഷേ അതിനുശേഷം എല്ലാം മാറിപ്പോയി. എന്താണ് സംഭവിച്ചതെന്ന് അറിയില്ല.'

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP