Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലേഷ്യൻ കമ്പനിയായ പ്ലക്‌സ് മാക്‌സിനു 13,000 യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങളും യാത്രരേഖകളും ചോർത്തി നൽകിയത് മദ്യ കടത്തിന്; ഈ വിവരങ്ങൾ ദേശ വിരുദ്ധ ശക്തികൾക്കും കിട്ടി; ലൂക്കിനെതിരെ നിർണ്ണായക നീക്കവുമായി കസ്റ്റംസ്; തിരുവനന്തപുരത്തെ മദ്യ കടത്തും തീവ്രവാദ കേസാകുമ്പോൾ

മലേഷ്യൻ കമ്പനിയായ പ്ലക്‌സ് മാക്‌സിനു 13,000 യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങളും യാത്രരേഖകളും ചോർത്തി നൽകിയത് മദ്യ കടത്തിന്; ഈ വിവരങ്ങൾ ദേശ വിരുദ്ധ ശക്തികൾക്കും കിട്ടി; ലൂക്കിനെതിരെ നിർണ്ണായക നീക്കവുമായി കസ്റ്റംസ്; തിരുവനന്തപുരത്തെ മദ്യ കടത്തും തീവ്രവാദ കേസാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിൽ വിവര ചോർച്ചയും. തിരുവനന്തപുരം വിമാനത്താവളം വഴി കടന്നുപോയ യാത്രക്കാരുടെ പേരുകളും നമ്പറുകളും ഉപയോഗിച്ചു തയാറാക്കിയ വ്യാജ പാസ്‌പോർട്ടുകൾ ഉപയോഗിച്ചാണ് ലഹരിനിരോധിത ഉൽപന്നങ്ങളുടെ കടത്ത് നടക്കുന്നതെന്ന് കണ്ടെത്തുകയാണ് കേന്ദ്ര ഏജൻസികൾ. തിരുവനന്തപുരം പ്ലക്‌സ് മാക്‌സ് മദ്യക്കടത്തു കേസിലെ പ്രതികളാണ് യാത്രക്കാരുടെ വിവരങ്ങൾ ചോർത്തിയതെന്ന് കസ്റ്റംസ് കണ്ടെത്തി. ഇതോടെ തിരുവനന്തപുരത്തെ മദ്യകടത്ത് കേസിൽ അന്വേഷണം പുതിയ തലത്തിലെത്തുകയാണ്.

മദ്യ കടത്തു കേസിലെ ഒന്നാം പ്രതിയും തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസിന്റെ കാർഗോ സൂപ്രണ്ടുമായിരുന്ന ലൂക് കെ.ജോർജ് ചോർത്തിയ വിവരങ്ങളാണു രാജ്യവ്യാപകമായി കള്ളക്കടത്തിനു ദുരുപയോഗിച്ചത് എന്നാണ് ആരോപണം. ഇതോടെ ലൂക്ക് കൂടുതൽ കുടുക്കിലാകും. പുതിയ കേസും വരും. അതിർത്തി സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങൾ വഴി ഇന്ത്യയിലേക്കു കടത്തിയ ലഹരിനിരോധിത ഉൽപന്നങ്ങൾ പിടിക്കപ്പെട്ട സാഹചര്യത്തിൽ നടത്തിയ അന്വേഷണമാണ് നിർണ്ണായകമായത്. ഇങ്ങനെ പിടിക്കപ്പെട്ട പ്രതികളുടെ പാസ് പോർട്ട് പരിശോധനയാണ് നിർണ്ണായകമായത്.

ലഹരിവസ്തുക്കളും ആയുധങ്ങളുമായി പിടിക്കപ്പെട്ട പലരും വ്യാജപാസ്‌പോർട്ടുകൾ ഉപയോഗിച്ച് ആൾമാറാട്ടം നടത്തിയതായി സുരക്ഷാ ഏജൻസികൾ കണ്ടെത്തി. കസ്റ്റംസിനും സിബിഐക്കും പിന്നാലെ ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) ഇടപെടേണ്ട കേസായി പ്ലക്‌സ് മാക്‌സ് കേസ് മാറുകയാണ്. ലൂക്ക് അടക്കമുള്ള പ്രതികളെ എൻഐഎയും ചോദ്യം ചെയ്യും.

പ്ലക്‌സ് മാക്‌സ് കമ്പനി സിഇഒ സുന്ദരവാസൻ, മാനേജർ പി.മദൻ, വിൽപനക്കാരൻ കിരൺ ഡേവിഡ്, പ്ലക്‌സ് മാക്‌സ് മുൻ മാനേജിങ് ഡയറക്ടർ പ്രഗദീഷ് കുമാർ, ഡയറക്ടറും പ്രഗദീഷ് കുമാറിന്റെ പിതാവുമായ എസ്.രാമസ്വാമി എന്നിവരും കേസിൽ പ്രതികളാണ്. കസ്റ്റംസ് പ്രിവന്റീവ് സൂപ്രണ്ട് വി.വിവേകിന്റെ നേതൃത്വത്തിലുള്ള സംഘമാണു കേസന്വേഷിച്ചത്. അന്വേഷണത്തിന്റെ തുടക്കത്തിൽ കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥർക്കെതിരെ പ്രതികളുടെ വധഭീഷണിയുണ്ടായിരുന്നു.

തിരുവനന്തപുരം വിമാനത്താവളം വഴി കടന്നുപോയ യാത്രക്കാരുടെ പേരുകളും നമ്പറുകളും ഉപയോഗിച്ചു തയാറാക്കിയ വ്യാജ പാസ്‌പോർട്ടുകൾ പ്രതികളിൽ നിന്നു പിടികൂടിയത്. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ ഷോപ്പ് കേന്ദ്രീകരിച്ചു നടത്തിയ മദ്യത്തട്ടിപ്പിൽ പിടക്കപ്പെട്ടതോടെയാണു കസ്റ്റംസ് മുൻ സൂപ്രണ്ടായിരുന്ന ലൂക്ക് കെ.ജോർജ് കുടുക്കിലാകുന്നത്. ഡ്യൂട്ടിഫ്രീ ഷോപ്പ് നടത്തിയിരുന്ന മലേഷ്യൻ കമ്പനിയായ പ്ലക്‌സ് മാക്‌സിനു 13,000 യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങളും യാത്രരേഖകളും ചോർത്തി നൽകിയെന്നാണ് ആരോപണം.

ഇവരുടെ പേരുകളിൽ ബില്ല് ചെയ്താണു വൻതോതിൽ വിദേശമദ്യം പുറത്തേക്കു കടത്തി 16.81 കോടി രൂപയുടെ നികുതി നഷ്ടം രാജ്യത്തിനുണ്ടാക്കിയത്. പ്രതിയായ കസ്റ്റംസ് സൂപ്രണ്ട് മലേഷ്യൻ കമ്പനിക്കു ചോർത്തിയ ഇത്തരം വിവരങ്ങൾ ദേശവിരുദ്ധ ശക്തികളുടെ പക്കലും എത്തി. സ്ത്രീകളുടെയും പ്രായപൂർത്തിയാകാത്ത കുട്ടികളുടെയും പേരിൽവരെ വ്യാജബില്ലുകളിൽ നികുതി ഇളവോടെ വിദേശമദ്യം പുറത്തേക്കു കടത്തി പൊതുവിപണിയിൽ വിലകൂട്ടി വിൽപന നടത്തിയെന്നാണ് കസ്റ്റംസ് പറയുന്നത്.

കസ്റ്റംസ് കാർഗോ സൂപ്രണ്ടും ഡ്യൂട്ടിഫ്രീ ഷോപ്പ് നടത്തിപ്പുകാരും ഒത്തുകളിച്ചു കുട്ടികളുടെ പേരിൽ വരെ വിദേശമദ്യം കടത്തുന്ന കാര്യം സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് ആദ്യം കണ്ടെത്തിയത്. ഈ വിവരം കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിനു ലഭിച്ചതോടെ അന്വേഷണം തുടങ്ങി. സിബിഐയും കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP