Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പകൽ ഓൺലൈനിൽ വാങ്ങിയ പഴയ വാഹനങ്ങളിൽ യാത്ര ചെയ്ത് അടച്ചിട്ട വീടുകൾ നോക്കി വയ്ക്കും; മോഷണം നടത്തിയാൽ ഉടൻ മുങ്ങും; പിടികിട്ടാപ്പുള്ളി സുഡാനി ഹമീദും കൂട്ടാളിയും പിടിയിൽ

പകൽ ഓൺലൈനിൽ വാങ്ങിയ പഴയ വാഹനങ്ങളിൽ യാത്ര ചെയ്ത് അടച്ചിട്ട വീടുകൾ നോക്കി വയ്ക്കും; മോഷണം നടത്തിയാൽ ഉടൻ മുങ്ങും; പിടികിട്ടാപ്പുള്ളി സുഡാനി ഹമീദും കൂട്ടാളിയും പിടിയിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: പിടികിട്ടാപ്പുള്ളിയായ അന്തർ സംസ്ഥാന മോഷ്ടാവ് ഉൾപ്പെടെ നിരവധി കുപ്രസിദ്ധ മോഷ്ടാക്കളെ താനൂർ പൊലീസ് പഴുതടച്ച അന്വേഷണത്തിലൂടെ പിടികൂടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നൂറിലധികം മോഷണം നടത്തി മോഷണ പരമ്പരകൾ സൃഷ്ടിച്ച കുപ്രസിദ്ധ മോഷ്ടാവ് സുഡാനി ഹമീദ് എന്ന അബ്ദുൽ ഹമീദിനെയും താനാളൂർ പഞ്ചായത്ത് കുണ്ടുങ്ങൽ വാടകവീട്ടിൽ വീട്ടിൽ താമസിക്കുന്ന ആഷിക് എന്നയാളെയുമാണ് താനൂർ പൊലീസ് പിടികൂടിയത്.

മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് ഐപിഎസ് ന്റെ നിർദ്ദേശപ്രകാരം ഡിവൈഎസ് പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ എസ് .ഐ മാരായ ശ്രീജിത്ത് എൻ,ഹരിദാസ് , സുബൈർ താനൂർ ഡിവൈഎസ്‌പിയുടെ പ്രത്യേക അന്വേഷണ സംഘങ്ങളായ ഇൻസ്പെക്ടർ ഹണി കെ.ദാസ് .സീനിയർ സിപിഒ ,സലേഷ് കെ ,ജിനേഷ്,സബറുദ്ദീൻ .എം പി. , ആൽബിൻ അഭിമന്യു ,വിപിൻ ,എന്നിവരടങ്ങുന്ന സംഘം പിടികൂടി.

കഴിഞ്ഞ മാസം ഇരുപത്തിനാലാം തീയതി താനൂർ ശോഭ പറമ്പ് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന മുരളീധരൻ എന്നയാളുടെ അടച്ചിട്ട വീട്ടിൽ മുൻ ഭാഗം വാതിൽ കുത്തി തുറന്നു ഹമീദ് ഇൻവെർട്ടർ മോഷ്ടിച്ചിരുന്നു. താനൂർ പൊലീസ് അന്വേഷണം നടത്തുകയും മോഷ്ടാവിനെ തിരിച്ചറിയുന്നതിനായി നിരവധി വാഹനങ്ങളും, സി.സി ടിവി ക്യാമറകളും പരിശോധിക്കുകയും ചെയ്തപ്പോൾ മോഷ്ടാവ് സുഡാനി ഹമീദ് എആണെന്ന് പൊലീസ് കണ്ടെത്തി. മോഷ്ടിക്കുന്നതായി ഹമീദ് വന്നിറങ്ങിയത് വാഹനത്തിലാണ് എന്ന് മനസ്സിലാക്കിയ പൊലീസ് വാഹനം സ്‌കോർപിയോ ആണ് എന്ന് കണ്ടെത്തി. സമാനതയുള്ള നിരവധി സ്‌കോർപിയോ വാഹനങ്ങൾ പരിശോധിക്കുന്നതിനിടെ, പ്രതികൾ ഉപയോഗിച്ചിരുന്ന സ്‌കോർപിയോ വാഹനം അന്വോഷണ സംഘത്തിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു.

കുറ്റകൃത്യം ചെയ്തതായി പ്രതികൾ സമ്മതിക്കുകയും ഹമീദ് നിലവിൽ കർണാടകയിലെ മംഗലാപുരത്തും തമിഴ്‌നാട്ടിലെ സേലത്തുമാണ് ആണ് ഒളിവിൽ കഴിയുന്നത് എന്ന് മനസ്സിലാക്കിയ അന്വേഷണസംഘം മോഷ്ടാവ് ഹമീദിനെ അന്വേഷിച്ച് മംഗലാപുരത്ത് പോയി തിരച്ചിൽ നടത്തിയെങ്കിലും ആസമയം പ്രതി പൊലീസിന്റെ നീക്കം മനസ്സിലാക്കി തമിഴ്‌നാട്ടിലെ സേലത്തേക്ക് കടന്ന് കളയുകയും ചെയ്തിരുന്നു.

തുടർന്ന് പൊലീസ് നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെ പെരിന്തൽമണ്ണ പട്ടിക്കാട് കൂറ്റൻപാറവീട്ടിൽ അബ്ദ ുൽ ഹമീദ് ( 38 ), കുണ്ടോട്ടി പള്ളിക്കൽ ബസാർ ചാലിൽ കടവത്ത് ആഷിഖ് (32) എന്നിവരെ പിടികൂടുകയും ചെയ്തു .ഹമീദിന് നിലവിൽ . പരപ്പനങ്ങാടി , താനൂർ,നിലമ്പൂർ, പട്ടാമ്പി, ആലത്തൂർ,തൃത്താല, ആലത്തിയൂർ, ഒറ്റപ്പാലം, കോഴിക്കോട്, കോങ്ങാട് നല്ലളം ,കൊണ്ടോട്ടി,മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ കളവു കേസുകൾ നിലവിലുണ്ട്. കൂടാതെ മോഷ്ടാവിന്റെ കുറ്റ സമ്മതപ്രകാരം തിരൂർ, പെരുന്തല്ലൂർ ,പൊന്നാനി ഈശ്വരമംഗലം, കോട്ടത്തറ, തുടങ്ങിയ സ്ഥലങ്ങളിലും ജില്ലക്ക് പുറത്തും മോഷണം നടത്തിയതായി അറിവായിട്ടുണ്ട്.

മോഷണം നടത്തി ലഭിക്കുന്ന സ്വർണ്ണാഭരണങ്ങൾ മംഗലാപുരം, കള്ളകുറിശ്ശി സേലം എന്നിവിടങ്ങളിലാണ് വിൽപ്പന നടത്തുന്നത്. മോഷണം നടത്തി മംഗലാപുരത്തേക്കു മുങ്ങുകയാണ് ഇവരുടെ സ്ഥിരം പരിപാടി എന്ന് പൊലീസ് പറഞ്ഞു, മോഷണം നടത്താൻ ഉപയോഗിക്കുന്ന സ്‌കോർപിയോ വാഹനവും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കേസുകൾക്ക് ഹാജരാവാതെ മുങ്ങി നടക്കുന്നതിനാൽ കോടതി ഹമീദിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ആളുമാണ്.

ഓൺലൈനിലൂടെ പഴയ വാഹനങ്ങൾ വാങ്ങുകയും പകൽസമയങ്ങളിൽ ഈ വാഹനങ്ങളിൽ യാത്ര ചെയ്ത് റോഡരികിലുള്ള വീടുകൾ നിരീക്ഷിച്ച് അടച്ചിട്ട വീടുകൾ മനസ്സിലാക്കി ആണ് മോഷ്ടാക്കൾ മോഷ്ടിച്ചു കൊണ്ടിരുന്നത്. പ്രതികളായ ആഷിക്കിന് തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷനിൽ കൊലപാതക കേസും ഹമീദിനു മേലാറ്റൂർ പൊലീസ് സ്റ്റേഷനിൽ ബലാത്സംഗ കേസിലും ഉൾപ്പെട്ടവരാണ് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP