Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജാപ്പനീസ് ദ്വീപസമൂഹത്തിനു സമീപം സേനയെ വിന്യസിച്ച് റഷ്യ; കൂടുതൽ കളിച്ചാൽ ഉപരോധം ഏർപ്പെടുത്തുമെന്ന് ജപ്പാൻ

ജാപ്പനീസ് ദ്വീപസമൂഹത്തിനു സമീപം സേനയെ വിന്യസിച്ച് റഷ്യ; കൂടുതൽ കളിച്ചാൽ ഉപരോധം ഏർപ്പെടുത്തുമെന്ന് ജപ്പാൻ

സ്വന്തം ലേഖകൻ

ക്രൈൻ റഷ്യബന്ധം വഷളായതിമ്പിന്നാലെ ജപ്പാനെ വിരട്ടി നിർത്താൻ റഷ്യയുടെ നീക്കം. അമേരിക്കയോട് അടുപ്പം പുലർത്തുന്ന ജപ്പാനെ പേടിപ്പിക്കാനായി ജാപ്പനീസ് ദ്വീപസമൂഹത്തിനു സമീപം റഷ്യൻ നേവിയുടെ 24 യുദ്ധക്കപ്പലുകൾ വിന്യസിച്ചിരിക്കുകയാണ്. റഷ്യയും യുക്രെയ്‌നുമായുള്ള പ്രശ്‌നം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഈ സംഭവം. റഷ്യ യുക്രെയ്‌നു നേരെ ഉയർത്തുന്ന യുദ്ധഭീഷണിയെ ജപ്പാൻ രൂക്ഷമായി നേരത്തെ വിമർശിച്ചിരുന്നു.

ഈ മാസം ആദ്യം മുതൽ തന്നെ റഷ്യൻ പടക്കപ്പലുകൾ മേഖലയിൽ കണ്ടിരുന്നെന്നും ജപ്പാന്റെ പ്രതിരോധമന്ത്രി നോബുവോ കിഷി പറഞ്ഞു. സൈനികാഭ്യാസത്തിന്റെ ഭാഗമായിട്ടാണ് ഇവയെത്തിയതെന്നാണു റഷ്യയുടെ നിലപാട്. എന്നാൽ ഈ സമയത്ത് ഇങ്ങനെയൊരു സൈനികാഭ്യാസം നടത്തുന്ന പതിവ് റഷ്യയ്ക്കില്ല. പടിഞ്ഞാറൻ സമുദ്രമേഖലയിലെ ശത്രുപ്രകടനത്തിന്റെ ഭാഗമാണ് ഇതെന്നാണു ജപ്പാന്റെ ഭാഷ്യം.

യുക്രെയ്‌നും റഷ്യയുമായുള്ള പ്രതിസന്ധി ജപ്പാൻ-റഷ്യ ബന്ധത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. യുക്രെയ്‌നിൽ അധിനിവേശം ഏർപ്പെടുത്താനാണു റഷ്യയുടെ നീക്കമെങ്കിൽ ഉപരോധമുൾപ്പെടെ നടപടികളിലേക്കു ജപ്പാൻ കടക്കുമെന്ന് ജാപ്പനീസ് വിദേശകാര്യമന്ത്രി യോഹിമസ ഹയാഷി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കപ്പൽ വ്യൂഹം ജാപ്പനീസ് ദ്വീപസമൂഹത്തിലെത്തിയത്. എന്നാൽ ജപ്പാന്റെ മാരിടൈം സെൽഫി ഡിഫൻസ് ഫോഴ്‌സിന്റെ പടക്കപ്പലുകളും അന്തർവാഹിനകളും റഷ്യൻ കപ്പലുകളെ കണഅടെത്തുക ആയിരുന്നു. ഡിസ്‌ട്രോയറുകൾ, ഫ്രിഗേറ്റുകൾ, മിസൈൽ ട്രാക്കിങ് കപ്പലുകൾ, അന്തർവാഹിനികൾ എന്നിവ ഈ നാവികസേനാവ്യൂഹത്തിലുണ്ടായിരുന്നെന്നും ജപ്പാൻ പറയുന്നു.

ഒരിക്കൽ മിത്രങ്ങളായിരുന്ന ജപ്പാനും റഷ്യയും തമ്മിൽ അകന്നതിന് പിന്നിൽ അൽപം ചരിത്രവുമുണ്ട്. ചരിത്രപരമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ജപ്പാനും റഷ്യയും തമ്മിലുള്ള സൗഹൃദം 1904ലെ റൂസോജപ്പാൻ യുദ്ധത്തോടെയാണു വഷളായത്. ചൈനയിലെ മഞ്ചൂറിയൻ മേഖലയുമായി ബന്ധപ്പെട്ടുള്ള അവകാശത്തർക്കങ്ങളായിരുന്നു ഇതിനു പിന്നിൽ. പിൽക്കാലത്ത് സോവിയറ്റ് യൂണിയനും ജപ്പാൻ സാമ്രാജ്യവും തമ്മിൽ പല പ്രശ്‌നങ്ങളുണ്ടായി. 1941ൽ ഇരുവരും തമ്മിൽ യുദ്ധമില്ലാ സന്ധി ഒപ്പുവച്ചെങ്കിലും രണ്ടാം ലോകയുദ്ധ സമയത്ത് ഇരുചേരികളിൽ വന്നു. അക്കാലത്ത് സോവിയറ്റ് യൂണിയൻ നടത്തിയ അധിനിവേശത്തിൽ ജപ്പാന്റെ വടക്കൻ മേഖലയിലുള്ള ചില ദ്വീപുകൾ പിടിച്ചെടുത്തു.

നോർത്തേൺ ടെറിട്ടറീസ് എന്നറിയപ്പെടുന്ന ഈ ദ്വീപുകൾ തിരികെ നൽകണമെന്ന് ജപ്പാൻ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജാപ്പനീസ് പ്രധാനമന്ത്രി ഈയടുത്തിടെ ഒരു റാലിയിൽ ഇതു പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. യുഎസിനോട് വ്യക്തമായ ചായ്വ് പുലർത്തുന്ന ജപ്പാനെ വിരട്ടുക എന്ന അജൻഡയും റഷ്യൻ നാവികവിന്യാസത്തിനു പിന്നിലുണ്ടാകാമെന്ന് രാജ്യാന്തര രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP