Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നവവധു ഭർതൃ ഗൃഹത്തിൽ കുഴഞ്ഞു വീണു മരിച്ചു; മരിച്ചത് കോട്ടക്കൽ പുതുപ്പറമ്പ് പൂത്തക്കൽ മുഹമ്മദ് ഷരീഫിന്റെ ഭാര്യയുമായ നൗഷിറ

നവവധു ഭർതൃ ഗൃഹത്തിൽ കുഴഞ്ഞു വീണു മരിച്ചു; മരിച്ചത് കോട്ടക്കൽ പുതുപ്പറമ്പ് പൂത്തക്കൽ മുഹമ്മദ് ഷരീഫിന്റെ ഭാര്യയുമായ നൗഷിറ

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം പുഴക്കാട്ടിരിയിൽ നവവധു ഭർതൃഗൃഹത്തിൽ കുഴഞ്ഞു വീണു മരിച്ചു. പുഴക്കാട്ടിരി പരിയാരത്ത് മുഹമ്മദലിയുടെ മകളും കോട്ടക്കൽ പുതുപ്പറമ്പ് പൂത്തക്കൽ മുഹമ്മദ് ഷരീഫിന്റെ ഭാര്യയുമായ നൗഷിറ (25) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലുമണിക്കാണ് സംഭവം.

രാത്രി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച നൗഷിറയെ ഭർത്താവ് എടരിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയിൽ കുഴപ്പമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പുലർച്ചെ രണ്ടു മണിയോടെ വീട്ടിൽ തിരിച്ചെത്തിയെങ്കിലും നാലു മണിയോടെ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ ഒക്ടോബർ 31നായിരുന്നു ഇവരുടെ വിവാഹം. തിരൂർ തഹസീൽദാർ ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. സീനത്താണ് മരിച്ച നൗഷിറയുടെ മാതാവ്, സഹോദരങ്ങൾ : നിഷാഫ്, നസ്‌റീന.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP