Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സ്ത്രീകൾക്ക് മാസം 1100 രൂപ; പ്രതിവർഷം 8 ഗ്യാസ് സിലിണ്ടർ; ഒരു ലക്ഷം തൊഴിൽ; പയറുവർഗങ്ങളും ധ്യാനങ്ങളും സർക്കാർ ഏജൻസികൾ സംഭരിക്കും; വാഗ്ദാനങ്ങളുമായി കോൺഗ്രസ് പ്രകടനപത്രിക; സിഖ് നേതാക്കളെ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും

സ്ത്രീകൾക്ക് മാസം 1100 രൂപ; പ്രതിവർഷം 8 ഗ്യാസ് സിലിണ്ടർ; ഒരു ലക്ഷം തൊഴിൽ; പയറുവർഗങ്ങളും ധ്യാനങ്ങളും സർക്കാർ ഏജൻസികൾ സംഭരിക്കും; വാഗ്ദാനങ്ങളുമായി കോൺഗ്രസ് പ്രകടനപത്രിക; സിഖ് നേതാക്കളെ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഒരുലക്ഷം പേർക്ക് തൊഴിൽ നൽകുമെന്ന വാഗ്ദാവുമായി പഞ്ചാബിൽ കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. സ്ത്രീകൾക്ക് മാസം തോറും 1100 രൂപയും പ്രതിവർഷം എട്ട് ഗ്യാസം സിലിണ്ടറും സൗജന്യമായി നൽകുമെന്ന് പ്രകടനപത്രികയിൽ പറയുന്നു.

എണ്ണക്കുരു, പയറുവർഗങ്ങൾ, ധ്യാനങ്ങൾ എന്നിവ സർക്കാർ ഏജൻസികൾ സംഭരിക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിങ്ങ് സിദ്ധു പറഞ്ഞു. മദ്യവിൽപ്പന, മണൽഖനനം തുടങ്ങിയവയ്ക്കായി പ്രവർത്തിക്കുന്ന മാഫിയരാജിനെ സർക്കാർ ഇല്ലാതാക്കുമെന്നും സിദ്ധു പറഞ്ഞു. സ്‌കൂളിലും കോളജുകളിലും സൗജന്യവിദ്യാഭ്യാസം നൽകുമെന്നാണ് മറ്റൊരു വാഗ്ദാനം.

അതേസമയം തെരഞ്ഞെടുപ്പിന് രണ്ടുനാൾ മാത്രം ശേഷിക്കേ സിഖ് നേതാക്കളെ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയു കളം നിറഞ്ഞു. ഫെബ്രുവരി 20ന് പഞ്ചാബിലെ സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ വച്ചാണ് മോദി സിഖ് പ്രമുഖരെ കണ്ടത്. ബിജെപി നേതാവായ മൻജീന്ദർ സിങ് സിർസയുടെ ഒപ്പമാണ് സംഘമെത്തിയത്. ഡൽഹി ഗുരുദ്വാര കമ്മിറ്റി പ്രസിഡന്റ് ഹർമീന്ദർ സിങ് കൽക, ബാബാ ബൽബീർ സിങ്ജി സിച്വാൾ, മഹന്ത് കരംജിത്ത് സിങ്, ബാബാ ജോഗാ സിങ്, ദേരാ ബാബാ ജാഗ് സിങ്, സാന്റ് ബാബാ മേജർസിങ് വാ, മുഖി ദേരാ ബാബാ താരാ സിങ് വാ, ജതേന്ദർ ബാബാ സാഹിബ് സിങ്ജി തുടങ്ങിയവരാണ് പ്രധാനമന്ത്രിയെ കാണാനെത്തിയത്.

പുറത്തുവന്ന സന്ദർശത്തിന്റെ വീഡിയോയിൽ സിഖ് നേതാക്കൾ മോദിക്ക് കൃപാൺ നൽകുന്നത് കാണാം. സന്ദർശനത്തിന് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് പറഞ്ഞ ഹർമീത് സിങ് കൽകാ സിഖ് സർവകലാശാല സ്ഥാപിക്കാൻ അപേക്ഷിച്ചതായി അറിയിച്ചു. രാഷ്ട്രീയക്കാരല്ലാത്തവരെ വിളിച്ച് വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാറുണ്ടെന്ന് മോദി പറഞ്ഞതായി മൻജീന്ദർ സിങ് ഭാട്ടിയ പറഞ്ഞു. ഈ സന്ദർശനത്തിന് രാഷ്ട്രീയ സ്വഭാവമില്ലെന്നും അദ്ദേഹം പറഞ്ഞു.

മുൻ കോൺഗ്രസ് മുഖ്യമന്ത്രിയായ ക്യാപ്റ്റൻ അമരീന്ദർ സിങ് പുതുതായി രൂപവത്കരിച്ച പഞ്ചാബ് ലോക് കോൺഗ്രസും ദീർഘകാല സഖ്യകക്ഷി അകാലിദളുമായി ചേർന്നാണ് ബിജെപി പഞ്ചാബ് സംസ്ഥാന തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാൽ സഖ്യത്തിന് സർവേകളിൽ വലിയ സാധ്യത കൽപ്പിക്കപ്പെടുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാക്കൾ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമുൾപ്പെടെ ദേശീയ നേതാക്കൾ പഞ്ചാബിൽ വിവിധയിടങ്ങളിൽ റാലികൾ നയിച്ചു.

ഇതിനു പുറമെ സംസ്ഥാനത്തുടനീളം ചെറുതും വലുതുമായ നിരവധി പ്രചാരണ പരിപാടികളാണ് നടന്നത്. കോൺഗ്രസും ആംആദ്മി പാർട്ടിയും ഡോർ ടു ഡോർ കാമ്പയിനുകളിലാണ് ശ്രദ്ധ ഊന്നിയത്. ബി.എസ്‌പിയെ കൂടെക്കൂട്ടിയുള്ള ശിരോമണി അകാലിദൾ സഖ്യം ദലിതു മേഖലകളിൽ സജീവ പ്രചാരണമാണ് നടത്തി വരുന്നത് ചിലയിടങ്ങളിലെങ്കിലും അവർ തികഞ്ഞ വിജയ പ്രതീക്ഷയിലുമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP