Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓടിക്കൊണ്ടിരുന്ന ബൈക്കിൽ നിന്നും പൊള്ളലേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ; പരിക്കേറ്റത് കൂത്തുപറമ്പ് നരവൂർ സ്വദേശി അനീഷ് കുമാറിന്

ഓടിക്കൊണ്ടിരുന്ന ബൈക്കിൽ നിന്നും പൊള്ളലേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ; പരിക്കേറ്റത് കൂത്തുപറമ്പ് നരവൂർ സ്വദേശി അനീഷ് കുമാറിന്

സ്വന്തം ലേഖകൻ

കണ്ണൂർ: കുത്തുപറമ്പ് തൊക്കിലങ്ങാടിയിലെ പാലാപറമ്പ് ലക്ഷംവീട് കോളനിക്ക് സമീപം ഓടികൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് പൊള്ളലേറ്റ ബൈക്ക് യാത്രക്കാരനെ നില ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൂത്തുപറമ്പ് നരവൂർ സ്വദേശി അനീഷ് കുമാറിനാണ് പൊള്ളലേറ്റത്. വ്യാഴാഴ്ച വൈകിട്ട് ആറിന് പാലത്തിൻകര - പാലാപറമ്പ് റോഡിൽ പാലാപറമ്പ് ലക്ഷം വീട് കോളനിക്ക് സമീപത്താണ് സംഭവം. ബൈക്കിൽനിന്ന് ദേഹത്തേക്ക് തീ പടർന്നതോടെ അനീഷ്‌കുമാർ സമീപത്തെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിലേക്ക് ഓടി. അവിടെയുണ്ടായ തൊഴിലാളികൾ വെള്ളമൊഴിച്ച് തീ അണക്കുകയും ഉടൻ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കൂത്തുപറമ്പ് അഗ്‌നിരക്ഷാ സേനയെത്തിയാണ് ബൈക്കിലെ തീ അണച്ചത്. എസ്‌ഐ കെ ടി സന്ദീപിന്റെ നേതൃത്വത്തിൽ കൂത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP