Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡോ.ഹനാദി അൽ ഹമദിനെ കൾച്ചറൽ ഫോറം ആദരിച്ചു

ഡോ.ഹനാദി അൽ ഹമദിനെ കൾച്ചറൽ ഫോറം ആദരിച്ചു

സ്വന്തം ലേഖകൻ

ദോഹ:പ്രവാസി സമൂഹത്തിനിടയിൽ കൾച്ചറൽ ഫോറം നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ മാതൃകാപരമാണെന്ന് ലോക ആരോഗ്യ സംഘടന അവാർഡ് ജേതാവും ഖത്തർ റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ ഡോ. ഹനാദി അൽ ഹമദ് പറഞ്ഞു. ലോക ആരോഗ്യ സംഘടനയുടെ ശൈഖ് സബാഹ് അൽ അഹമദ് അവാർഡ് നേടിയ ഹനാദിയുമായി ഖത്തർ കൾച്ചറൽ ഫോറം ഭാരവാഹികൾ നടത്തിയ കൂടിക്കാഴ്ചയിലാണ് കൾച്ചർ ഫോറത്തിന്റെ പ്രവർത്തനങ്ങളെ അവർ അഭിനന്ദിച്ചത്.

കോവിഡ് കാലഘട്ടത്തിൽ പ്രവാസി സമൂഹത്തിനായി കൾച്ചറൽ ഫോറം നടത്തിയ വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് കൾച്ചറൽ ഫോറം വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി വിശദീകരിച്ചു. ഖത്തർ റിഹാബിലിറ്റേഷൻ സെന്ററിന് കീഴിൽ പ്രവാസി സമൂഹത്തിന് ഉൾപ്പെടെ നടന്നുവരുന്ന വിവിധങ്ങളായ ആരോഗ്യ പ്രവർത്തനങ്ങളെക്കുറിച്ച് ഹനാദി വിശദീകരിച്ചു. ഇത്തരം പ്രവർത്തനങ്ങൾ സാധാരണക്കാരിൽ എത്തിക്കാൻ കൾച്ചറൽ ഫോറം പോലുള്ള സംഘടനകൾക്ക് ഏറെ സംഭാവനകൾ അർപ്പിക്കാൻ സാധിക്കുമെന്നും അവർ പറഞ്ഞു.

കൾച്ചർ ഫോറത്തിന്റെ പല പ്രവർത്തനങ്ങളെയും പിന്തുണക്കാൻ റിഹാബിലിറ്റേഷന് സാധിക്കുമെന്നും ഭാവിയിൽ ഫോറത്തിന്റെ പ്രവർത്തനങ്ങൾക്ക് സാധ്യമാകുന്ന സഹായങ്ങളും പിന്തുണയും നൽകുമെന്നും അവർ വ്യക്തമാക്കി.

ലോക ആരോഗ്യ സംഘടനയുടെ ശൈഖ് സബാഹ് അൽ അഹ്‌മദ് അവാർഡ് നേടിയ റുമൈല ഹോസ്പിറ്റലിന്റെയും ഖത്തർ റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ഡയറക്ടർ ഹനാദി അൽ ഹമദിനുള്ള കൾച്ചറൽ ഫോറം മൊമെന്റോ ഭാരവാഹികൾ കൈമാറി. ഇത്തരം ആദരവുകൾ കൂടുതൽ പ്രവർത്തിക്കാനുള്ള പ്രചോദനമാണെന്ന് അവർ പറഞ്ഞു. വയോജനങ്ങളുടെ ആരോഗ്യ പരിരക്ഷയും ക്ഷേമവും അടിസ്ഥാനമാക്കിയുള്ള ഗവേഷണത്തിനാണ് ഹനാദി അൽ ഹമദിന് ശൈഖ് സബാഹ് അൽ അഹ്‌മദ് അവാർഡ് ലഭിച്ചത്.
കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി, മുൻ പ്രസിഡന്റ് ഡോ.താജ് ആലുവ, സംസ്ഥാന സമിതി അംഗം സാദിഖ് ചെന്നാടൻ, കമ്മ്യൂണിറ്റി സർവീസ് കൺവീനർ നജ്‌ല നജീബ്, ഷാജി കോട്ടക്കൽ തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP