Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അരങ്ങേറ്റത്തിൽ നാല് വിക്കറ്റുമായി ഏദൻ നേടുന്നതുകൊച്ചു സച്ചിന്റെ സെഞ്ച്വറി അരങ്ങേറ്റത്തിന് സമാനമായ കൈയടി; രണ്ട് വിക്കറ്റുമായി ശ്രീശാന്തും തിരിച്ചു വരവ് ഗംഭീരമാക്കി; മനു കൃഷ്ണന് മൂന്ന് വിക്കറ്റും; മേഘാലയയെ 148 റൺസിൽ ചുരുക്കി കെട്ടി 16കാരന്റെ ഫാസ്റ്റ് ബൗളിങ് മികവ്; കേരളാ ക്രിക്കറ്റിന് രഞ്ജി ട്രോഫിയിൽ തുടക്കം ഗംഭീരം

അരങ്ങേറ്റത്തിൽ നാല് വിക്കറ്റുമായി ഏദൻ നേടുന്നതുകൊച്ചു സച്ചിന്റെ സെഞ്ച്വറി അരങ്ങേറ്റത്തിന് സമാനമായ കൈയടി; രണ്ട് വിക്കറ്റുമായി ശ്രീശാന്തും തിരിച്ചു വരവ് ഗംഭീരമാക്കി; മനു കൃഷ്ണന് മൂന്ന് വിക്കറ്റും; മേഘാലയയെ 148 റൺസിൽ ചുരുക്കി കെട്ടി 16കാരന്റെ ഫാസ്റ്റ് ബൗളിങ് മികവ്; കേരളാ ക്രിക്കറ്റിന് രഞ്ജി ട്രോഫിയിൽ തുടക്കം ഗംഭീരം

മറുനാടൻ മലയാളി ബ്യൂറോ

രാജ്‌കോട്ട്: രഞ്ജി ട്രോഫി ക്രിക്കറ്റിൽ പതിനാറുകാരൻ ഏദൻ ആപ്പിൾ ടോമിന് സ്വപ്‌ന തുല്യമായ തുടക്കം. രഞ്ജിയിലെ അരങ്ങേറ്റത്തിൽ നാലു വിക്കറ്റ് നേടി ഈ കേരളാ താരം. ഏദനൊപ്പം മനുകൃഷ്ണനും ശ്രീശാന്തും തിളങ്ങിയപ്പോൾ മേഘാലയയ്‌ക്കെതിരായ രഞ്ജി ട്രോഫിയിൽ കേരളത്തിന് മികച്ച തുടക്കം. ആദ്യ ഇന്നിങ്‌സിൽ മേഘാലയ 148 റൺസിന് പുറത്തായി. മനു കൃഷ്ണൻ മൂന്നും ശ്രീശാന്ത് രണ്ടും വിക്കറ്റെടുത്തു. ബെസിൽ തമ്പിക്ക് ഒരു വിക്കറ്റും.

രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിച്ച 16കാരനിലായിരുന്നു ദേശീയ സെലക്ടർമാരുടെ ശ്രദ്ധ. പതിനെഞ്ചാം വയസ്സിലെ സച്ചൻ തെണ്ടുൽക്കറുടെ സെഞ്ച്വറി നേട്ടം പോലൊരു അരങ്ങേറ്റം പ്രതീക്ഷിച്ചവരെ ഏദൻ നിരാശപ്പെടുത്തിയില്ല. നാലു വിക്കറ്റുമായി വിക്കറ്റ് വേട്ടയിൽ മുന്നിലെത്തി. മനു കൃഷ്ണനും ശ്രീശാന്തും ലൈനും ലെങ്തും നിലനിർത്തിയപ്പോൾ ഏദന് അഞ്ചാം വിക്കറ്റ് നേട്ടത്തിൽ എത്താനുമായില്ല. എങ്കിലും സ്വപ്‌ന തുല്യമായ തുടക്കമാണ് 16-ാം വയസ്സിൽ ഏദൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ലഭിക്കുന്നത്. സച്ചിന് ബാറ്റിംഗിൽ കിട്ടിയ അതേ തുടക്കം പേസ് ബൗളറായ മലയാളിക്കും.

പത്ത വർഷത്തിന് ശേഷം രഞ്ജി കളിക്കാനെത്തിയ ശ്രീശാന്തും നിരാശനാക്കിയില്ല. കൊച്ചു പയ്യനെ വിക്കറ്റുകളിലേക്ക് അടുപ്പിച്ച ഉപദേശങ്ങൾക്കൊപ്പം അവസാന രണ്ട് വിക്കറ്റുകൾ നേടി ശ്രീയും പ്രതിഭ നഷ്ടമായിട്ടില്ലെന്ന് തെളിയിച്ചു. ഏറെ കാലത്തിന് ശേഷമാണ് എസ് ബി ഐ താരമായ മനു കൃഷ്ണനും രഞ്ജി ട്രോഫി കളിക്കുന്നത്. ഏകദിനത്തിലും ട്വന്റി ട്വന്റിയിലും കാട്ടിയ മികവ് മനുവും രഞ്ജി ട്രോഫിയിൽ തുടർന്നു. ഇതോടെ മേഘാലയ തകർന്നടിഞ്ഞു.

മേഘാലയാ ക്യാപ്ടൻ പുനിത് ബിഷത് ആണ് മേഘാലയയുടെ ടോപ് സ്‌കോറർ. 93 റൺസെടുത്ത പുനിതാണ് മേഘാലയയുടെ സ്‌കോർ നൂറു കടത്തിയത്. ബാക്കിയാർക്കും കേരളത്തിന്റെ പേസ് പടയ്ക്കു മുമ്പിൽ പിടിച്ചു നിൽക്കനായില്ല. പേസ് ബൗളർമാർ മാത്രമാണ് മേഘാലയയ്‌ക്കെതിരെ ബൗൾ ചെയ്തതും. എല്ലാവർക്കും വിക്കറ്റും കിട്ടി. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ടോസ് നേടിയ കേരള ക്യാപ്റ്റൻ സച്ചിൻ ബേബി മേഘാലയയെ ബാറ്റിംഗിനയക്കുകയായിരുന്നു.

നാലാം ഓവറിൽ തന്നെ ഓപ്പണർ യിൻഷിയെ അക്കൗണ്ട് തുറക്കുംമുമ്പ് ബൗൾഡാക്കി മനു കൃഷ്ണൻ വടക്കുകിഴക്കൻ ടീമിന് മുന്നറിയിപ്പ് കൊടുത്തു. പിന്നാലെ മറ്റൊരു ഓപ്പണർ കിഷനെ(26) രാഹുലിന്റെ കൈകളിലെത്തിച്ച് 17കാരൻ ഏദൻ ആപ്പിൾ ടോം വരവറിയിച്ചു. മൂന്നാമൻ ഖുറാനെയെയും(15) ഏദൻ തന്നെ മടക്കി. രവി തേജയാവട്ടെ ബേസിൽ തമ്പിക്ക് മുന്നിൽ ഒരു റണ്ണുമായി കീഴടങ്ങി. ലെറിയെ ബൗൾഡാക്കി രണ്ട് വിക്കറ്റ് തികച്ച മനു കൃഷ്ണൻ മേഘാലയയെ കൂട്ടച്ചകർച്ചയിലേക്ക് തള്ളിവിട്ടു. ഇതിൽ നിന്ന് മേഘാലയ പിന്നീട് രക്ഷപ്പെട്ടില്ല.

10 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശ്രീശാന്ത് രഞ്ജി ടീമിൽ തിരിച്ചെത്തിയത്. 2012 ഡിസംബറിൽ ആന്ധ്രയ്ക്ക് എതിരെ ആയിരുന്നു ശ്രീശാന്തിന്റെ ഇതിന് മുമ്പത്തെ അവസാന രഞ്ജി മത്സരം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ശ്രീശാന്തിന്റെ അവസാന മത്സരം 2013 ഫെബ്രുവരിയിൽ ആയിരുന്നു. മുംബൈയ്‌ക്കെതിരായ റസ്റ്റ് ഓഫ് ഇന്ത്യ ടീമിലെ അംഗമായിരുന്നു ശ്രീശാന്ത്.

ഇതിന് ശേഷമുണ്ടായ ഐപിഎൽ വിവാദത്തെ തുടന്ന് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടിവന്ന ശ്രീശാന്ത് കഴിഞ്ഞ സീസണിൽ സയദ് മുഷ്താഖ് അലി, വിജയ് ഹസാരെ ട്രോഫി ടൂർണമെന്റുകൾക്കുള്ള കേരള ടീമിൽ അംഗമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP