Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇന്ത്യക്ക് അനുകൂലമായ കുടിയേറ്റ നയവുമായി കാനഡ; 2022ൽ സ്ഥിരതാമസാനുമതി ലഭിക്കുക 4,31,645 പേർക്ക്; അടുത്തവർഷത്തേക്ക് വേണ്ടത് 4.47 ലക്ഷം കൂടിയേറ്റക്കാരെ

ഇന്ത്യക്ക് അനുകൂലമായ കുടിയേറ്റ നയവുമായി കാനഡ;  2022ൽ സ്ഥിരതാമസാനുമതി ലഭിക്കുക 4,31,645 പേർക്ക്; അടുത്തവർഷത്തേക്ക് വേണ്ടത് 4.47 ലക്ഷം കൂടിയേറ്റക്കാരെ

മറുനാടൻ മലയാളി ബ്യൂറോ

ടൊറന്റോ : ഇന്ത്യക്കാർക്കു ഗുണകരമായ കുടിയേറ്റ നയവുമായി കാനഡ. സ്വന്തം ജനസംഖ്യയുടെ ഒരു ശതമാനം വീതം കുടിയേറ്റക്കാരെ പ്രതിവർഷം സ്വീകരിക്കുന്ന നയം തുടരും. ഇതനുസരിച്ച് 2022ൽ സ്ഥിരതാമസാനുമതി (പിആർ) കിട്ടുന്നത് 4,31,645 പേർക്കായിരിക്കും. 2023ൽ 4,47,055, 2024ൽ 4,51,000 എന്നിങ്ങനെയും. 2024ൽ 4,75,000 വരെ ഉയർന്നേക്കാം.

കുടിയേറ്റകാര്യ മന്ത്രി സീൻ ഫ്രേസർ ആണ് പ്രഖ്യാപനം നടത്തിയത്. നിലവിൽ കുടിയേറ്റക്കാരിൽ 60 ശതമാനവും ഇന്ത്യക്കാരാണ്. കോവിഡ് മൂലം, പിആർ കാർഡ് ലഭിച്ചവരുടെ എണ്ണം 2020ൽ 1,84,606 ആയി കുറഞ്ഞിരുന്നു. ഇതിൽ 42,876 പേർ (23%) ഇന്ത്യക്കാരാണ്. തൊട്ടുപിന്നാൽ ചൈനക്കാരും 16,535. 2019ൽ 85,593 ഇന്ത്യക്കാർക്കാണു കാനഡയിൽ പിആർ ലഭിച്ചത്.

അതേസമയം കാനഡയിലെ ട്രക്ക് സമരം കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ മാതൃകയാക്കണമെന്ന് ഇന്റർനാഷണൽ ബിസിനസ് നെറ്റ് വർക്കായ കാനഡ ഇന്ത്യ ഗ്ലോബൽ ഫോറം ബ്രിട്ടീഷ് കൊളംബിയ ആവശ്യപ്പെട്ടു. ഫ്രീഡം കൺവോയ് 2022 എന്ന പേരിൽ കാനഡയിലെ ട്രക്ക് ഡ്രൈവർമാർ നടത്തുന്ന സമരത്തിനെതിരെ സർക്കാർ സ്വീകരിക്കുന്ന നിലപാട് വേദനയുളവാക്കുന്നതാണെന്നും സംഘടന ട്വീറ്റിൽ വ്യക്തമാക്കി.

ഇന്ത്യയിൽ കാർഷിക നിയമം നടപ്പാക്കിയതിനെ തുടർന്നുണ്ടായ സമരത്തെ ഇന്ത്യൻ സർക്കാർ കൈകാര്യം ചെയ്തത് ഇപ്പോൾ ഓർമിക്കുകയാണ്. ജനാധിപത്യ രീതിയിൽ സമാധാനപരമായി വിഷയത്തെ കൈകാര്യം ചെയ്യാനാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സർക്കാർ ശ്രമിച്ചത്. ഇന്ത്യയിലെ പ്രക്ഷോഭ സമയത്ത് ഇന്ത്യൻ സർക്കാറിന് ട്രൂഡോ നൽകിയ ഉപദേശം ഇപ്പോൾ ഓർക്കുകയാണ്. സങ്കടകരമെന്ന് പറയട്ടെ സ്വന്തം ഉപദേശം പോലും പാലിക്കാൻ ട്രൂഡോ ശ്രമിക്കുന്നില്ലെന്നും ഇവർ കുറ്റപ്പെടുത്തി. കാനഡയിൽ ജനാധിപത്യമായ രീതിയിൽ നടക്കുന്ന സമരത്തെ കൈകാര്യം ചെയ്യാൻ ട്രൂഡോ മോദിയെ മാതൃകയാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

കാനഡയിൽ 90 ശതമാനം പേരും വാക്സിനെടുത്തവരാണെന്നും അതിനാൽ അമേരിക്കയ്ക്കും കാനഡയ്ക്കുമിടയിൽ സഞ്ചരിക്കുന്ന ട്രക്ക് ഡ്രൈവർമാർ നിർബന്ധമായും വാക്‌സിൻ എടുക്കണമെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഉത്തരവിനെതിരായാണ് ട്രക്ക് ഡ്രൈവർമാരും മറ്റ് സമരക്കാരും ഇപ്പോൾ വാഹനവ്യൂഹവുമായി കാനഡയിൽ പ്രക്ഷോഭ രംഗത്ത് ഇറങ്ങിയിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ നീക്കണമെന്നും സമരക്കാരുടെ ആവശ്യമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP