Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒരു പൊലീസ് ജീപ്പ് ഓടിക്കുക എന്നത് ഏറെ നാളത്തെ മോഹം; അത് നിറവേറ്റാൻ സ്റ്റേഷൻ പരിസരത്ത് നിന്നും ജീപ്പ് മോഷ്ടിച്ചു; 112 കിലോമീറ്റർ ദൂരം ഓടിച്ചു; പിന്നാലെ പൊലീസിന് മുന്നിൽ കീഴടങ്ങൽ; കർണാടക സ്വദേശി നാഗപ്പ ഒടുവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ

ഒരു പൊലീസ് ജീപ്പ് ഓടിക്കുക എന്നത് ഏറെ നാളത്തെ മോഹം; അത് നിറവേറ്റാൻ സ്റ്റേഷൻ പരിസരത്ത് നിന്നും ജീപ്പ് മോഷ്ടിച്ചു; 112 കിലോമീറ്റർ ദൂരം ഓടിച്ചു; പിന്നാലെ പൊലീസിന് മുന്നിൽ കീഴടങ്ങൽ; കർണാടക സ്വദേശി നാഗപ്പ ഒടുവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ

ന്യൂസ് ഡെസ്‌ക്‌

ബെംഗളുരു: സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒരു ഡ്രൈവർക്ക് പൊലീസ് സേനയുടെ ഒരു ജീപ്പ് ഓടിക്കാൻ മോഹം തോന്നിയാലോ, സാധാരണ ഗതിയിൽ ഇത് സാധ്യമാകാൻ പ്രയാസമാകും. സേനയിൽ അംഗങ്ങളാകാതെ, അനുമതിയില്ലാതെ എങ്ങനെ സാധ്യമാകാനാണ് ഈ മോഹം. എന്നാൽ കർണാടക ധാർവാഡ് ജില്ലയിലെ അന്നിഗേരി ടൗണിൽ താമസിക്കുന്ന 45 കാരനായ നാഗപ്പ വൈ ഹഡപാഡ് എന്ന വിരുതന് ഇതിന് കണ്ട വഴിയാണ് വിചിത്രം.

ദീർഘകാലത്തെ സ്വപ്‌നം സാധിക്കാൻ അയാൾ തിരിഞ്ഞെടുത്ത മാർഗ്ഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വേറൊന്നുമല്ല, പൊലീസ് ജീപ്പ് ഓടിക്കുക എന്ന സ്വപ്‌നം നിറവേറ്റുന്നതിനായി, അയാൾ ഒരു പൊലീസ് ജീപ്പ് മോഷ്ടിക്കുകയും 112 കിലോമീറ്റർ ദൂരം ഓടിച്ച് ഒടുവിൽ പൊലീസിൽ കീഴടങ്ങുകയും ചെയ്തു. വിചിത്ര സ്വഭാവക്കാരനായ പ്രതിയുടെ കഥ കാർ ടോഖാണ് റിപ്പോർട്ട് ചെയ്യുന്നത്.

ഒരു ലോജിസ്റ്റിക് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന നാഗപ്പയ്ക്ക് ലൈറ്റ്, ഹെവി വാഹനങ്ങൾ ഓടിക്കുന്നതിൽ വർഷങ്ങളുടെ പരിചയമുണ്ട്. സംസ്ഥാനത്തിന്റെ എല്ലാ കോണുകളിലും ഇത്തരം വാഹനങ്ങൾ ഓടിച്ചിരുന്ന അദ്ദേഹം അയൽ സംസ്ഥാനങ്ങളിലേക്കും നിരവധി യാത്രകൾ നടത്തിയിട്ടുണ്ട്. പലതരത്തിലുള്ള വാഹനങ്ങളാണ് ഓടിക്കുന്നതെങ്കിലും പൊലീസ് ജീപ്പ് ഓടിക്കുക എന്നത് എന്നും നാഗപ്പയുടെ ഒരു സ്വപ്നമായിരുന്നു.

അതുകൊണ്ട് തന്നെ നാഗപ്പ ഇടയ്ക്കിടെ പൊലീസ് സ്റ്റേഷൻ പരിസരങ്ങളിൽ കറങ്ങാറുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. അങ്ങനെ അന്നിഗേരി പൊലീസ് സ്റ്റേഷൻ വളപ്പിലേക്ക് പോകുമ്പോഴെല്ലാം പൊലീസ് ജീപ്പ് പാർക്ക് ചെയ്തിരിക്കുന്നത് നാഗപ്പ ഹഡപ്പാഡ് ശ്രദ്ധിക്കാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ സ്റ്റേഷൻ പരിസരത്ത് എത്തിയ നാ?ഗപ്പ വാഹനം പൂട്ടാതെ കിടക്കുന്നതു കണ്ടു. ഒരു ബൊലേറോ ആയിരുന്നു അത്. വാഹനത്തിൽ താക്കോൽ കൂടി കണ്ടതോടെ നാഗപ്പ ഹാപ്പി.

പുലർച്ചെ മൂന്നരയോടെയാണ് നാഗപ്പ പൊലീസ് സ്റ്റേഷനിൽ എത്തിയത്. ഈ സമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥർ സ്റ്റേഷനിൽ ഉണ്ടായിരുന്നു. സ്റ്റേഷനിലെ മറ്റ് പൊലീസ് ഉദ്യോഗസ്ഥർ രാത്രി ബീറ്റിന് പുറത്തായിരുന്നു. പൊലീസ് സ്റ്റേഷൻ വളപ്പിൽ പാർക്ക് ചെയ്തിരുന്ന ജീപ്പിന് നേരെ നീങ്ങി തുറക്കാൻ ശ്രമിച്ചു. ജീപ്പ് പൂട്ടിയിരുന്നില്ല. ജീപ്പിനുള്ളിലെ താക്കോൽ കണ്ടതോടെ നാഗപ്പ തന്റെ സ്വപ്നം പൂർത്തീകരിക്കാൻ തീരുമാനിക്കുകയായിരുന്നു നാഗപ്പ.

രാത്രിയിൽ ജീപ്പ് ഓടിച്ച് അന്നിഗേരി ടൗണിൽ നിന്ന് ഏകദേശം 112 കിലോമീറ്റർ അകലെ ബയാദ്ഗിക്ക് സമീപമുള്ള മോട്ടെബെന്നൂരിലെത്തി. പിന്നീട് ജീപ്പ് നിർത്തി അയാൾ അതിൽത്തന്നെ ഇരുന്നു. ഇതിനിടെ വാഹനം ശ്രദ്ധയിൽപെട്ട പ്രദേശവാസികൾ ബിയാഡഗി പൊലീസിനെ വിവരം അറിയിച്ചു. യൂണിഫോം ധരിച്ച ഉദ്യോഗസ്ഥനില്ലാതെ വാഹനം കണ്ടതിനെ തുടർന്നാണ് അവർ ഉടൻ തന്നെ ബയാദ്ഗി പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി ഹഡപാഡിനെ കസ്റ്റഡിയിൽ എടുത്തു. തുടർന്ന് അന്നിഗേരി പൊലീസിൽ വിവരമറിയിക്കുകയും ജീപ്പ് പിന്നീട് അവർക്ക് കൈമാറുകയും ചെയ്തു.

പ്രതിക്ക് മാനസിക വിഭ്രാന്തിയുണ്ടെന്നും ഇത് ആദ്യ കുറ്റകൃത്യമാണെന്നും പൊലീസ് സംശയിക്കുന്നു. കേസെടുത്ത് പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നാഗപ്പയ്ക്കെതിരെ ഐപിസി 379 പ്രകാരം മോഷണക്കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ ധാർവാഡ് സെൻട്രൽ ജയിലിലേക്ക് മാറ്റുകയും ചെയ്തു എന്നാണ് റിപ്പോർട്ടുകൾ. വാഹനത്തിൽ ആവശ്യത്തിന് ഇന്ധനം ബാക്കിയുണ്ടായിരുന്നുവെന്ന് ധാർവാഡ് എസ്‌പി പി കൃഷ്ണകാന്ത് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP