Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പരിചയപ്പെട്ടത് വിദേശത്തെ ജോലിസ്ഥലത്ത് വച്ച്; സുഹൃത്ത് ബന്ധം ബലപ്പെട്ടതോടെ ആരംഭിച്ചത് മയക്കുമരുന്ന് വിൽപ്പനയും; കൊച്ചിയിൽ ഹോട്ടൽ മുറി വാടകയ്‌ക്കെടുത്ത് മയക്കുമരുന്ന് വിൽപ്പന നടത്തിയ എട്ടംഗ സംഘം പിടിയിൽ; ഇടപാടിനായി സംഘം ഹോട്ടൽമുറിയിൽ തങ്ങിയത് 15 ദിവസത്തോളം

പരിചയപ്പെട്ടത് വിദേശത്തെ ജോലിസ്ഥലത്ത് വച്ച്; സുഹൃത്ത് ബന്ധം ബലപ്പെട്ടതോടെ ആരംഭിച്ചത് മയക്കുമരുന്ന് വിൽപ്പനയും; കൊച്ചിയിൽ ഹോട്ടൽ മുറി വാടകയ്‌ക്കെടുത്ത് മയക്കുമരുന്ന് വിൽപ്പന നടത്തിയ എട്ടംഗ സംഘം പിടിയിൽ; ഇടപാടിനായി സംഘം ഹോട്ടൽമുറിയിൽ തങ്ങിയത് 15 ദിവസത്തോളം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഹോട്ടൽ മുറി വാടകയ്ക്കെടുത്ത് മയക്കുമരുന്ന് ഇടപാട് നടത്താനെത്തിയ യുവതി ഉൾപ്പെടുന്ന എട്ടംഗ സംഘം പിടിയിൽ.എറണാകുളം സ്വദേശി റിച്ചു റഹ്മാൻ (30), മലപ്പുറം സ്വദേശി മുഹമ്മദ് അലി (32), കണ്ണൂർ സ്വദേശി സി.എം. സൽമാൻ (26), തൃശ്ശൂർ സ്വദേശി വിബീഷ് (32), വാങ്ങാനെത്തിയ കൊല്ലം സ്വദേശികളായ ഷിബു (37), സുബൈർ (29), ആലപ്പുഴ സ്വദേശി ശരത് (33), കൊല്ലം സ്വദേശിനി തൻഷീല (24) എന്നിവരെയാണ് സംസ്ഥാന എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡും കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും ചേർന്ന് അറസ്റ്റ് ചെയ്തത്.

ഇവർ 15 ദിവസമായി ഇടപ്പള്ളിയിൽ ഹോട്ടൽ മുറിയിൽ മയക്കുമരുന്ന് ഇടപാടിനായി തങ്ങുകയായിരുന്നു. ഇടപ്പള്ളിയിലെ ഹോട്ടൽ മുറി ഓയോ ആപ്പ് വഴി വാടകയ്ക്ക് എടുത്താണ് പ്രതികൾ മയക്കുമരുന്ന് വില്പന നടത്തിയിരുന്നത്. റിച്ചു റഹ്മാൻ, മുഹമ്മദ് അലി, വിബീഷ്, സൽമാൻ എന്നിവരാണ് ഇടപാട് നിയന്ത്രിച്ചിരുന്നത്.

ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് എക്സൈസ് ഇൻസ്പെക്ടർ ടി. അനികുമാറിന് മയക്കുമരുന്ന് കൈമാറ്റത്തെ കുറിച്ച് രഹസ്യ വിവരം ലഭിക്കുന്നത്. മൂന്നു മണിയോടെ എക്സൈസ്, കസ്റ്റംസ് സംഘം ഹോട്ടൽ മുറിക്കടുത്ത് താവളമുറപ്പിച്ചു.ലഹരി വാങ്ങാൻ തൻഷീല ഉൾപ്പെടെയുള്ള നാലംഗ സംഘം ചൊവ്വാഴ്ച പുലർച്ചെ മൂന്നു മണിയോടെ ഹോട്ടൽ പരിസരത്ത് എത്തി.തൻഷീല കാറിലിരിക്കുകയും മൂന്നുപേർ ഹോട്ടൽ മുറിയിലേക്ക് മയക്കുമരുന്ന് കൈമാറ്റത്തിനായി കടന്ന സമയം എക്സൈസ്-കസ്റ്റംസ് സംയുക്ത സംഘം പ്രതികളെ വളയുകയായിരുന്നു.

പിന്നാലെ വനിതാ ഉദ്യോഗസ്ഥരെ വരുത്തി തൻഷീലയെയും കസ്റ്റഡിയിലെടുത്തു. ഹോട്ടലിൽനിന്നും കാറിൽ നിന്നുമായിട്ടാണ് 56 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തത്. പ്രതികളിൽനിന്ന് 56 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു.പ്രതികളിൽ ഒരാൾക്കെതിരേ വിദേശത്ത് മയക്കുമരുന്ന് കേസുണ്ടെന്ന് അനികുമാർ പറഞ്ഞു. വിദേശത്ത് ജോലി ചെയ്യുന്നവരാണ് പ്രതികൾ.

വിദേശത്ത് വെച്ചുള്ള പരിചയത്തിലാണ് മയക്കുമരുന്ന് വില്പനയ്ക്ക് മറ്റുള്ളവരെ ഹോട്ടലിൽ എത്തിച്ചത്. ബെംഗളൂരുവിൽനിന്നാണ് എം.ഡി.എം.എ. വാങ്ങിയതെന്നാണ് പ്രതികൾ നൽകിയ വിവരം. പ്രതികൾ ഉപയോഗിച്ച മൂന്ന് കാർ, 10 മൊബൈൽ ഫോൺ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP