Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബ്രിട്ടനിലെ രണ്ട് ഏഷ്യൻ യുവാക്കളുടെ അപകട മരണം; ഏഷ്യാക്കാരിയായ ടിക് ടോക് താരവും അമ്മയും കൂട്ടുകാരും പ്രതികൾ; ലെസ്റ്ററിനെ നടുക്കിയ ദുരന്തം അപകടമോ കൊലപാതകമോ?

ബ്രിട്ടനിലെ രണ്ട് ഏഷ്യൻ യുവാക്കളുടെ അപകട മരണം; ഏഷ്യാക്കാരിയായ ടിക് ടോക് താരവും അമ്മയും കൂട്ടുകാരും പ്രതികൾ; ലെസ്റ്ററിനെ നടുക്കിയ ദുരന്തം അപകടമോ കൊലപാതകമോ?

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ലെസ്റ്റർഷയറിലെ എ 46 ൽ ഉണ്ടായ അപകടത്തിൽ മരണപ്പെട്ട രണ്ടുപേരും ഉറ്റബന്ധുക്കളാണെന്ന് വ്യക്തമായി. ഇവരുടെ മരണവുമായി ബന്ധപ്പെട്ട് ഒരു ടിക്ടോക്ക് താരത്തേയും അമ്മയേയും മറ്റു മൂന്നുപേരെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്‌ച്ച അതിരാവിലെ 1.30 നായിരുന്നു അപകടം നടന്നത്. ഹാഷിം ഇജാസുദിൻ (21), സാക്കിബ് ഹുസൈൻ (20) എന്നിവർ എ 46 ലൂടെ സ്‌കോഡാ ഫാബിയയിൽ സഞ്ചരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടസ്ഥലത്തു വെച്ചു തന്നെ ഇരുവരും മരണമടഞ്ഞതായി ലെസ്റ്റർ പൊലീസ് സ്ഥിരീകരിച്ചു.

ഈ അപകടത്തിനു കാരണമായതായി ആരോപിച്ചുകൊണ്ട് സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന ടിക്ടോക് താരം മഹേക് ബുഖാരിയേയും (22) അവരുടെ അമ്മ അൻസ്രീൻ ബുഖാരിയേയും (45) പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കൊപ്പം ബിർമ്മിങ്ഹാമിൽ നിന്നുള്ള നടാഷ അക്തർ (21), ലെസ്റ്ററിൽ നിന്നുള്ള റയീസ് ജമാൽ (21), റേകൻബ് കാർവാൻ (28 എന്നിവരെയും ഇന്നലെ ഉച്ചയോടെ പൊലീസ് അറസ്റ്റ് ചെയ്തു. മരണമടഞ്ഞ ഹാഷിമിന്റെ പിതാവാണ് ഇരുവരും ഉറ്റബന്ധുക്കളാണെന്നും ഹാഷിം സാഖിബിനെ ഒരു സുഹൃത്തിനടുത്തേക്ക് കൊണ്ടുപോവുകയായിരുന്നു എന്നും വെളിപ്പെടുത്തിയത്.

സാഖിബിന് ലെസ്റ്ററിലെ ഒരു സുഹൃത്തിനെ കാണണമെന്നും കൊണ്ടുപോകണമെന്നും ആവശ്യപ്പെട്ടപ്പോൾ മുത്തച്ഛന്റെ സ്‌കോഡയിൽ ഹാഷിം യാത്രയാവുകയായിരുന്നു. സാഖിബ് കുറച്ചു കാലമായി അസ്വസ്ഥനായിരുന്നു എന്നും തന്റെ ദുഹൃത്തിനെ കാണണമെന്ന് പറഞ്ഞപ്പോൾ ഹാഷിം അയാളെ കൊണ്ടുപോവുകയായിരുന്നു എന്നും ഹാഷിമിന്റെ പിതാവ് പറഞ്ഞ്. ഈ സുഹൃത്ത അരാണെന്ന് ഹാഷിമിന് അറിയില്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത ബന്ധുക്കൾ എന്ന നിലയിൽ ഹാഷിമും സാഖിബും ഒരുമിച്ചു കളിച്ചു വളർന്നവരാണെന്നും അവർ തമ്മിൽ ഏറെ അടുപ്പത്തിലായിരുന്നു എന്നും ഹാഷിമിന്റെ മൂത്ത സഹോദരനും പറഞ്ഞു. യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്നറിയില്ല എന്നും വിശദവിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും സഹോദരൻ കൂട്ടിച്ചേർത്തു. മാതാപിതാക്കളുടെ എട്ടു മക്കളിൽ മൂന്നാമനാണ് ഹാഷിം. കുറച്ചുകാലം സ്ഥലത്തെ ഒരു ബേക്കറിയിൽ ഇയാൾ ജോലി നോക്കിയിരുന്നു. എന്നാൽ കഴിഞ്ഞവർഷം ഏറിയപങ്കും ഹാഷിം ചെലവഴിച്ചത് മുത്തച്ഛനൊപ്പം പാക്കിസ്ഥാനിലായിരുന്നു.

അതിനിടയിൽ കൊലപാതക കുറ്റം ചുമത്തി മഹേക് ബുഖാരിയേയും അമ്മ അൻസ്രീൻ ബുഖാരിയേയും ഇന്നലെ ലെസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കുറ്റം ചുമത്തപ്പെട്ട മറ്റുള്ളവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. വിവിധ തരത്തിലുള്ള വസ്ത്രങ്ങളണിഞ്ഞുള്ള ചിത്രങ്ങളും ഫിലിം മേക്ക് അപ് ടൂട്ടോറിയലുംകൊണ്ട് സമൂഹമാധ്യമത്തിൽ ഏറെ പ്രശസ്തയായ മഹേക് ബുഖാരിക്ക് ടിക്ടോക്കിൽ 1,20,000 ഫോളോവേഴ്സ് ഉണ്ട്, ഇൻസ്റ്റാഗ്രാമിൽ 43,000 ഫോളോവേഴ്സും. അതുപോലെ ട്രാവൽ വീഡിയോകളും മോഡെലിങ് വസ്ത്രങ്ങളും അടങ്ങുന്ന അവരുടെ വീഡിയോ ചാനലിന് 3.2 മില്യൺ ലൈക്കുകളാണ് ഉള്ളത്.

അപകടമുണ്ടാകുന്നതിന് തൊട്ടുമുൻപായി മരണമടഞ്ഞവരിൽ ഒരാൾ 999 എന്ന നമ്പറിലേക്ക് വിളിച്ചിരുന്നതായി പൊലീസ് കോടതിയിൽ പറഞ്ഞു. ഒരു വലിയ നിലവിളിയും കേട്ടിരുന്നു. റോഡിൽ നിന്നും തെന്നിമാറി കാർ ഒരു ബാറിയറിൽ ഇടിക്കുകയായിരുന്നു. ഈ സമയം മറ്റു രണ്ടു കാറുകൾ കൂടി അതുവഴി സഞ്ചരിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. അതേസമയം, കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഒരു 20 കാരനെ ഇന്നലെ പൊലീസ് വെറുതെ വിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP