Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'എച്ച് സലാമിനെ തോൽപ്പിക്കാൻ ശ്രമിച്ചു; സുധാകരൻ അധികാര മോഹി'; സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ പൊലീസിനെതിരെയും കടുത്ത വിമർശനം; 'സംസാരിക്കേണ്ടത് സംസാരിച്ചാൽ മതി'യെന്ന് പിണറായി

'എച്ച് സലാമിനെ തോൽപ്പിക്കാൻ ശ്രമിച്ചു; സുധാകരൻ അധികാര മോഹി'; സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ പൊലീസിനെതിരെയും കടുത്ത വിമർശനം; 'സംസാരിക്കേണ്ടത് സംസാരിച്ചാൽ മതി'യെന്ന് പിണറായി

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ മുതിർന്ന നേതാവ് ജി.സുധാകരനെതിരെ ഉയർന്ന വിമർശനം തടഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുസമ്മേളനത്തിനിടെ പ്രതിനിധികൾ സുധാകരനെതിരെ വിമർശനം ഉന്നയിച്ചപ്പോൾ ആയിരുന്നു പിണറായിയുടെ ഇടപെടൽ. 'ഇത് ജില്ലയിൽ നിർത്തിയതാണ് വീണ്ടും തുടങ്ങിയോ സംസാരിക്കേണ്ടത് സംസാരിക്കുക' - പ്രതിനിധികളെ താക്കീത് ചെയ്തു കൊണ്ട് പിണറായി പറഞ്ഞു. ജി സുധാകരന് എതിരെയുള്ള പരാമർശങ്ങൾ വന്നപ്പോൾ വേദിയിലുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ട് തടയുകയായിരുന്നു.

ചാരുംമൂട് ഏരിയ കമ്മിറ്റിയിലെ പ്രതിനിധികൾ പടനിലം സ്‌കൂളുമായി ബന്ധപ്പെട്ട കോഴവിഷയം സമ്മേളനവേദിയിൽ ഉന്നയിച്ചു. വിഷയത്തിൽ ആരോപണവിധേയനായ കെ.രാഘവനെ ജി.സുധാകരൻ പിന്തുണച്ചുവെന്ന് പ്രതിനിധികൾ ആരോപിച്ചു. സുധാകരന്റെ സ്വന്തം തട്ടകമായ അമ്പലപ്പുഴയിൽ നിന്നുള്ള പ്രതിനിധികളും അദ്ദേഹത്തിനെതിരെ വിമർശനം ഉയർത്തി.

നിയമസഭാ തെരഞ്ഞെടുപ്പിൽ എച്ച്.സലാമിനെ തോൽപ്പിക്കാൻ നോക്കി എന്നായിരുന്നു അമ്പലപ്പുഴയിലെ പ്രതിനിധിയുടെ വിമർശനം. അധികാര മോഹിയാണ് സുധാകരൻ എന്നായിരുന്നു മാവേലിക്കരയിലെ പ്രതിനിധിയുടെ വിമർശനം. പി.പി.ചിത്തരഞ്ജൻ എംഎൽഎയ്ക്ക് നേരെയും വിമർശനം ഉണ്ടായി. ചിത്തരജ്ഞൻ വിഭാഗീയത വളർത്തുന്നുവെന്നായിരുന്നു നോർത്ത് ഏരിയാകമ്മിറ്റി പ്രതിനിധികളുടെ വിമർശനം. സിപിഐ മന്ത്രിമാരുടെ വകുപ്പുകൾ പരാജയമാണെന്നും ചില പ്രതിനിധികൾ വിമർശിച്ചു.

മുഖ്യമന്ത്രിയെ ഇരുത്തിക്കൊണ്ട് ആഭ്യന്തര വകുപ്പിനെ കുറ്റം പറയുവാനും പ്രതിനിധികൾ തയ്യാറായി എന്നതും പ്രത്യേകതയായി. ചില ഉദ്യോഗസ്ഥരുടെ നടപടികൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നു എന്നാണ് സമ്മേളന പ്രതിനിധികൾ വിമർശനം ഉന്നയിച്ചത്. പൊതു ചർച്ചയിലാണ് വിമർശനം ഉയർന്നത്. ചില പൊലീസുകാർ സേനയ്ക്ക് ബാധ്യതയാകുന്നു എന്നും വിമർശനമുയർന്നു.

ഘടകക്ഷിയായ സിപിഐയ്ക്ക് എതിരെയും ശക്തമായ വിമർശനമാണ് ഉയർന്നത്. സിപിഐ വകുപ്പുകളുടെ പ്രവർത്തനം പരാജയമാണ്. ചേർത്തലയിൽ സിപിഐ സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ സ്വന്തം പാർട്ടിയിലെ ചില നേതാക്കൾ തന്നെ രംഗത്തെത്തി. വേണ്ടവിധം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഇറങ്ങിയില്ലെന്നും സിപിഎം പ്രതിനിധികൾ വിമർശനമുന്നയിച്ചു.

ജില്ലാ സമ്മേളനത്തിൽ പിണറായി സർക്കാരിലെ മന്ത്രിമാരുടെ പ്രവർത്തനം പരാജയമാണെന്നും വിമർശനം ഉയർന്നു. സിപിഐ മന്ത്രിമാർ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരുന്നില്ലെന്നായിരുന്നു ആരോപണം. ചില പൊലീസ് ഉദ്യോഗസ്ഥർ ബാദ്ധ്യതയാണെന്നും, ഉദ്യോഗസ്ഥരുടെ പ്രവർത്തികൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നു എന്നുമായിരുന്നു വിമർശനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP