Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ട്രക്ക് ഡ്രൈവർമാരുടെ ഉപരോധം: അടിയന്തരാവസ്ഥ നിയമം നടപ്പാക്കാൻ കാനഡ; ഫെഡറൽ ഗവൺമെന്റ് എമർജൻസി ആക്ട് പ്രയോഗിച്ചുവെന്ന് ജസ്റ്റിൻ ട്രൂഡോ

ട്രക്ക് ഡ്രൈവർമാരുടെ ഉപരോധം: അടിയന്തരാവസ്ഥ നിയമം നടപ്പാക്കാൻ കാനഡ; ഫെഡറൽ ഗവൺമെന്റ് എമർജൻസി ആക്ട് പ്രയോഗിച്ചുവെന്ന് ജസ്റ്റിൻ ട്രൂഡോ

ന്യൂസ് ഡെസ്‌ക്‌

ഓട്ടവ: കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ ട്രക്ക് ഡ്രൈവർമാർ ആരംഭിച്ച റോഡ് ഉപരോധം നിയന്ത്രണ വിധേയമാക്കാൻ അടിയന്തരാവസ്ഥ നിയമങ്ങൾ പ്രയോഗിക്കാനുള്ള ഒരുക്കത്തിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കനേഡിയൻ ചരിത്രത്തിൽ അടിയന്തരാവസ്ഥ അധികാരങ്ങൾ പ്രയോഗിക്കുന്നത് രണ്ടാം തവണയാണ്. ഒട്ടേറെ നഗരങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും റോഡ് ഉപരോധവും തുടരുന്ന സാഹചര്യത്തിലാണ് നടപടി.

'ഉപരോധങ്ങളും സമരങ്ങളും നിയന്ത്രണ വിധേയമാക്കുന്നതിന് ഫെഡറൽ ഗവൺമെന്റ് എമർജൻസി ആക്ട് പ്രയോഗിക്കുന്നു' -ട്രൂഡോ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അതിർത്തിയിൽ റൈഫിളുകൾ, കൈത്തോക്കുകൾ, ബോഡി കവചങ്ങൾ, വെടിക്കോപ്പുകൾ എന്നിവയുമായി 11 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതായി ഫെഡറൽ പൊലീസ് അറിയിച്ചു.

കാനഡയിൽ കോവിഡ് നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് ട്രക്ക് ഡ്രൈവർമാർ ആരംഭിച്ച റോഡ് ഉപരോധം തുടരുകയാണ്. യു.എസിലെ ഡെട്രോയിറ്റിലേക്കുള്ള പ്രധാന അതിർത്തിപാതയിലെ അംബാസഡർ പാലം ഉപരോധിച്ച ട്രക്കുകൾ നീക്കി പൊലീസ് ഗതാഗതം പുനരാരംഭിച്ചെങ്കിലും ഒട്ടേറെ നഗരങ്ങളിൽ പ്രതിഷേധപ്രകടനങ്ങളും റോഡ് ഉപരോധവും തുടരുകയാണ്. തലസ്ഥാന നഗരമായ ഒട്ടാവയിൽ കടുത്ത തണുപ്പിലും ഇന്നലെ നാലായിരത്തോളം പേർ നടത്തിയ പ്രകടനം ഗതാഗതം സ്തംഭിപ്പിച്ചിരുന്നു.

ശനിയാഴ്ച വൈകിട്ടു മുതൽ കോൺക്രീറ്റ് സ്ലാബുകളും മറ്റും സ്ഥാപിച്ച് സമരക്കാർ റോഡിൽ തടസ്സമുണ്ടാക്കി. സമരം നേരിടാൻ പ്രവിശ്യാ അധികൃതരെക്കൂടി ഉൾപ്പെടുത്തി കമാൻഡ് സെന്ററിന് രൂപം കൊടുത്തു. വ്യാപാര പ്രതിസന്ധിക്കു ഇടയാക്കിയ കോവിഡ് വാക്‌സിൻ വിരുദ്ധ സമരം ഫ്രാൻസ്, നെതർലൻഡ്‌സ്, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളിലേക്കും പടർന്നിട്ടുണ്ട്.

നിർബന്ധിത വാക്‌സിൻ എന്ന നിയമം എടുത്തു കളയണമെന്നും കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. അതിർത്തി കടന്നുവരുന്ന ട്രക്കുകളിൽ ഡ്രൈവർക്കു കോവിഡ് വാക്‌സീൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിനെതിരെയാണ് കാനഡയിൽ പ്രക്ഷോഭം തുടങ്ങിയത്.

സമരം നേരിടാൻ പ്രവിശ്യാ അധികൃതരെക്കൂടി ഉൾപ്പെടുത്തി കമാൻഡ് സെന്ററിന് രൂപം കൊടുത്തു. യുഎസിലെ ഡിട്രോയിറ്റിലേക്കുള്ള പ്രധാന അതിർത്തിപാതയിലെ അംബാസഡർ പാലം ഉപരോധിച്ച ട്രക്കുകൾ നീക്കി പൊലീസ് ഗതാഗതം പുനരാരംഭിച്ചെങ്കിലും ഒട്ടേറെ നഗരങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും റോഡ് ഉപരോധവും തുടർന്നു.

തലസ്ഥാന നഗരമായ ഓട്ടവയിൽ പ്രകടനം ഗതാഗതം സ്തംഭിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സമരം നേരിടാൻ ട്രൂഡോ പ്രത്യേക അധികാരം പ്രയോഗിക്കാൻ തീരുമാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP