Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൂപ്പർ മാർക്കറ്റുകളിലും കടകളിലും വൈൻ വിൽപന: മഹാരാഷ്ട്ര സർക്കാറിന്റെ തീരുമാനത്തിനെതിരെ അണ്ണാ ഹസാരെ തൽക്കാലം നിരാഹാര സമരത്തിനില്ല

സൂപ്പർ മാർക്കറ്റുകളിലും കടകളിലും വൈൻ വിൽപന: മഹാരാഷ്ട്ര സർക്കാറിന്റെ തീരുമാനത്തിനെതിരെ അണ്ണാ ഹസാരെ തൽക്കാലം നിരാഹാര സമരത്തിനില്ല

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മഹാരാഷ്ട്ര സർക്കാരിന്റെ വൈൻ പോളിസിക്കെതിരായി പ്രഖ്യാപിച്ചിരുന്ന നിരാഹാര സമരത്തിൽ നിന്നും സാമൂഹ്യപ്രവർത്തകൻ അണ്ണാ ഹസാരെ പിന്മാറി. സൂപ്പർ മാർക്കറ്റുകളിലും കടകളിലും വൈൻ വിൽപന അനുവദിക്കാനുള്ള മഹാരാഷ്ട്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ സമരം ആരംഭിക്കുമെന്നായിരുന്നു അണ്ണാ ഹസാരെ നേരത്തെ പറഞ്ഞിരുന്നത്.

എന്നാൽ സമരം തുടങ്ങുന്നത് തൽക്കാലത്തേക്ക് സസ്പെൻഡ് ചെയ്തിരിക്കുകയാണ് എന്ന് കഴിഞ്ഞ ദിവസം അറിയിക്കുകയായിരുന്നു. 'മഹാരാഷ്ട്ര സർക്കാരിന്റെ വൈൻ പോളിസിക്കെതിരായി നിരാഹാരസമരം ഇരിക്കാനുള്ള തീരുമാനത്തിൽ നിന്നും തൽക്കാലത്തേക്ക് പിന്മാറുന്നു. ബന്ധപ്പെട്ട വകുപ്പിന്റെ സെക്രട്ടറി അയച്ച ഒരു കത്ത് എനിക്ക് ലഭിച്ചു.

പോളിസി നടപ്പാക്കുന്നതിന് മുമ്പായി ജനങ്ങളുടെ തീരുമാനം കണക്കിലെടുക്കും എന്ന് കത്തിൽ അദ്ദേഹം ഉറപ്പ് നൽകുന്നുണ്ട്,'' അണ്ണാ ഹസാരെ മാധ്യമങ്ങളോട് പറഞ്ഞു. സർക്കാർ തീരുമാനത്തിനെതിരെ ഫെബ്രുവരി 14 മുതൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. മുന്നറിയിപ്പ് നൽകിക്കൊണ്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് കത്തയക്കുകയും ചെയ്തിരുന്നു.

ഫെബ്രുവരി മൂന്നിന് ഇതുസംബന്ധിച്ച ആദ്യത്തെ കത്ത് താക്കറെയ്ക്ക് അയച്ചുവെങ്കിലും മറുപടി ഒന്നും ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP