Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

യോഗിക്കെതിരെ ട്വീറ്റ് ചെയ്താൽ അത് രാജ്യദ്രോഹം ആകുമോ? രാഹുൽ ഗാന്ധിക്കെതിരെ രാജ്യദ്രോഹ കേസ് ഫയൽ ചെയ്യാൻ ബിജെപി

യോഗിക്കെതിരെ ട്വീറ്റ് ചെയ്താൽ അത് രാജ്യദ്രോഹം ആകുമോ? രാഹുൽ ഗാന്ധിക്കെതിരെ രാജ്യദ്രോഹ കേസ് ഫയൽ ചെയ്യാൻ ബിജെപി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപിക്കെതിരെ രാജ്യദ്രോഹ കേസുകൾ ഫയൽ ചെയ്യാൻ അസം ബിജെപിയുടെ നീക്കം. രാഹുൽ ഗാന്ധിയുടെ ട്വീറ്റിലെ വരികൾ രാജ്യദ്രോഹമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി പരാതി നൽകുക. യോഗി ആദിത്യനാഥിന്റെ വിവാദ പരാമർശത്തിന് മറുപടിയായി രാഹുൽ ഗാന്ധി നൽകിയ ട്വീറ്റാണ് ബിജെപി ആയുധമാക്കുന്നത്.

വോട്ട് ചെയ്യുന്നതിൽ അബദ്ധം പറ്റിയാൽ ഉത്തർപ്രദേശ് കശ്മീരോ കേരളമോ പശ്ചിമ ബംഗാളോ ആയി മാറുമെന്നായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ യോഗിയുടെ ട്വീറ്റ്. ഇത് വലിയ വിവാദമായി മാറുകയും ചെയ്തിരുന്നു. രാഹുൽ ഗാന്ധിയും യോഗിക്ക് മറുപടിയുമായി രംഗത്തെത്തി. കശ്മീർ മുതൽ കേരളം വരെയും ഗുജറാത്ത് മുതൽ പശ്ചിമ ബംഗാൾ വരെയും ഇന്ത്യ എല്ലാ നിറങ്ങളിലും മനോഹരമാണെന്നായിരുന്നു രാഹുലിന്റെ മറുപടി. സംസ്‌കാരം, ഭാഷ, മനുഷ്യർ, സംസ്ഥാനങ്ങൾ എന്നിവയിലെ വൈവിധ്യങ്ങളാണ് ഇന്ത്യയെ മഹത്തരമാക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

'ഗുജറാത്ത് മുതൽ പശ്ചിമ ബംഗാൾ വരെ' എന്ന് പറഞ്ഞതിലൂടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ രാഹുൽ മനഃപൂർവം ഒഴിവാക്കിയെന്ന വിധത്തിൽ വ്യാഖാനിച്ചു കൊണ്ടാണ് ബിജെപി രംഗത്തുവന്നിരിക്കുന്നത്. അസം, ത്രിപുര, മണിപ്പൂർ മുഖ്യമന്ത്രിമാർ രാഹുൽ വടക്കു-കിഴക്കിനെ ഒഴിവാക്കിയെന്നാരോപിച്ചിരുന്നു. ഇത് ആയുധമായെടുത്താണ് ബിജെപി രാഹുലിനെതിരെ നീങ്ങുന്നത്.

ഗുജറാത്ത് മുതൽ പശ്ചിമബംഗാൾ വരെ എന്ന് പറഞ്ഞതിലൂടെ രാഹുൽ ഗാന്ധി, അരുണാചൽ പ്രദേശിനെ ഒഴിവാക്കിയിരിക്കുകയാണെന്ന് അസം ബിജെപി ആരോപിക്കുന്നു. അരുണാചൽ പ്രദേശ് തങ്ങളുടേതാണെന്ന ചൈനയുടെ വാദം അംഗീകരിക്കുന്നതാണ് രാഹുലിന്റെ ട്വീറ്റെന്നും ഇത് രാജ്യദ്രോഹമാണെന്നുമാണ് ഹിന്ദുത്വ പാർട്ടിയുടെ വാദം. ആയിരം പരാതികളാണ് രാഹുലിനെതിരെ നൽകുക.

നേരത്തെ, രാഹുലിനെതിരെ വിമർശനവുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് രംഗത്തെത്തിയിരുന്നു. രാഹുലിന്റെ പൂർവികർ ചെയ്തത് പോലെ അദ്ദേഹവും വടക്കുകിഴക്കിനെ അവഗണിച്ചിരിക്കുകയാണെന്നും ഈ അജ്ഞതയാണ് കോൺഗ്രസിനെ രാജ്യത്തുനിന്ന് തന്നെ തുടച്ചുനീക്കുന്നതെന്നും ബിപ്ലബ് ദേബ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP