Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'ഹിജാബ് സംസ്‌കാരത്തിന്റെ ഭാഗം; എല്ലാ മുസ്ലിം അടയാളങ്ങൾക്കു നേരെയും അവർ വരും'; വിവാദം ഉണ്ടാക്കുന്നത് ബിജെപിയെന്ന് മെഹബൂബ മുഫ്തി

'ഹിജാബ് സംസ്‌കാരത്തിന്റെ ഭാഗം; എല്ലാ മുസ്ലിം അടയാളങ്ങൾക്കു നേരെയും അവർ വരും'; വിവാദം ഉണ്ടാക്കുന്നത് ബിജെപിയെന്ന് മെഹബൂബ മുഫ്തി

ന്യൂസ് ഡെസ്‌ക്‌

ശ്രീനഗർ : ഹിജാബ് വിവാദത്തിന് പിന്നിൽ ബിജെപിയാണെന്ന ആരോപണവുമായി പി.ഡി.പി നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി. വിദ്യാഭ്യാസത്തിൽ നിന്നും മുസ്ലിം വിദ്യാർത്ഥികളെ അകറ്റി നിർത്താനാണ് സർക്കാരിന്റെ ശ്രമം. ഹിജാബ് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും മെഹബൂബ പറഞ്ഞു. എല്ലാ ഇസ്ലാം അടയാളങ്ങളും തൂത്തെറിയുകയെന്നതാണ് ബിജെപിയുടെ അജണ്ടയെന്നും ഇതിനായി അവർ മുന്നോട്ടുവരികതന്നെ ചെയ്യുമെന്നും മെഹ്ബൂബ പറഞ്ഞു.

രാജ്യത്തെ വിഭജിക്കാനാണ് ബിജെപി സർക്കാരിന്റെ ശ്രമം. ഹിജാബ് വിഷയം ഇതിന് ഉദാഹരണമാണ്. ഹിജാബ് സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് മനസ്സിലാക്കാത്തവർ അതിനെ മാറ്റണമെന്ന് ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണ്. സമൂഹത്തെ രണ്ട് തട്ടിലാക്കി തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. മുസ്ലിം വിദ്യാർത്ഥികളെ വിദ്യാഭ്യാസത്തിൽ നിന്നും അകറ്റി നിർത്തുന്നതിനുള്ള ഗൂഢാലോചനയാണ് ബിജെപി നടത്തുന്നതെന്നും മെ

ഇന്ത്യൻ മുസ്ലീങ്ങൾ ഇന്ത്യക്കാർ മാത്രമായാൽ ബിജെപി അംഗീകരിക്കില്ല. അതിന് നിങ്ങൾ ബിജെപിയെ പിന്തുണയ്ക്കുക കൂടി വേണം. ജമ്മുകശ്മീരിലെ വിഷയങ്ങൾ രാഷ്ട്രീയപരമാണ്. എന്നാൽ അതിനെ മതത്തിന്റെ പേരിലാക്കി മാറ്റുകയാണ് ബിജെപിയെന്നും അവർ പറഞ്ഞു. ഹബൂബ വ്യക്തമാക്കി. ഡ്രസ് കോഡ് എന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ് . എല്ലാവരുടെയും ജീവിതം ബിജെപി ദുസ്സഹമാക്കുകയാണെന്നും മെഹബൂബ പ്രതികരിച്ചു.

ബിജെപി ഭരണത്തിൽ ജമ്മു കശ്മീർ ജനത സന്തോഷവാന്മാരല്ല. ജമ്മു കശ്മീരിനെ വിഭജിക്കുക എന്ന അജണ്ട മാത്രമാണ് ബിജെപിക്കും ആർഎസ്എസിനും ഉള്ളത്. ജനങ്ങളുടെ അവകാശങ്ങൾ കവർന്ന് അവരെ ശക്തിയില്ലാത്തവരായി മാറ്റാനാണ് ശ്രമമെന്നും മെഹബൂബ ആരോപിച്ചു. ജമ്മു കശ്മീരിലെ അതിർത്തിമേഖലകൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി കുപ്വാരയിൽ എത്തിയപ്പോഴായിരുന്നു മെഹബൂബയുടെ പരാമർശം.

ഉടുപ്പിയിലെ ഹിജാബ് വിഷയത്തിൽ പ്രതികരണവുമായി മറ്റൊരു മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുള്ളയും രംഗത്തുവന്നു. മനുഷ്യന് ഇഷ്ടമുള്ളത് ഭക്ഷിക്കാനും അവന്റെ ഇഷ്ടത്തിനുള്ള വിശ്വാസങ്ങളെ പിന്തുടരാനും അവകാശമുണ്ട്. എന്നാൽ മതത്തിന്റെ പേരില് മനുഷ്യനെ വേർതിരിച്ച് തിരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP