Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വയനാട്ടിൽ പ്ലസ് വൺ വിദ്യാർത്ഥിയെ മർദ്ദിച്ചു; പ്ലസ്ടു വിദ്യാർത്ഥികൾക്ക് എതിരെ പരാതി; തിരുനെല്ലി പൊലീസ് കേസെടുത്തു

വയനാട്ടിൽ പ്ലസ് വൺ വിദ്യാർത്ഥിയെ മർദ്ദിച്ചു; പ്ലസ്ടു വിദ്യാർത്ഥികൾക്ക് എതിരെ പരാതി; തിരുനെല്ലി പൊലീസ് കേസെടുത്തു

മറുനാടൻ മലയാളി ബ്യൂറോ

വയനാട്: തൃശിലേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ്ടു വിദ്യാർത്ഥികൾ ചേർന്ന് മർദിച്ചതായി പരാതി. ഒണ്ടയങ്ങാടി സ്വദേശി ജോയലാണ് മർദനമേറ്റതിനെ തുടർന്ന് മാനന്തവാടി ജില്ല ആശുപത്രിയിൽ ചികിത്സ തേടിയത്.

കൽപ്പറ്റ: വയനാട് തൃശിലേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥികൾ പ്ലസ് വൺ വിദ്യാർത്ഥിയെ മർദിച്ചതായി പരാതി. ഒണ്ടയങ്ങാടി സ്വദേശി ജോയലാണ് മർദനമേറ്റതിനെ തുടർന്ന് മാനന്തവാടി ജില്ല ആശുപത്രിയിൽ ചികിത്സ തേടിയത്. തിരുനെല്ലി പൊലീസ് കേസെടുത്തു.

കഴിഞ്ഞ ബുധനാഴ്ച സ്‌കൂളിൽ വച്ചാണ് ജോയലിന് തലയ്ക്കും മുഖത്തും മർദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പ്ലസ്ടു വിദ്യാർത്ഥികളായ 6 പേർക്കെതിരെയാണ് തിരുനെല്ലി പൊലീസ് കേസെടുത്തത്. തടഞ്ഞുവെച്ച് മർദിച്ചതിനുള്ള വകുപ്പ് പ്രകാരമാണ് കേസ്. എന്നാൽ സീനിയർ വിദ്യാർത്ഥികളുടെ റാഗിംങ് ചോദ്യം ചെയ്തതിനാണ് മർദനമേറ്റതെന്ന് ജോയൽ പറഞ്ഞു.

ആരോപണ വിധേയരായ വിദ്യാർത്ഥികളെ സ്‌കൂളിൽ നിന്ന് മാറ്റി നിർത്തി. സ്‌കൂളിലെ ആഭ്യന്തര സമിതിയുടെ അന്വേഷണ റിപ്പോർട്ട് പൊലീസിന് ഉടൻ കൈമാറുമെന്ന് സ്‌കൂൾ പ്രിൻസിപ്പൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP