Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തെന്മലയിൽ കാർ യാത്രികരുടെ ബാഗുമായി മോഷ്ടാവ് കടന്നു; ഓടിച്ചിട്ടുപിടിച്ച് പൊലീസിൽ ഏൽപ്പിച്ച് യുവാക്കൾ; പൊന്നാടയണിയിച്ച് ആദരം

തെന്മലയിൽ കാർ യാത്രികരുടെ ബാഗുമായി മോഷ്ടാവ് കടന്നു; ഓടിച്ചിട്ടുപിടിച്ച് പൊലീസിൽ ഏൽപ്പിച്ച് യുവാക്കൾ; പൊന്നാടയണിയിച്ച് ആദരം

മറുനാടൻ മലയാളി ബ്യൂറോ

തെന്മല: തെന്മലയിൽ കാർ യാത്രികരുടെ ബാഗുമായി കടന്ന മോഷ്ടാവിനെ ഓടിച്ചിട്ടു പിടിച്ച് പൊലീസിൽ ഏൽപ്പിച്ച് യുവാക്കൾ. തെങ്കാശി തുവരൻകാട്, വി.കെ പുത്തൂർ സ്വദേശി മുരുകനെയാണ് യുവാക്കൾ പിടികൂടി പൊലീസിലേൽപ്പിച്ചത്. യുവാക്കളെ പൊന്നാടയണിയിച്ച് ആദരിച്ചു.

ഞായറാഴ്ച രാവിലെ ആറരയോടെ തെന്മല റെയിൽവേ സ്റ്റേഷനു സമീപമാണ് സംഭവം. തമിഴ്‌നാട് അച്ചൻപുത്തൂർ ക്ഷേത്രത്തിൽ പോയി തിരികെവരുകയായിരുന്നു നെടുമങ്ങാട് സ്വദേശി സുദർശനും കുടുംബവും. തെന്മല റെയിൽവേ സ്റ്റേഷനുസമീപം കാർ നിർത്തി പ്രഭാതഭക്ഷണം കഴിക്കുകയായിരുന്നു.

ഈ സമയം കാറിലുണ്ടായിരുന്ന പണവും മൊബൈലും മറ്റുരേഖകളുമടങ്ങിയ ബാഗ് കൈക്കലാക്കിയ മോഷ്ടാവ് തെന്മല റെയിൽവേ സ്റ്റേഷൻ അടിപ്പാത വഴി കടന്നുകളയുകയായിരുന്നു. എന്നാൽ പ്രഭാതസവാരിക്കിറങ്ങിയ തെന്മല സ്വദേശികളായ വിഷ്ണു, ജ്യോതിഷ്, കെ വിഷ്ണു, മനു തുടങ്ങിയ യുവാക്കളുടെ മുമ്പിലാണ് മോഷ്ടാവ് എത്തിയത്. ഇയാളെ പന്തികേട് തോന്നിയ യുവാക്കൾ ഇയാളുടെ അടുത്തേക്ക് നടന്നതും മോഷ്ടാവ് ഓടിരക്ഷപെടാൻ ശ്രമിച്ചു.

എന്നാൽ യുവാക്കൾ പിന്നാലെയോടി ഇയാളെ കീഴ്പ്പെടുത്തി. ഈസമയത്ത് കാറിലുണ്ടായിരുന്നവർ ബാഗ് അനേഷിച്ച് നെട്ടോട്ടത്തിലായിരുന്നു. കൂട്ടത്തിലുണ്ടായിരുന്നവർ ബാഗിലുണ്ടായിരുന്ന ഫോണിലേക്ക് വിളിച്ചതും ഇതേസമയത്തായിരുന്നു. തുടർന്ന് മോഷ്ടാവിനെ പിടികൂടിയകാര്യം കാർ യാത്രികരോടും പൊലീസിലും അറിയിച്ചു.

മൊബൈലും പണവും എടുത്തശേഷം ബാഗും അതിലുണ്ടായിരുന്ന രേഖകളെല്ലാം റെയിൽവേ പാളത്തിനു സമീപത്തെ കുറ്റിക്കാട്ടിൽ വലിച്ചെറിഞ്ഞ നിലയിലായിരുന്നു. തെന്മല സ്റ്റേഷൻ ഓഫീസർ വിനോദ്, എസ്‌ഐ സുബിൻ തങ്കച്ചൻ, അനൂപ്, അജിത്ത്, ചിന്തു, മനു, അഭിലാഷ് ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ യുവാക്കളെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. സംഭവം പുറത്തറിഞ്ഞതോടെ യുവാക്കൾ നാട്ടിലെ താരമാണിപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP