Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിസിനസ് തകർച്ചയ്ക്ക് പിന്നാലെ സൗന്ദര്യമത്സര ജേതാവ് മയക്കുമരുന്നിന് അടിമയായി; ഒരിക്കൽ സിക്‌സ് പാക്ക് ആയിരുന്ന ശരീരം മെലിഞ്ഞുണങ്ങി അസ്ഥികൂടമായി മാറിയ നിലയിൽ; മുഹമ്മദ് ഷരീഫിന്റെ പക്കൽ നിന്നും പിടികൂടിയത് 13.09 ഗ്രാം എംഡിഎംഎ; ശരീര സൗന്ദര്യം വർധിപ്പിക്കാനും എംഡിഎംഎ ഉപയോഗിക്കുന്നതായി സൂചനകൾ

ബിസിനസ് തകർച്ചയ്ക്ക് പിന്നാലെ സൗന്ദര്യമത്സര ജേതാവ് മയക്കുമരുന്നിന് അടിമയായി; ഒരിക്കൽ സിക്‌സ് പാക്ക് ആയിരുന്ന ശരീരം മെലിഞ്ഞുണങ്ങി അസ്ഥികൂടമായി മാറിയ നിലയിൽ; മുഹമ്മദ് ഷരീഫിന്റെ പക്കൽ നിന്നും പിടികൂടിയത് 13.09 ഗ്രാം എംഡിഎംഎ; ശരീര സൗന്ദര്യം വർധിപ്പിക്കാനും എംഡിഎംഎ ഉപയോഗിക്കുന്നതായി സൂചനകൾ

ബുർഹാൻ തളങ്കര

കാസർകോട്: ശരീര സൗന്ദര്യ മത്സരത്തിൽ പങ്കെടുത്തു മിസ്റ്റർ ഏഷ്യ പട്ടം നേടിയിട്ടുള്ള യുവാവിനെ പിടികൂടിയപ്പോൾ പൊലീസ് അമ്പരന്നുപോയി. കഴിഞ്ഞവർഷം മാധ്യമങ്ങളിൽ ഇടം പിടിച്ച യുവാവാണ് ഇന്ന് വെറും അസ്ഥികൂടത്തിൻ സമാനമായ രൂപത്തിലെത്തി എത്തിച്ചേർന്നിരിക്കുന്നത്. ചേർക്കള റഹ്മത്ത് നഗറിലെ കമ്മട്ട ഹൗസിലെ അബ്ദുൽ ജലീലിന്റെ മകൻ മുഹമ്മദ് ഷെരിഫ് (32 ) നേ 13.09 ഗ്രാം എംഡിഎം എ മയക്കുമരുന്നുമായി പൊലീസ് പിടികൂടിയത്. വിദ്യാനഗർ ഇൻസ്പെക്ടർ മനോജ് വി വി. എസ് ഐ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

കാസർകോട് ഡിവൈഎസ്‌പി പി. ബാലകൃഷ്ണൻ നായർക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പ്രതിയുടെ ബെഡ് റൂമിൽ നിന്നാണ് എംഡിഎംഎ എ പിടികൂടിയത്. അതേസമയം കഴിഞ്ഞ വർഷം നിരവധി അഭിനന്ദനങ്ങൾ വാരിക്കൂട്ടിയ ശരീഫ് എന്നേ ഷെരീഫ് കരിപ്പൊടി മയക്കുമരുന്നുമായി അറസ്റ്റിലായത് ഒരു ഞെട്ടലോടെയാണ് കാസർകൊട് കേട്ടത്.

എസ് 9 എന്ന ബിറ്റ് കോയിൻ ഇടപാടിൽ തട്ടിപ്പിന് ഇരയായതോടെയാണ് ശരിഫ് കരിപ്പൊടിയുടെ ജീവിതത്തിന്റ് താളം തെറ്റുന്നത്. നിരവധി പേരിൽ നിന്നായി സമാഹരിച്ച പണവുമായി ബിറ്റ് കോയിൻ തട്ടിപ്പ് നടത്തിയ യുവാവ് മുങ്ങിയപ്പോൾ നാട്ടുകാർക്കിടയിൽ പ്രതിസ്ഥാനത്ത് ആയ ഷരീഫ് കുറച്ചുകാലം ഒളിവുജീവിതം നയിച്ചിരുന്നു. തുടർന്നായിരിക്കാം മയക്കുമരുന്ന് ലോകത്തേക്ക് എത്തിപ്പെട്ടതന് പൊലീസ് സംശയിക്കുന്നു. മയക്കുമരുന്ന് ശരീരത്തെ എത്രമാത്രം ബാധിക്കുന്നുവെന്ന് തെളിയിക്കപ്പെടുന്നതണ് ഈ മയക്കുമരുന്ന് വേട്ടയിലൂടെ പുറത്തുവന്നത്. മാത്രമല്ല അമിതവണ്ണമുള്ളവർ ശരീരവണ്ണം കുറക്കാനും എംഡിഎംഎ ഉപയോഗിക്കുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

കാസർകോട് ഡിവൈഎസ്‌പി പറയുന്നത് ഇങ്ങനെ..

'സൗന്ദര്യവർദ്ധക ഉൽപ്പന്നമായി എം ഡി എം എ ഉപയോഗപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വിവരമാണ്. ഇത് യുവാക്കൾക്കിടയിൽ വർധിച്ചിരിക്കുന്നു എന്നാണ് ഈ സംഭവത്തോട് മനസ്സിലാക്കാൻ സാധിക്കുന്നത്. ഇത്തരത്തിൽ വണ്ണം കുറച്ച് രൂപപ്പെടുത്തുന്ന സിക്‌സ് പാക്ക് ശരീരങ്ങൾ നൈമിഷികം മാത്രം ആണ്. മൂന്നോ നാലോ വർഷങ്ങൾക്കിടയിൽ അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ഒരു അസ്ഥികൂടമായി ഈ ശരീരങ്ങൾ മാറും. ഇത്തരം ചതികളിൽ യുവാക്കൾ അകപ്പെടരുത്. മാത്രമല്ല സൗന്ദര്യവും സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളും ഒരു അംഗീകാരമായി ആരും കരുതരുതരുതെന്നും ഡിവൈഎസ്‌പി പി ബാലകൃഷ്ണൻ നായർ ഓർമിപ്പിച്ചു.'

മയക്കുമരുന്ന് ഉപയോഗം മൂലം ശോഷിച്ചു പോകുന്ന ശരീരത്തെ പ്രോട്ടീൻ ഉപയോഗിച്ച് ബലപ്പെടുത്തും പോലെ ഉണ്ടാകുന്ന ശരീര സൗന്ദര്യമാണ് ചില യുവാക്കൾക്ക് ഉള്ളതൊന്നും. എന്നാൽ ഇത് മൂന്നോ നാലോ വർഷം മാത്രമേ നീണ്ടു നിൽക്കുകയുള്ളൂ എന്നാണ് ഈ മേഖലയിലുള്ളവർ തന്നെ പറയുന്നത്. മയക്കുമരുന്ന് പിടികൂടിയ പൊലീസ് സംഘത്തിൽ വിദ്യാനഗർ സ്റ്റേഷനിലെ ടക വിനോദ് പൊലീസുകാരായ സലീം, ശ്യാം, നിഷാന്ത്, പ്രശാന്തി. ഹോംഗാർഡ് കൃഷ്ണൻ എന്നിവർ ഉണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP