Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൂടുതൽ ആളുകളെ യൂട്യൂബ് ഷോർട്‌സിലേക്ക് ആകർഷിക്കുക ലക്ഷ്യം; വരുമാനം കൂടുതൽ നൽകാൻ ഉറച്ച് യൂട്യൂബ്; അറിയാം യുട്യൂബിലെ പുതിയ മാറ്റങ്ങൾ

കൂടുതൽ ആളുകളെ യൂട്യൂബ്  ഷോർട്‌സിലേക്ക് ആകർഷിക്കുക ലക്ഷ്യം; വരുമാനം കൂടുതൽ നൽകാൻ ഉറച്ച് യൂട്യൂബ്; അറിയാം യുട്യൂബിലെ പുതിയ മാറ്റങ്ങൾ

ന്യൂസ് ഡെസ്‌ക്‌

ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും വലിയ വീഡിയോ പ്ലാറ്റ്‌ഫോം എന്ന നിലയിൽ ഇന്നും ഉപയോക്താക്കൾക്കിടയിൽ യൂട്യൂബിന് വലിയ പ്രധാന്യമുണ്ട്. കണ്ടന്റ് ക്രിയേറ്റേർസിന് കൂടുതൽ സാമ്പത്തിക ലാഭം നൽകുന്ന പ്ലാറ്റ്‌ഫോം എന്ന നിലയിൽ യൂട്യൂബിന്റെ സ്ഥാനം ഇന്നും ആദ്യം തന്നെയാണ്. കോവിഡ് കാലത്ത് ഉയർന്നുവന്ന യുട്യൂബ് ചാനലുകളുടെ എണ്ണം മാത്രം മതി യുട്യൂബ് ചാനലിന്റെ പ്രിയം മനസിലാക്കാൻ.

എന്നാൽ അടുത്ത കാലത്തായി ചെറുവീഡിയോ പ്ലാറ്റ്‌ഫോമുകൾ അന്താരാഷ്ട്ര ഇന്റർനെറ്റ് ഭീമനായ ഗൂഗിളിന്റെ ഈ സഹോദര സ്ഥാപനത്തെ ഒന്ന് ഉലച്ചിട്ടുണ്ട്. പക്ഷെ യൂട്യൂബ് ഷോർട്‌സ് എന്ന ചെറുവീഡിയോ പതിപ്പിലൂടെ അത്തരം വെല്ലുവിളികൾ നേരിടാൻ തന്നെയാണ് യൂട്യൂബ് ഒരുങ്ങുന്നത്. ഷോർട്‌സിൽ വലിയമാറ്റങ്ങളാണ് അടുത്തിടെ ഒരു ബ്ലോഗ് പോസ്റ്റിലൂടെ യൂട്യൂബ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതൽ ആളുകളെ യൂട്യൂബ് ഷോർട്‌സിലേക്ക് ആകർഷിക്കുക ഒപ്പം തന്നെ ഇതിലെ കണ്ടന്റ് ക്രിയേറ്റർസിന് കൂടുതൽ വരുമാനം, ഈ ലക്ഷ്യങ്ങളാണ് പുതിയ മാറ്റങ്ങൾക്ക് പിന്നിൽ എന്ന് പറയാം. എന്താണ് ഈ മാറ്റങ്ങൾ എന്ന് നോക്കാം.

ആദ്യം വരുമാനത്തിലേക്ക് തന്നെ വരാം. കൂടുതൽ വരുമാനമുണ്ടാക്കാനുള്ള പുതിയ വഴികൾ ഉടൻ അവതരിപ്പിക്കും എന്നാണ് യൂട്യൂബ് പറയുന്നത്. അവയിലൊന്ന് ബ്രാൻഡ്കണക്റ്റ് വഴി ഒരോ ബ്രാന്റിനും വേണ്ടുന്ന ഉള്ളടക്കം വീഡിയോ നിർമ്മാതാക്കൾക്ക് നിർമ്മിച്ച് നൽകാൻ സാധിക്കും. അതിലൂടെ നല്ല വരുമാനം ഉറപ്പാക്കാം. ഒപ്പം ഇത്തരം വീഡിയോകളെ സൂപ്പർ ചാറ്റുമായി സംയോജിപ്പിക്കുന്നു. ഇതിലൂടെ ഒരു വീഡിയോ കാണുന്നതിനൊപ്പം തന്നെ ഷോപ്പ് ചെയ്യാനുള്ള സംവിധാനം നിലവിൽ വരും. ഷോപ്പിങ് വിഡിയോകൾക്കും തത്സമയ ഷോപ്പിങ്ങിനും ഇതിലൂടെ ബ്രാന്റിനും വീഡിയോ നിർമ്മാതാക്കൾക്കും ഒരേ സമയം വരുമാനം ഉറപ്പാക്കും.

അതേ സമയം വീഡിയോ നിർമ്മാതാക്കൾക്ക് കൂടുതൽ സഹായകരമായ ഫീച്ചറുകളും യൂട്യൂബ് അവതരിപ്പിക്കുന്നു. യൂട്യൂബിലെ ജനപ്രിയ ട്രെന്റുകൾ മനസിലാക്കാൻ വീഡിയോ ഇടുന്നവരെ സഹായിക്കുന്ന വിവരങ്ങൾ യൂട്യൂബ് സ്റ്റുഡിയോ ആപ്പിലേക്ക് സംയോജിപ്പിക്കാൻ യൂട്യൂബ് തയ്യാറെടുക്കുകയാണ്. പുതിയ വിഡിയോകൾക്കായി കൂടുതൽ ആശയങ്ങൾ സൃഷ്ടിക്കാൻ ഇത് സഹായിക്കും. ഒപ്പം തന്നെ വിഡിയോകൾക്ക് താഴെ വരുന്ന വ്യക്തിഗത കമന്റുകൾക്ക് മറുപടി നൽകാനുള്ള പ്രത്യേക സംവിധാനവും ഉടൻ എത്തും. ഈ ഫീച്ചർ ഇൻസ്റ്റഗ്രാമിന്റെ 'റീൽസ് വിഷ്വൽ റിപ്ലൈസ്' സമാനമാണ് എന്ന് പറയാം.

സ്ഥിരം ഉപയോക്താക്കൾക്ക് ഉടൻ തന്നെ പ്ലാറ്റ്ഫോമിൽ 'ഗിഫ്റ്റഡ് അംഗത്വങ്ങൾ' എന്ന ഫീച്ചർ ലഭിക്കും എന്നും യൂട്യൂബ് പറയുന്നു. ലൈവ് സ്ട്രീമിങ്ങുമായി ബന്ധപ്പെട്ടുള്ള ഈ ഫീച്ചർ ഇപ്പോഴും പരീക്ഷണത്തിലാണെന്നും വരും മാസങ്ങളിൽ പുറത്തിറക്കാൻ പദ്ധതിയിടുന്നുണ്ടെന്നും യൂട്യൂബ് അറിയിച്ചു. ഒപ്പം തന്നെ മികച്ച വീഡിയോ സൃഷ്ടിക്കുന്നവരെ ഒന്നിപ്പിക്കുന്ന ഒരു പുതിയ ഫീച്ചർ അവതരിപ്പിക്കാനും യൂട്യൂബ് ആലോചിക്കുന്നുണ്ട്. ഇത് അടിസ്ഥാനപരമായി ഇന്ററാക്ടിവിറ്റി വർധിപ്പിക്കാൻ സഹായിക്കുമെന്നാണ് കരുതുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP