Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡോക്ടറുടെ മകൾ ഡോക്ടർ ആവണം എന്ന കാഴ്‌ച്ചപ്പാട് തിരുത്താൻ ഇറങ്ങിയ കരാട്ടേക്കാരി; ഡിജിറ്റൽ മാർക്കറ്റിംഗും ആർട്ടിഫിഷ്യൽ ഇൻലിജൻസിലും ശ്രദ്ധ നൽകി; ബിസ് യൂണികോണും ബന്ധുരയും വിജയങ്ങളായി; കോവിഡിൽ എല്ലാം താളം തെറ്റി; അഞ്ജലി റീമാ ദേവിനെ ചതിച്ചു വീഴ്‌ത്തിയതോ?

ഡോക്ടറുടെ മകൾ ഡോക്ടർ ആവണം എന്ന കാഴ്‌ച്ചപ്പാട് തിരുത്താൻ ഇറങ്ങിയ കരാട്ടേക്കാരി; ഡിജിറ്റൽ മാർക്കറ്റിംഗും ആർട്ടിഫിഷ്യൽ ഇൻലിജൻസിലും ശ്രദ്ധ നൽകി; ബിസ് യൂണികോണും ബന്ധുരയും വിജയങ്ങളായി; കോവിഡിൽ എല്ലാം താളം തെറ്റി; അഞ്ജലി റീമാ ദേവിനെ ചതിച്ചു വീഴ്‌ത്തിയതോ?

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഫോർട്ട് കൊച്ചിയിലെ 'നമ്പർ 18' ഹോട്ടൽ ഉടമ റോയ് വയലാറ്റിൽ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതികരണവുമായി കേസിൽ പ്രതി ചേർക്കപ്പെട്ട അഞ്ജലി റീമദേവ്. സത്യം കാലം തെളിയിക്കുമെന്ന് അഞ്ജലി ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോണ് അഞ്ജലി റീമാ ദേവ് എന്ന ചർച്ചയും സജീവമായി. ചെറിയ പ്രായം കൊണ്ടു സ്വപ്രയ്ത്‌നത്തിൽ വളർത്ത ബിസിനസ്സ് സംരഭകയാണ് അവർ. തനിക്കെതിരെ ഉയരുന്ന ആക്ഷേപങ്ങൾ തെറ്റാണെന്ന് കഴിഞ്ഞ ദിവസം എഫ്.ബിയിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ അഞ്ജലി വ്യക്തമാക്കുന്നു. തന്നെ നശിപ്പിക്കാൻ ചിലർ നടത്തുന്ന പ്രചാരണങ്ങളാണിത്. ആരോപണങ്ങളെല്ലാം സ്വയം രക്ഷപ്പെടാനുള്ള പരാതിക്കാരിയുടെ തന്ത്രമാണ്. മനസിൽ പോലും ചിന്തിക്കാത്ത കുറ്റങ്ങളാണ് ആരോപിക്കുന്നത്. ആരോപണങ്ങളെല്ലാം വ്യാജമാണെന്ന് അവർ പറയുന്നു.

കോഴിക്കോട് സ്വദേശിയായ അമ്മയും മകളും നൽകിയ പരാതിയിലാണ് ഫോർട്ട് കൊച്ചിയിലെ 'നമ്പർ 18' ഹോട്ടൽ ഉടമ റോയ് ജെ. വയലാറ്റിനെതിരെ പോക്‌സോ കേസെടുത്തത്. ഫോർട്ട് കൊച്ചി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ റോയിയുടെ സുഹൃത്ത് സൈജു തങ്കച്ചനും സൈജുവിന്റെ സുഹൃത്തും കോഴിക്കോട് സ്വദേശിയുമായ അഞ്ജലിയും പ്രതികളാണ്. കേസെടുത്ത സാഹചര്യത്തിൽ പ്രതികൾ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. 2021 ഒക്ടോബറിൽ ഹോട്ടലിൽവെച്ച് റോയി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പെൺകുട്ടിയുടെ പരാതി. പീഡന ദൃശ്യങ്ങൾ പ്രതികൾ മൊബൈലിൽ പകർത്തി. പൊലീസിൽ പരാതി നൽകിയാൽ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു.

മോഡലുകളുടെ അപകട മരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് പീഡന കേസും കൈമാറിയിട്ടുണ്ട്. പരാതിക്കാരായ അമ്മയുടെയും മകളുടെയും മൊഴി ഉടൻ രേഖപ്പെടുത്തും. നവംബർ ഒന്നിന് രാത്രി പാലാരിവട്ടം ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ മോഡലുകൾ മരിച്ച കേസിലും റോയി വയലാട്ടിലും സൈജു തങ്കച്ചനും പ്രതികളാണ്. അഞ്ജലിയെ കേസിൽ കുടുക്കയിത് അവരുടെ മുൻ ജീവനക്കാരിയാണ്. അവരെ ജോലിയിൽ നിന്ന് പിരിച്ചു വിടുകയും ചെയ്തുവെന്നും സൂചനകളുണ്ട്.

പല പെൺകുട്ടികളും പഠനം ഒക്കെ കഴിഞ്ഞ് ജോലി അന്വേഷിക്കുന്ന പ്രായമാണ് 22 വയസ്. എന്നാൽ വ്യത്യസ്ത തേടുകയായിരുന്നു കോഴിക്കോട്ടുകാരി അഞ്ജലി റീമ ദേവ് എന്ന പെൺകുട്ടി. 18 വയസിൽ സ്വന്തം സ്ഥാപനം എന്ന സ്വപ്നം യാഥാർഥ്യമാക്കിയ അഞ്ജലി ഇന്ത്യയിലും ഗൾഫ് നാടുകളിലും പ്രവർത്തനമുള്ള രാജ്യാന്തര ബിസിനസ് സ്ഥാപനത്തിന്റെ ഡയറക്റ്ററും മറ്റൊരു ഐറ്റി സ്ഥാപനത്തിന്റെ സ്ഥാപകയും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമെല്ലാം ആയി. ഈ പെൺകുട്ടിയാണ് ഇപ്പോൾ വിവാദത്തിൽ പെടുന്നതെന്നതാണ് വസ്തുത.

എന്റെ പേര് അഞ്ജലി റീമാ ദേവ്. ഒഫീഷ്യൽ അഞ്ജലി വടക്കേ പുരയ്ക്കൽ എന്നാണ് കൊടുത്തിട്ടുള്ളത്.സ്വന്തം കാലിൽ നിൽക്കണമെന്നും ആരെയും ആശ്രയിക്കാതെ മുന്നോട്ടുള്ള ജീവിതം നയിക്കണമെന്ന് തീരുമാനം നെഞ്ചിൽ എടുത്ത് അന്നുതൊട്ട് എന്റെ പേര് അഞ്ജലി റീമാ ദേവ് എന്നാക്കി മാറ്റി. റീമ എന്നത് എന്റെ അമ്മയുടെ പേരാണ് വാസുദേവൻ എന്നത് എന്റെ അച്ഛന്റെ പേരും. വളരെ ചെറിയ പ്രായത്തിൽ ഇവർ രണ്ടുപേരെയും എനിക്ക് നഷ്ടപ്പെട്ടു.അവർ കൂടെയില്ല എന്ന തോന്നൽ ഇല്ലാതാക്കാനാണ് എന്റെ പേരിന്റെ കൂടെ രണ്ടുപേരും കളുടെയും ചില ഭാഗങ്ങൾ ചേർത്തത്.

ജീവിതത്തിലെ ഓരോ വേദിയിലും ഓരോ നേട്ടത്തിലും ആളുകൾ അഞ്ജലി റീമാ ദാവ് എന്ന് വിളിക്കുമ്പോൾ എന്നെപ്പോലെ എന്റെ മാതാപിതാക്കളും സന്തോഷിക്കണം ഞാൻ ആഗ്രഹിച്ചിരുന്നു.-ഇതാണ് തന്നെ കുറിച്ച് അഞ്ജലി തന്നെ ഫെയ്‌സ് ബുക്കിൽ കുറിക്കുന്നത്.

ബംഗളുരുവിലെ കുട്ടിക്കാലം

കോഴിക്കോട് സ്വദേശിയാണെങ്കിലും മാതാപിതാക്കൾക്കൊപ്പം ബാംഗ്ലൂരിൽ ആയിരുന്നു അഞ്ജലിയുടെ കുട്ടിക്കാലം. അഞ്ജലിയുടെ പിതാവ് ഡോക്ടർ ആയിരുന്നു. ഒപ്പം കരാട്ടെ മാസ്റ്ററും അതിനാൽ മൂന്നാം കൽസ്സു മുതൽ അഞ്ജലി കരാട്ടെ പരിശീലനം ആരംഭിച്ചു. ഏകദേശം പ്ലസ് ടു ക്ലാസ് വരെ പരിശീലനം തുടർന്നു. ചെറുപ്പം മുതലേ ഏർപ്പെടുന്ന മേഖലകളിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്തുന്നതിന് അഞ്ജലി ശ്രമിച്ചിരുന്നു. ഒന്നാം ക്ലാസ് മുതൽ ക്ലാസിലെ ലീഡർ ആയിരുന്നു അഞ്ജലി ഒപ്പം തന്നെ സ്‌കൂൾ തലത്തിൽ, സ്പോർട്സ് മത്സരങ്ങളിലും നിറഞ്ഞു.

മാതാപിതാക്കളുടെ ആഗ്രഹം അനുസരിച്ചു, സയൻസ് ഗ്രൂപ്പ് എടുത്തു പഠിച്ചെങ്കിലും ഡോക്ടറുടെ മകൾ ഡോക്ടർ ആവണം എന്ന കാഴ്‌ച്ചപ്പാടിനോട് യോജിക്കുവാൻ അഞ്ജലി തയ്യാറായിരുന്നില്ല. ഡോക്ടർ എന്ന കരിയർ തെരഞ്ഞെടുക്കാതെ സ്വന്തമായി ബിസ്സിനെസ്സ് തുടങ്ങി വീട്ടുകാരെയും കൂട്ടുകാരെയും അമ്പരപ്പിക്കുകയാണ് അഞ്ജലി ചെയ്തത്. ഒരു സംരംഭകയാകുവാനുള്ള അതിയായ ആഗ്രഹം മൂലം 18 വയസ്സ് ആയപ്പോഴേയ്ക്കും അഞ്ജലി ബിസിനെസ്സിലേയ്ക്ക് തിരിഞ്ഞു.

ഒരു ബിസ്സിനെസ്സ് ഡെവലപ്മെന്റ് ഓഫീസർ ആയിട്ടായിരുന്നു തുടക്കം. പക്ഷെ തന്നിലെ 'സംരംഭക' ആ ജോലി അധികം നാൾ തുടരുവാൻ അഞ്ജലിയെ അനുവദിച്ചില്ല. അധികം താമസിക്കാതെ തന്നെ കോഴിക്കോട് ഹൈലൈറ് ബിസ്സിനസ്സ് പാർക്കിൽ ഒരു ചെറിയ ഓഫീസിൽ സ്പേസ് വാടകയ്ക്ക് എടുത്തു അഞ്ജലി 'ഡിജിറ്റൽ മാർക്കറ്റിങ്ങ് എന്ന അതി വിശാലമായ മാർക്കറ്റിങ് മേഖലയിലേയ്ക്കുള്ള തുടക്കം കുറിച്ചു. ബിസ് യൂണികോൺ, ബന്ധുര എന്നീ സ്ഥാപനങ്ങൾ വിജയമായി. പക്ഷേ ഇതിന് ഇടയ്ക്ക് താളം തെറ്റലുകളുണ്ടായി. അതാണ് ഇപ്പോൾ വിവാദങ്ങൾക്ക് അടിസ്ഥാനവും.

ബിസിനസ്സിൽ വിജയം ആഗ്രഹിക്കുന്നവർക്ക് ഒരു റോൾ മോഡലായിരുന്നു ഒരു കാലത്ത് അഞ്ജലി. ബിസിനെസ്സിൽ വിജയവും പരാജയവും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ്. ബിസിനെസ്സിൽ പരാജയങ്ങൾ ഉണ്ടാകാം അപ്പോഴല്ലാം വീണിടത്ത് തന്നെ കിടക്കാതെ എനിക്കും വിജയിക്കണം, എനിക്കും നേടണം എന്ന ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകണം, ഒരു ഫിനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേൽക്കുവാൻ സാധിക്കുന്നവർക്കേ, ഈ രംഗത്തു പിടിച്ചു നിൽക്കുവാൻ കഴിയൂ. നമ്മുടെ എതിരാളികളെ കണ്ടു ഭയപ്പെടേണ്ട കാര്യമില്ല സ്വന്തം കഴിവുകളിൽ വിശ്വാസം അർപ്പിച്ചു കൊണ്ട്, സ്മാർട്ട് വർക്കിലൂടെ മുന്നോട്ടു പോകുന്നവർക്ക് വിജയം സുനിശ്ചിതമാണെന്നു ഇതായിരുന്നു അഞ്ജലിയുടെ നിലപാട്. ഈ മുമ്പോട്ട് പോക്കാകണം ഇപ്പോഴത്തെ വിവാദങ്ങൾക്കും കാരണമായി മാറുന്നത്.

പുതിയതായി ബിസ്സിനെസ്സ് രംഗത്തേയ്ക്ക് വരുന്ന യുവ സംരംഭകർക്കും അവരുടെ സ്റ്റാർട്ട്അപ്പിനും വേണ്ട എല്ലാവിധ പ്രോത്സാഹനങ്ങളും നൽകുന്നതിന് അഞ്ജലി മുന്നിൽ നിന്നിരുന്നു. ചെറിയൊരു മുതൽ മുടക്കിനു തയ്യാറായിട്ടുള്ള ഏതൊരു സംരംഭകനും കോ വർക്കിങ് സ്പേസ് എന്നത് സുവർണാവസരമാണ് തന്റെ സ്വന്തം കമ്പനിയിൽ അഞ്ജലി വാഗ്ദാനം ചെയ്തിരുന്നത്. ഡിജിറ്റൽ മാർക്കറ്റിംഗിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാനും ശ്രമിച്ചു. ഡിജിറ്റൽ മാർക്കറ്റിങ് കൂടാതെ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സും, എസ് ഇ ഒ യും ഒക്കെ അഞ്ജലിയുടെ മേഖലകളായിരുന്നു.

ഫാഷൻ, മേക്കപ്പ് ഉൾപ്പെടുത്തി കൊണ്ട് 'ബന്ധുര' എന്ന ബ്യൂട്ടി കൺസൾട്ടിങ്ങും തുടങ്ങി. ഈ ചുവടുമാറ്റമാണ് വിവാദങ്ങളിലേക്ക് എത്തിക്കുന്നത്. പാരമ്പര്യം കാത്തു സൂക്ഷിക്കുക എന്ന നിലയിൽ മാർഷൽ ആർട്സും, പേഴ്സണാലിറ്റി പ്രോഗ്രാമുകളും ഉൾപ്പെടിത്തിക്കൊണ്ടു 'പരിണാമ സ്‌കൂൾ ഓഫ് മാർഷൽ ആർട്സ്' എന്ന സ്ഥാപനം ആരംഭിക്കാനും ലക്ഷ്യമിട്ടിരുന്നു. എന്നാൽ കോവിഡിൽ എല്ലാം പൊളിഞ്ഞു. ഇതിനിടെ സാമ്പത്തിക പ്രതിസന്ധികളുണ്ടായി. കൂട്ടും കൂട്ടുകാരുമെല്ലാം മറ്റൊരു വഴയിലായി. അങ്ങനെയാണ് ഇപ്പോഴത്തെ വിവാദത്തിൽ പെടുന്നത്.

വിവാദങ്ങളെ കുറിച്ച് ഫെയ്‌സ് ബുക്കിൽ ദിവസങ്ങൾക്ക് മുമ്പ് അഞ്ജലി എഴുതിയ കുറിപ്പ് ഇങ്ങനെ

എനിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമായി കുറേക്കാലം എന്റെ പുറകെ നടന്ന് എന്റെ ഓഫീസിൽ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് ആയി ജോലിക്ക് കയറിയതിനു ശേഷം എന്റെ വിശ്വാസ്യത നേടി എന്റെ sign ചെയ്ത Blank ചെക്കുകൾ അപഹരിച്ചു, കടംവാങ്ങിയ നിസ്സാര തുകയ്ക്ക് അന്യായമായ വട്ടി പലിശ ചോദിക്കുകയും അധികം മുതലും ചോദിച്ചു എന്നെ ബ്ലാക്ക് മെയിൽ ചെയ്യുകയും അപകീർത്തി പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കാരണത്താൽ വ്യക്തമായ കാരണം കാണിച്ച്, അതുവരെ ഉള്ള ശമ്പളവും നൽകി, നോട്ടീസ് കൊടുത്ത് ജോലിയിൽ നിന്നും പിരിച്ചുവിട്ട ശേഷമാണ് ഈ രീതിയിലുള്ള third rate blackmailing ങ്ങും threatening ങ്ങും വ്യക്തിഹത്യയും ആയി ------ എന്ന 39 വയസുകാരിയായ വയനാട്ടുകാരി യായ ഈ സ്ത്രീ ജനം ടിവിയുടെ പിന്തുണയോടുകൂടി ഇറങ്ങി തിരിച്ചിരിക്കുന്നത്.

ദയവായി ജനം ടിവി അധികാരികളും ഈ വാർത്ത കാണുന്ന ജനങ്ങളും യഥാർത്ഥ്യം മനസ്സിലാക്കി സമൂഹത്തിൽ മാന്യമായി ജോലി ചെയ്തു ജീവിക്കുന്ന വ്യക്തികളെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടുന്ന ഇത്തരം ബ്ലേഡ് മാഫിയ കളയും ഹണിട്രാപ്പ് കളെയും തിരിച്ചറിയണമെന്ന് അപേക്ഷിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP