Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യ വിഷബാധയെന്ന് പറഞ്ഞ് ആശുപത്രിയിൽ പോയി; ഹോട്ടലുടമയെ മുറിയിലേക്ക് വിളിച്ചു വരുത്തി ദൃശ്യങ്ങൾ പകർത്തി; കൊച്ചിയിലെ ഹണിട്രാപ്പിൽ ഫോർട്ട്‌കൊച്ചി സ്വദേശിനി അറസ്റ്റിൽ; റിൻസിന വ്യാജഗർഭം ആരോപിച്ചു പണം തട്ടിയ കേസിലെ പ്രതി

ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യ വിഷബാധയെന്ന് പറഞ്ഞ് ആശുപത്രിയിൽ പോയി; ഹോട്ടലുടമയെ മുറിയിലേക്ക് വിളിച്ചു വരുത്തി ദൃശ്യങ്ങൾ പകർത്തി; കൊച്ചിയിലെ ഹണിട്രാപ്പിൽ ഫോർട്ട്‌കൊച്ചി സ്വദേശിനി അറസ്റ്റിൽ; റിൻസിന വ്യാജഗർഭം ആരോപിച്ചു പണം തട്ടിയ കേസിലെ പ്രതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചിയിൽ വീണ്ടും ഹണിട്രാപ്പ് സംഘങ്ങളുടെ വിലസൽ. മട്ടാഞ്ചേരി ഹോട്ടൽ ഉടമയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച ഫോർട്ടുകൊച്ചി സ്വദേശിനി അറസ്റ്റിലായി. ഇതിന് മുമ്പും സമാനമായ നിരവധി തട്ടിപ്പുകളിൽ പ്രതിയായ വ്യക്തിയാണ് ഇവർ. മട്ടാഞ്ചേരിയിലെ ഹോട്ടലുടമയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച കേസിലാണ് ഫോർട്ട്കൊച്ചി സ്വദേശിനി റിൻസിന അറസ്റ്റിലായത്.

ലോഡ്ജിൽനിന്നു കഴിച്ച പാനീയത്തിൽനിന്നു ഭക്ഷ്യവിഷബാധ ഉണ്ടായെന്നു തെറ്റിദ്ധരിപ്പിച്ച് ലോഡ്ജ് ഉടമയെയാണ് ഇവർ കബളിപ്പിച്ചത. ദമ്പതികൾ ഉൾപ്പടെ മൂന്നു പേരാണ് സംഭവത്തിൽ അറസ്റ്റിലായത്. ഫോർട്ടുകൊച്ചിയിലെ ലോഡ്ജ് ഉടമയെയും സുഹൃത്തിനെയും ആശുപത്രി മുറിയിൽ പൂട്ടിയിട്ട് പണവും തിരിച്ചറിയൽ രേഖയും തട്ടിയെടുത്ത് വീഡിയോ റിക്കോർഡ് ചെയ്തു ഭീഷണിപ്പെടുത്തുകയായിരുന്നു.

ഫോർട്ടുകൊച്ചി സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ഷാജഹാൻ(25), മട്ടാഞ്ചേരി മംഗലത്തുപറമ്പിൽ വാടകയ്ക്കു താമസിക്കുന്ന നസീർ, ഭാര്യ റിൻസീന (29) എന്നിവരാണ് പിടിയിലയത്. ലോഡ്ജ് മുറിയിൽനിന്നു ശീതള പാനീയം കഴിച്ച് ആശുപത്രിയിലായി എന്നു പറഞ്ഞ് ആശുപത്രി മുറിയിലേയ്ക്കു വിളിച്ചു വരുത്തി മുറി പൂട്ടിയിട്ടു ഭീഷണിപ്പെടുത്തുകയായിരുന്നു. പണവും മറ്റും തട്ടിയെടുത്ത ശേഷം വിട്ടയച്ചതോടെ ഇവർ മട്ടാഞ്ചേരി അസിസ്റ്റന്റ് പൊലീസ് കമ്മിഷണർക്കു പരാതി നൽകി. തുടർന്ന് എറണാകുളം സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

കസ്റ്റഡിയിലുള്ള റിൻസീന സമാന രീതിയിൽ നേരത്തെയും തട്ടിപ്പു നടത്തിയിരുന്നതായി പൊലീസിനോടു സമ്മതിച്ചു. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ദീർഘകാല ചികിത്സ തേടി എത്തുന്നവർക്കു താമസിക്കാൻ സൗകര്യം ഏർപ്പാടാക്കി നൽകുന്ന സ്ഥാപനം നടത്തിയിരുന്ന ആളുമായി ചേർന്നായിരുന്നു തട്ടിപ്പ്.

അറസ്റ്റിലായ റിൻസിന മുൻപും ഹണി ട്രാപ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. നേരത്തെ രജിസ്റ്റർ ചെയ്ത കേസിൽ റിൻസിന ഗർഭിണിയാണെന്ന് പറഞ്ഞായിരുന്നു പണം തട്ടിയത്. കൊച്ചിയിലെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി ശാരീരക ബന്ധത്തിൽ ഏർപ്പെട്ട ശേഷം ഗർഭിണിയാണെന്ന് പറഞ്ഞാണ് പണം തട്ടിയത്. പ്രതികളെ മട്ടാഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് അസിസ്റ്റന്റ് കമ്മിഷണർ വി.ജി.രവീന്ദ്രനാഥ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP