Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാവിലെ ഇങ്ങനെ കിടന്ന് കുരയ്ക്കാതെ... നിന്റെ സൂക്കേട് എനിക്കറിയാം; പൊമറേനിയൻ നായകളെ കണ്ടിട്ടില്ലേ? ആ വിലയേ നിനക്ക് ഞാൻ ഇട്ടിട്ടുള്ളൂ; ജപ്തി വാർത്ത റിപ്പോർട്ട് ചെയ്ത ഏഷ്യനെറ്റ് ന്യൂസ് ലേഖകനെ അധിക്ഷേപിച്ച് പിവി അൻവർ എംഎൽഎ; വ്യക്തിപരമായ അധിക്ഷേപം ഫേസ്‌ബുക്ക് കുറിപ്പിലൂടെ

രാവിലെ ഇങ്ങനെ കിടന്ന് കുരയ്ക്കാതെ... നിന്റെ സൂക്കേട് എനിക്കറിയാം; പൊമറേനിയൻ നായകളെ കണ്ടിട്ടില്ലേ? ആ വിലയേ നിനക്ക് ഞാൻ ഇട്ടിട്ടുള്ളൂ; ജപ്തി വാർത്ത റിപ്പോർട്ട് ചെയ്ത ഏഷ്യനെറ്റ് ന്യൂസ് ലേഖകനെ അധിക്ഷേപിച്ച് പിവി അൻവർ എംഎൽഎ; വ്യക്തിപരമായ അധിക്ഷേപം ഫേസ്‌ബുക്ക് കുറിപ്പിലൂടെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജപ്തി വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരെ അശ്ലീല വാക്കുകളാൽ അധിക്ഷേപിച്ച് നിലമ്പൂർ എംഎൽഎ പിവി അൻവർ. മാധ്യമപ്രവർത്തകൻ ഷാജഹാൻ കാളിയത്തിനെതിരെയാണ് മോശം ഭാഷയിൽ പിവി അൻവർ പ്രതികരിച്ചിരിക്കുന്നത്.പോമറേനിയൻ നായകളെ കണ്ടിട്ടില്ലേ?വെറുതെ കിടന്ന് കുരയ്ക്കും.അതിനപ്പുറം ഒരു ചുക്കും അവയ്ക്ക് ചെയ്യാൻ പറ്റില്ല.ആ വിലയേ നിനക്ക് ഞാൻ ഇട്ടിട്ടുള്ളൂവെന്നായിരുന്നു എംഎൽഎയുടെ അധിക്ഷേപം.

'ജപ്തി ചെയ്യുന്നെങ്കിൽ ഞാൻ അതങ്ങ് സഹിച്ചോളാം.എന്റെ ഭൂമിയയല്ലേ ഷാജഹാനേ ജപ്തി ചെയ്യുന്നത്. പൊതുജനങ്ങൾക്കോ സർക്കാരിനോ അതുകൊണ്ട് ഒന്നും സംഭവിക്കാനില്ല.അതിന് നീ രാവിലെ ഇങ്ങനെ കിടന്ന് കുരയ്ക്കാതെ. നിന്റെ സൂക്കേട്,നീ തന്നെ എല്ലാവർക്കും മനസ്സിലാക്കി കൊടുക്കുന്നുണ്ട്. പോമറേനിയൻ നായകളെ കണ്ടിട്ടില്ലേ?വെറുതെ കിടന്ന് കുരയ്ക്കും.അതിനപ്പുറം ഒരു ചുക്കും അവയ്ക്ക് ചെയ്യാൻ പറ്റില്ല.ആ വിലയേ നിനക്ക് ഞാൻ ഇട്ടിട്ടുള്ളൂ. പി.വി.അൻവറിന് മലബന്ധത്തിന്റെ പ്രശനമുണ്ട്. മൂലക്കുരു ആണോന്ന് സംശയം'.! നീ നാളെ രാവിലെ ഇത് വാർത്തയായി കൊടുത്തോ.ഒന്ന് പോയിനെടാ,' എന്നാണ് പിവി അൻവറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

 

1.18 കോടിയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിനാണ് പിവി അൻവറിന് ജപ്തി നോട്ടീസ് വന്നിരിക്കുന്നത്. ആക്സിസ് ബാങ്കാണ് നടപടിയുമായി മുന്നോട്ട് പോവുന്നത്. ജപ്തി നടപടിയെ കുറിച്ച് ബാങ്ക് പത്രപരസ്യം നൽകി. 31-08-2021 വരെയുള്ള വായ്പ കുടിശ്ശിക തുക 1,18,48,366.09 രൂപയും 31.12.2020 മുതലുള്ള പലിശയും മറ്റ് ചെലവുകളും ഈടാക്കുന്നത് ബന്ധപ്പെട്ടാണ് നീക്കം. ഇതിനായി 140 സെന്റ് സ്ഥലവും, വസ്തുവകകളും ജപ്തി ചെയ്യുന്ന നടപടികളുമായാണ് ബാങ്ക് മുന്നോട്ട് പോവുന്നത്. സർഫാസി നിയമപ്രകാരമാണ് നടപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP