Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടി വി തുറന്നാൽ രാവിലെ മുതൽ വൈകുന്നേരം വരെ നാപ്‌ടോൾ പരസ്യം; തെറ്റിദ്ധരിപ്പിക്കും വിധത്തിൽ പരസ്യം നൽകിയത് സ്വർണാഭരണങ്ങളും ആക്വാപ്രഷർ യോഗാ സ്ലിപ്പറിനെയും കുറിച്ച്; ആളുകളെ കബളിപ്പിക്കുന്ന പരസ്യത്തിന് പത്ത് ലക്ഷം രൂപ നാപ്ടോളിന് പിഴയിട്ടു കൺസ്യൂമർ പ്രൊട്ടക്ഷൻ അതോരിറ്റി

ടി വി തുറന്നാൽ രാവിലെ മുതൽ വൈകുന്നേരം വരെ നാപ്‌ടോൾ പരസ്യം; തെറ്റിദ്ധരിപ്പിക്കും വിധത്തിൽ പരസ്യം നൽകിയത് സ്വർണാഭരണങ്ങളും ആക്വാപ്രഷർ യോഗാ സ്ലിപ്പറിനെയും കുറിച്ച്; ആളുകളെ കബളിപ്പിക്കുന്ന പരസ്യത്തിന് പത്ത് ലക്ഷം രൂപ നാപ്ടോളിന് പിഴയിട്ടു കൺസ്യൂമർ പ്രൊട്ടക്ഷൻ അതോരിറ്റി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ടെലിവിഷനുകൾ തുറന്നാൽ 24 മണിക്കൂറും മിക്കവാറും നാപ്‌ടോൾ പരസ്യങ്ങളാണ്. ഓൺലൈൻ ഷോപ്പിം് പ്ലാറ്റ്‌ഫോമായ നാപ്‌ടോളിന് മുട്ടൻ പണികിട്ടി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതിനും വ്യാപാര മര്യാദകൾ പാലിക്കാത്തതിനുമാണ് നാപ്ടോളിന് പിഴ ശിക്ഷ വിധിച്ചത്. സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അഥോറിറ്റി (സി.സിപിഎ)യാണ് പത്ത് ലക്ഷം രൂപയാണ് നാപ്ടോളിന് പിഴ ചുമത്തിയിരിക്കുന്നത്.

പരസ്യങ്ങളിലൂടെ ഉത്പന്നത്തെ കുറിച്ച് ഉപഭോക്താക്കളിൽ തെറ്റിദ്ധാരണ പരത്തുന്നു എന്ന് കാണിച്ചാണ് സി.സിപിഎയുടെ നടപടി. ഫെബ്രുവരി രണ്ടിനാണ് നാപ്ടോളിനെതിരരെയുള്ള ഉത്തരവ് സി.സിപിഎ പുറത്തിറക്കിയത്.

നാപ്ടോളിനെതിരെ സി.സിപിഎ സ്വമേധയാ ആണ് കേസെടുത്തിരിക്കുന്നത്. രണ്ട് സെറ്റ് സ്വർണാഭരണം (Set of 2 Gold Jewelry), മാഗ്‌നറ്റിക് നീ സപ്പോർട്ട് (Magnetic Knee Support), ആക്വാപ്രഷർ യോഗാ സ്ലിപ്പർ (Aqua Pressure Yoga Slipper) എന്നീ ഉത്പന്നങ്ങൾക്കെതിരെയാണ് സി.സിപിഎയുടെ കേസ്. നാപ്ടോളിന്റെ ഭാഗം കൂടി കേട്ട ശേഷമാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും സി.സിപിഎ പറയുന്നു.

നാപ്ടോളിന്റെ ഈ മൂന്ന് പരസ്യങ്ങളും ഇനി സംപ്രേഷണം ചെയ്യാൻ പാടില്ലെന്നും, ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ സാധിച്ചിട്ടില്ലെന്നും സി.സിപിഎയുടെ ഉത്തരവിൽ പറയുന്നുണ്ട്. ഉത്പന്നങ്ങളുടെ ദൗർലഭ്യം കൃത്രിമമായി സൃഷ്ടിച്ച് ഉപഭോക്താക്കളെ സ്വാധീനിക്കുകയും അതുവഴി ഉത്പന്നങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കുകയാണ് നാപ്ടോൾ ചെയ്യുന്നതെന്നും ഉത്തരവിൽ സൂചിപ്പിക്കുന്നു.

ഈ ഉത്പന്നങ്ങളുടെ അവകാശവാദത്തെ കുറിച്ച് അന്വേഷിക്കാൻ ഡയറക്ടർ ജനറൽ ഓഫ് ഇൻവെസ്റ്റിഗേഷന് സി.സിപിഎ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച രേഖകൾ 15 ദിവസത്തിനകം ഹാജരാക്കാനും സി.സിപിഎ നാപ്ടോളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നാപ്ടോളിന് പുറമെ സെൻസൊഡൈൻ എന്ന ടൂത്ത്പേസ്റ്റ് കമ്പനിക്കെതിരെയും സി.സിപിഎ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. സെൻസൊഡൈൻ പരസ്യങ്ങൾ ഇന്ത്യയിൽ വിലക്കിയാണ് സി.സിപിഎയുടെ ഉത്തരവ്.

ഇന്ത്യയ്ക്ക് പുറത്തുള്ള ഡെന്റിസ്റ്റുകൾ പരസ്യത്തിൽ സെൻസോഡൈൻ ഉത്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ പ്രത്യക്ഷപ്പെടുന്നു എന്ന കാണിച്ചാണ് സെൻസൊഡൈനെതിരെ കേസെടുത്തിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP