Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നാലു ദിവസത്തേക്ക് ജയിൽ പുള്ളികളെ തേടി സ്വിറ്റ്‌സർലന്റ്; നോൺ വെജ് ഭക്ഷണവും ഫ്രീ ഇന്റർനെറ്റും

നാലു ദിവസത്തേക്ക് ജയിൽ പുള്ളികളെ തേടി സ്വിറ്റ്‌സർലന്റ്; നോൺ വെജ് ഭക്ഷണവും ഫ്രീ ഇന്റർനെറ്റും

സ്വന്തം ലേഖകൻ

സൂറിക്: നാലു ദിവസത്തേക്ക് ജയിൽ പുള്ളികളെ തേടി സ്വിറ്റ്‌സർലന്റ. ഉടൻ പ്രവർത്തനം ആരംഭിക്കുന്ന ജയിലിന്റെ തെറ്റുകുറ്റങ്ങൾ ഉദ്ഘാടനത്തിന് മുൻപു കണ്ടെത്തുന്നതിന്റെ ഭാഗമായാണ് സ്വിറ്റ്‌സർലൻഡ് 'സന്നദ്ധ' ജയിൽപുള്ളികളെ തേടുന്നത്. 241 തടവുകാരെയാണ് വേണ്ടത്. എന്നാൽ ഇതിനകം 700 പേർ ജയിലിൽ കിടക്കാൻ അപേക്ഷ നൽകി കഴിഞ്ഞു. ഫെബ്രുവരി 13 വരെയുള്ള അപേക്ഷകൾ പരിഗണിക്കും. മാർച്ച് 24 മുതൽ 27 വരെയാണ് ടെസ്റ്റ് ജയിൽവാസം.

18 വയസ്സിനു മുകളിലുള്ളവർക്ക് അപേക്ഷിക്കാം. പ്രതിഫലം ഇല്ലെങ്കിലും നോൺ വെജ് അടക്കമുള്ള ഭക്ഷണം കിട്ടും. മൊബൈൽ ഫോൺ ഇന്റർനെറ്റ് സൗകര്യം ലഭിക്കും. പുറത്തിറങ്ങുന്നതിന് മുൻപ് തടവിലെ ന്യൂനതകൾ അധികൃതരെ അറിയിക്കണം. ട്രയൽ നേരത്തെ അവസാനിപ്പിക്കണം എന്നു തോന്നിയാലും പ്രശ്നമില്ല. പുറത്തു പോകുന്നവർക്കു പകരം വെയ്റ്റ് ലിസ്റ്റിലുള്ളവർ കയറും. സൂറിക്ക് വെസ്റ്റിലെ ഗുഡ്സ് ട്രെയിൻ സ്റ്റേഷൻ കെട്ടിടമാണ് ജയിലായി രൂപാന്തരപ്പെടുന്നത്. ഏപ്രിലിൽ പ്രവർത്തനം തുടങ്ങുന്ന ജയിലിൽ 150 ഉദ്യോഗസ്ഥരെയാണ് നിയമിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP