Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കടലിൽ ഒഴുക്കിയത് ടൺ കണക്കിന് രാസമാലിന്യം; പരിസ്ഥിതി പ്രവർത്തകരുടെ എതിർപ്പ് അവഗണിച്ച് ധർമടത്ത് മാലി കപ്പൽ പൊളിക്കൽ; കരയിലെത്തിച്ച ഭാഗങ്ങൾ മാറ്റി തുടങ്ങി

കടലിൽ ഒഴുക്കിയത് ടൺ കണക്കിന് രാസമാലിന്യം; പരിസ്ഥിതി പ്രവർത്തകരുടെ എതിർപ്പ് അവഗണിച്ച് ധർമടത്ത് മാലി കപ്പൽ പൊളിക്കൽ; കരയിലെത്തിച്ച ഭാഗങ്ങൾ മാറ്റി തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പരിസ്ഥിതി പ്രവർത്തകരുടെ കടുത്ത എതിർപ്പ് അവഗണിച്ച് ധർമ്മടം തുരുത്തിനടുത്ത് കടലിൽ നിന്നും കപ്പൽ പൊളിക്കൽ തുടങ്ങി. കടലിൽ ടൺ കണക്കിന് രാസമാലിന്യങ്ങൾ ഒഴുക്കിയാണ് ഇപ്പോൾ കപ്പൽ പൊളി നടക്കുന്നതെന്ന് കപ്പൽ പൊളിക്കൽ വിരുദ്ധ സമര സമിതി പ്രവർത്തകർ ആരോപിക്കുന്നു. പരിസ്ഥിതി പ്രവർത്തകരുടെ കടുത്ത എതിർപ്പ് അവഗണിച്ചാണ് ധർമടം തുരുത്തിനു സമീപം കടലിൽ കുടുങ്ങിയ കപ്പൽ പൊളിച്ചു നീക്കൽ അന്തിമ ഘട്ടത്തിലെത്തിയിരിക്കുന്നത്.

ക്രെയിൻ ഉപയോഗിച്ച് കപ്പലിനെ കരയ്ക്കടിപ്പിച്ച് പൊളിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. കരയിൽ നിന്ന് കപ്പൽ പൂണ്ടുനിൽക്കുന്ന സ്ഥലത്തേക്ക് താൽക്കാലികമായി റോപ് വേ നിർമ്മിച്ചാണ് പൊളിക്കൽ പ്രവൃത്തി നടക്കുന്നത്. കരാർ ജോലിക്കാരാണ് പൊളിക്കുന്നത്. കപ്പലിന്റെ ഭാഗങ്ങൾ പൊളിച്ച് കരയ്‌ക്കെത്തിച്ചു തുടങ്ങി. കടലിൽ നിന്നു തന്നെ പൊളിച്ചു നീക്കുന്ന അവശിഷ്ടങ്ങൾ ലോറികളിൽ കപ്പൽ പൊളിശാലയായ അഴീക്കൽ സിൽക്കിലേക്ക് അതാത് സമയം തന്നെ കൊണ്ടുപോകുന്നുണ്ട്.



2019 ഓഗസ്റ്റ് എട്ടിനായിരുന്നു അഴീക്കൽ സിൽക്കിൽ പൊളിക്കാൻ കൊണ്ടുവന്ന മാലി ദ്വീപിൽ നിന്നുള്ള ചരക്കു കപ്പൽ കനത്ത മഴയിൽ ബന്ധിച്ച കയറു പൊട്ടി കടലിലൂടെ ഒഴുകി ധർമടത്തെത്തിയത്.
പൊളിച്ചാൽ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി പ്രദേശവാസികൾ പ്രതിഷേധിച്ചിരുന്നു. തുടർന്ന് പൊളിക്കൽ പ്രവൃത്തി നീളുകയായിരുന്നു.

ഈസംഭവത്തിൽ നേരത്തെ ജില്ലാകലക്ടർ ഉൾപ്പെടെ ഇടപ്പെട്ടിരുന്നു. മണൽത്തിട്ടയിൽ ഇടിച്ചു നിന്ന കപ്പൽ അഴീക്കലിലേക്ക് കൊണ്ടുപോകാൻ ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. തുടർന്നായിരുന്നു കടലിൽ വച്ചുതന്നെ പൊളിക്കാൻ തീരുമാനിച്ചത്. ഏകദേശം എൺപതു ശതമാനം ഭാഗങ്ങൾ ഇപ്പോൾ പൊളിച്ചു നീക്കിയിട്ടുണ്ട്.



ബാക്കിയുള്ള ഭാഗം ഉടൻ പൊളിച്ചു നീക്കുമെന്ന് കരാറുകാർ അറിയിച്ചു. ധർമ്മടം തുരുത്തിൽ കപ്പൽ കുടുങ്ങിക്കിടക്കുന്നത് മത്സ്യ തൊഴിലാളികൾ ഏറെ തടസം സൃഷ്ടിച്ചിരുന്നു. കടലിൽ നങ്കുരമിട്ടു കിടക്കുന്ന കപ്പലിൽ മത്സ്യബന്ധന യാനങ്ങൾ വന്നിടിച്ചു തകരുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP