Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

450 കിലോ ഭാരമുള്ള കൂറ്റൻ മത്സ്യത്തെ ഒറ്റയ്ക്ക് പിടിച്ച് ബോട്ടിൽ കയറ്റി യുവതി; അമേരിക്കയിൽ നിന്നുള്ള മിഷേൽ ആള് ചില്ലറക്കാരിയല്ല: വൈറലായ വീഡിയോ കാണാം

450 കിലോ ഭാരമുള്ള കൂറ്റൻ മത്സ്യത്തെ ഒറ്റയ്ക്ക് പിടിച്ച് ബോട്ടിൽ കയറ്റി യുവതി; അമേരിക്കയിൽ നിന്നുള്ള മിഷേൽ ആള് ചില്ലറക്കാരിയല്ല: വൈറലായ വീഡിയോ കാണാം

സ്വന്തം ലേഖകൻ

ടലിൽ നിന്നു വലിയ മത്സ്യങ്ങളെ പിടിക്കുകയെന്നത് വളരെ ശ്രമകരമാണ്. കിലോക്കണക്കിന് ഭാരമുള്ള മത്സ്യങ്ങളെ വലയിൽ നിന്നും വലിച്ചെടുക്കാൻ ഒന്നിലധികം ആളുകളുടെ കഠിന പരിശ്രമവും പ്രത്യേക ഉപകരണങ്ങളുടെ സഹായവുമൊക്കെ വേണ്ടിവരും. എന്നാൽ ഒരു പടുകൂറ്റൻ മത്സ്യത്തെ ഒറ്റയ്ക്കു വലിച്ച് ബോട്ടിൽ കയറ്റി അദ്ഭുതപ്പെടുത്തിയിരിക്കുകയാണ് അമേരിക്കയിലെ ന്യൂ ഹാംഷെയറിൽ നിന്നുള്ള ഒരു വനിത.

450 കിലോഗ്രാം ഭാരമുള്ള ട്യൂണ മത്സ്യത്തെയാണ് മിഷേൽ ബാൻസ്വിക്‌സ് എന്ന യുവതി ഒറ്റയ്ക്ക് വലിച്ച് ബോട്ടിൽ കയറ്റിയത്. ഈ അതിസാഹസികമായ പ്രവർത്തിയുടെ ചിത്രങ്ങളും വിഡിയോകളും മിഷേൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. എത്രമാത്രം പ്രയാസപ്പെട്ടാണ് മിഷേൽ മത്സ്യത്തെ ബോട്ടിലെത്തിച്ചതെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. 2015 ലാണ് മിഷേൽ മത്സ്യങ്ങളെ പിടിക്കാനായി കടലിലിറങ്ങി തുടങ്ങിയത്. 2019 ൽ സ്വന്തമായി ബോട്ട് വാങ്ങി. എന്നാൽ ഇത് ആദ്യമായല്ല ഒരു വമ്പൻ മത്സയം മിഷേലിന്റെ ചൂണ്ടയിൽ കുരുങ്ങുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ 643 കിലോഗ്രാം ഭാരമുള്ള ഒരു മത്സ്യത്തെ പിടികൂടിയും മിഷേൽ വാർത്തകളിൽ നിറഞ്ഞിരുന്നു.

      View this post on Instagram

A post shared by Michelle Bancewicz Cicale (@fv_no_limits)

പ്രദേശത്തുള്ള മത്സ്യബന്ധന ബോട്ടുകളിലെ ഏക വനിതാ ക്യാപ്റ്റനും മിഷേലാണ്. മറ്റുള്ളവർ നൽകുന്ന പിന്തുണയ്ക്ക് അകമഴിഞ്ഞ സന്തോഷമുണ്ടെന്നാണ് മിഷേലിന്റെ പ്രതികരണം. കൗതുകത്തിനും വിനോദത്തിനുമായി മത്സ്യബന്ധനത്തിന് പലരും ഇറങ്ങിപ്പുറപ്പെടാറുണ്ടെങ്കിലും തന്നെപ്പോലെ ഇത്രയധികം ആഗ്രഹിച്ച് മത്സ്യബന്ധനത്തിനിറങ്ങുന്നവർ അധികമുണ്ടാവില്ല. ഇക്കാരണംകൊണ്ടാണ് എത്ര പരിശ്രമിച്ചും വലിയ മത്സ്യങ്ങളെ വിട്ടുകളയാതെ പിടികൂടി ബോട്ടിൽ കയറ്റുന്നതെന്നും മിഷേൽ വ്യക്തമാക്കി.

      View this post on Instagram

A post shared by Michelle Bancewicz Cicale (@fv_no_limits)

വമ്പൻ മത്സ്യത്തെ പിടികൂടുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഏറെ അദ്ഭുതത്തോടെയാണ് ആളുകൾ പ്രതികരിക്കുന്നത്. ബ്ലൂഫിൻ ഇനത്തിൽപ്പെട്ട ട്യൂണ മത്സ്യമാണ് മിഷേലിന്റെ ചൂണ്ടയിൽ കുരുങ്ങിയത്. മത്സ്യത്തിന്റെ അസാമാന്യ വലുപ്പമാണ് പലരെയും അദ്ഭുതപ്പെടുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP