Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉത്തർപ്രദേശ് കേരളം പോലെ ആവുകയാണെങ്കിൽ ഇവിടെ മികച്ച വിദ്യാഭ്യാസമുണ്ടാകും; ആരോഗ്യസംവിധാനങ്ങളും മികച്ച ജീവിത നിലവാരവും ഐക്യമുള്ള സമൂഹവുമുണ്ടാകും; ജാതിയുടെയോ മതത്തിന്റെയോ പേരിൽ ആളുകൾ കൊല ചെയ്യപ്പെടില്ല; യോഗിക്ക് മറുപടിയുമായി പിണറായി; യുപി തെരഞ്ഞെടുപ്പു ദിവസം സൈബർ ഇടത്തിൽ ചർച്ചയായി കേരളം

ഉത്തർപ്രദേശ് കേരളം പോലെ ആവുകയാണെങ്കിൽ ഇവിടെ മികച്ച വിദ്യാഭ്യാസമുണ്ടാകും; ആരോഗ്യസംവിധാനങ്ങളും മികച്ച ജീവിത നിലവാരവും ഐക്യമുള്ള സമൂഹവുമുണ്ടാകും; ജാതിയുടെയോ മതത്തിന്റെയോ പേരിൽ ആളുകൾ കൊല ചെയ്യപ്പെടില്ല; യോഗിക്ക് മറുപടിയുമായി പിണറായി; യുപി തെരഞ്ഞെടുപ്പു ദിവസം സൈബർ ഇടത്തിൽ ചർച്ചയായി കേരളം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഉത്തർപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുകയാണ്. ഇതിനിടെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ വിവാദ പരാമർശമാണ് സൈബർ ഇടത്തിൽ സജീവ ചർച്ചയാകുന്നത്. കേരളത്തെ അപമാനിക്കുന്ന വിധത്തിൽ യോഗി നടത്തിയ പരാമർശത്തിനെതിരെ കേരള നേതാക്കൾ രംഗത്തുവന്നു. ഇക്കാര്യത്തിൽ കോൺഗ്രസ് നേതാക്കളും സിപിഎം നേതാക്കളും ഒരുപോലെയാണ് സൈബർ ഇടത്തിൽ പ്രതികരിച്ചു കൊണ്ട് രംഗത്തുവന്നത്. കേരളത്തിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു കൊണ്ടാണ് നേതാക്കൾ രംഗത്തെത്തിയത്.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അതേ നാണയത്തിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ ഒടുവിൽ രംഗത്തുവന്നു. തന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയായിരുന്നു യോഗിക്ക് പിണറായി മറുപടി നൽകിയത്. യോഗി ആദിത്യനാഥ് ഭയക്കുന്നത് പോലെ യു.പി കേരളം പോലെയാവുകയാണെങ്കിൽ അവിടെ ജാതിയുടെയോ മതത്തിന്റെയോ പേരിൽ ആളുകൾ കൊല ചെയ്യപ്പെടില്ല എന്നും അത് തന്നെയായിരിക്കും യു.പിയിലെ ജനങ്ങളും ആഗ്രഹിക്കുന്നതെന്നുമാണ് പിണറായി വിജയന്റെ മറുപടി.

''യോഗി ആദിത്യനാഥ് ഭയക്കുന്നത് പോലെ യു.പി കേരളം പോലെയാവുകയാണെങ്കിൽ അവിടെ മികച്ച വിദ്യാഭ്യാസമുണ്ടാകും, ആരോഗ്യസംവിധാനമുണ്ടാകും, മികച്ച ജീവിതനിലവാരവും ഐക്യമുള്ള സമൂഹവുമുണ്ടാകും. അങ്ങനെയുള്ള സമൂഹത്തിൽ ജാതിയുടെയോ മതത്തിന്റെയോ പേരിൽ ആളുകൾ കൊല ചെയ്യപ്പെടില്ല. അത് തന്നെയായിരിക്കും യു.പിയിലെ ജനങ്ങളും ആഗ്രഹിക്കുന്നത്,'' പിണറായി വിജയൻ കുറിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിൽ കൃത്യമായി വോട്ട് ചെയ്തില്ലെങ്കിൽ യു.പി കേരളത്തെപ്പോലെയാകും എന്നായിരുന്നു യോഗിയുടെ കമന്റ്. ഫെബ്രുവരി 10നാണ് യു.പിയിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടിങ്ങിൽ പിഴവ് സംഭവിച്ചാൽ ഉത്തർപ്രദേശ് കശ്മീരോ ബംഗാളോ കേരളമോ ആയി മാറുമെന്നായിരുന്നു യു.പിയിൽ ആദ്യഘട്ട പോളിങ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി വോട്ടർമാരോട് യോഗി പറഞ്ഞത്. ഇതിന്റെ വീഡിയോ സന്ദേശം ഉത്തർപ്രദേശ് ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതിനെതിരെ ശശി തരൂർ എംപിയും രംഗത്തുവന്നിരുന്നു. യു പി കേരളമായാൽ മികച്ച വിദ്യാഭ്യാസമുണ്ടാകുമെന്നും കാശ്മീരായാൽ പ്രകൃതി ഭംഗിയും ബംഗാളായാൽ മികച്ച സംസ്‌കാരവുമുണ്ടാകുമെന്നാണ് അദ്ദേഹം മറുപടി നൽകിയത്. ട്വിറ്റർ അക്കൗണ്ടിലൂടെയായിരുന്നു ശശി തരൂരിന്റെ പ്രതികരണം.

ഉത്തർപ്രദേശിലെ 58 നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പിന് മുന്നോടിയായി യോഗി നടത്തിയ പ്രസ്താവനയാണ് വിവാദമായത്. വോട്ടർമാർക്ക് തെറ്റുപറ്റിയാൽ യു പി കാശ്മീരോ കേരളമോ ബംഗാളോ ആയി മാറുമെന്നും ഭയരഹിതമായ ജീവിതം ഉറപ്പുവരുത്താൻ ബിജെപിക്ക് വോട്ട് ചെയ്യൂ എന്നുമാണ് രാവിലെ യോഗി പറഞ്ഞത്. അതേസമയം കേരളത്തിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് യോഗിക്ക് മറുപടിയുമായി കേരള സഖാക്കൾ എത്തിയത്. കേന്ദ്രസർക്കാറിന്റെ സുസ്ഥിര വികസന ഇൻഡിക്ടിലെ കേരളത്തിന്റെ ഒന്നാംസ്ഥാനം ചൂണ്ടിക്കാട്ടിയാണ് യോഗിക്ക് സൈബർ സഖാക്കൾ മറുപടി നൽകുന്നത്.

ഉത്തർപ്രദേശിൽ ആദ്യഘട്ട വോട്ടെടുപ്പു നടക്കുന്ന ദിവസത്തിൽ കേരളത്തെ പരാമർശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വോട്ടർമാർക്ക് മുന്നറിയിപ്പെന്ന വിധത്തിലാണ് യോഗി കേരളത്തെ പരാമർശിച്ചിരിക്കുന്നത്. വോട്ടു ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്നും ഒരു അബദ്ധം പറ്റിയാൽ ഉത്തർപ്രദേശ് കശ്മീരോ കേരളമോ പശ്ചിമ ബംഗാളോ ആയി മാറുമെന്നാണ് യോഗി അഭിപ്രായപ്പെട്ടത്.

വോട്ടെടുപ്പിന് തൊട്ടുമുമ്പാണ് തന്റെ ട്വിറ്റർ പേജിലൂടെ വീഡിയോ സന്ദേശമായി യോഗി ആദിത്യനാഥ് ഇങ്ങനെ വിവാദ പരാമർശം നടത്തിയത്. ബിജെപിക്ക് വോട്ട് ചെയ്യുന്നത് ഭയരഹിതമായ ജീവിതം ഉറപ്പ് നൽകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. എന്റെ മനസ്സിൽ ഉള്ള ഒരു കാര്യം എനിക്ക് നിങ്ങളോട് പറയാനുണ്ട്, ഈ അഞ്ച് വർഷത്തിനുള്ളിൽ ഒരുപാട് അത്ഭുതകരമായ കാര്യങ്ങൾ സംഭവിച്ചു, സൂക്ഷിക്കുക, നിങ്ങൾക്ക് തെറ്റിയാൽ, ഈ അഞ്ച് വർഷത്തെ അധ്വാനം നശിച്ചുപോകും. ഉത്തർ പ്രദേശ് കശ്മീരും ബംഗാളും കേരളവും ആകാൻ അധിക സമയം എടുക്കില്ല' യോഗി വോട്ടർമാരോടായി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP