Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പടിച്ചുപറി കേസ് അന്വേഷിക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ചു; പ്രതിയും ഭാര്യയും പിടിയിൽ

പടിച്ചുപറി കേസ് അന്വേഷിക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ചു; പ്രതിയും ഭാര്യയും പിടിയിൽ

സ്വന്തം ലേഖകൻ

കറുകച്ചാൽ: പടിച്ചുപറി കേസ് അന്വേഷിക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ചു പ്രതിയും ഭാര്യയും പിടിയിൽ. കങ്ങഴ മുണ്ടത്താനത്ത് ഓട്ടോറിക്ഷ ഡ്രൈവറെ തടഞ്ഞുനിർത്തി ആക്രമിച്ച ശേഷം പേഴ്സും പണവും തട്ടിയെടുത്ത കേസിലെ പ്രതി താഴത്തുവടകര വെള്ളറക്കുന്ന് ചാരുപറമ്പിൽ ബിജു (50), ഭാര്യ മഞ്ജു (46) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മുണ്ടത്താനം പൂതുക്കുഴിയിൽ പ്രസാദിനെ (65) ആണ് ആക്രമിച്ച് പണം തട്ടിയെടുത്തത്. തുടർന്ന് പ്രസാദ് പൊലീസിൽ പരാതി നൽകി ഈ കേസിന്റെ അന്വേഷണത്തിനാണ് പൊലീസുകാർ ബിജുവിന്റെ വീട്ടിലെത്തിയത്. എന്നാൽ പൊലീസുകാരെ പ്രതിയും ഭാര്യയും ചേർന്ന് മർദിക്കുക ആയിരുന്നു. കറുകച്ചാൽ സ്റ്റേഷനിലെ മൂന്നു പൊലീസുകാർ പരിക്കേറ്റ് ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രി എട്ടരയോടെ മുണ്ടത്താനത്തിന് സമീപമായിരുന്നു സംഭവം. മുണ്ടത്താനത്തുനിന്ന് ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പ്രസാദ്.

മറ്റൊരു ഓട്ടോറിക്ഷയിലെത്തിയ ബിജു, പ്രസാദിന്റെ ഓട്ടോ തടഞ്ഞുനിർത്തിയ ശേഷം ആക്രമിക്കുകയും പോക്കറ്റിൽനിന്ന് 5000 രൂപയടങ്ങിയ പേഴ്സ് തട്ടിയെടുത്ത ശേഷം രക്ഷപ്പെടുകയായിരുന്നു. കാലിന് പരിക്കേറ്റ പ്രസാദ് വിവരം കറുകച്ചാൽ പൊലീസ് സ്റ്റേഷനിലറിയിച്ച ശേഷം പാമ്പാടി താലൂക്കാശുപത്രിയിൽ ചികിത്സ തേടി. രാത്രി ഒൻപതരയോടെ കറുകച്ചാൽ പൊലീസ് ബിജുവിന്റെ വീട്ടിലെത്തി. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ബിജുവിനെ പിടികൂടുന്നതിനിടയിൽ സി.പി.ഒ. വിനീത് ആർ.നായരുടെ കൈയിൽ കടിച്ചു.

മറ്റുള്ള പൊലീസുകാർ ചേർന്ന് ബിജുവിനെ കീഴടക്കി. പട്ടികക്കഷണവുമായെത്തിയ മഞ്ജു സി.പി.ഒ.മാരായ പി.ടി.ബിജുലാൽ, ബിബിൻ ബാലചന്ദ്രൻ എന്നിവരെയും ആക്രമിച്ചു. വീണ്ടും രക്ഷപ്പെടാൻ ശ്രമിച്ച ബിജുവിനെ പൊലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കി. പൊലീനെ ആക്രമിച്ചതിന് മഞ്ജുവിനെതിരേ മണിമല പൊലീസും പ്രസാദിനെ ആക്രമിച്ച് പണം തട്ടിയതിന് കറുകച്ചാൽ പൊലീസും കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP