Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പയ്യാമ്പലത്ത് വാടകവീട് കേന്ദ്രീകരിച്ച് അനാശാസ്യം; നടത്തിപ്പുകാരനും സഹായിയും അറസ്റ്റിൽ

പയ്യാമ്പലത്ത് വാടകവീട് കേന്ദ്രീകരിച്ച് അനാശാസ്യം; നടത്തിപ്പുകാരനും സഹായിയും അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പയ്യാമ്പലം ബീച്ചിൽ വാടകവീട്ടിൽ അനാശാസ്യപ്രവർത്തനം നടത്തുന്നുവെന്ന പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് റെയ്ഡു നടത്തി. ലവ് ഷോറെന്ന വീട്ടിൽ രാപ്പകൽ അനാശാസ്യപ്രവർത്തനം നടത്തുന്നുവെന്ന പരാതിയിൽ നടത്തിപ്പുകാരനായ തോട്ടട സ്വദേശിപ്രശാന്ത് കുമാർ, ബംഗാൾ സ്വദേശി ദേവ്നാഥ് ബോസ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.

കഴിഞ്ഞ കുറേക്കാലമായി പയ്യാമ്പലത്ത് വാടക വീടെടുത്ത സുനിൽ കുമാർ കമിതാക്കൾക്ക് ഓരോ മുറി വാടകയ്ക്കു നൽകിയാണ് പണം വാങ്ങിയിരുന്നത്. മതിയായ രേഖകളില്ലാതെയാണ് ഈ വീട് ഹോംസ്റ്റേയായി പ്രവർത്തിച്ചതെന്നും അഞ്ചോളം മുറികളിൽ കമിതാക്കളെ കണ്ടെത്തിയതായും രജിസ്റ്റർ പരിശോധിച്ചപ്പോൾ ഇരുപതോളം പേർ കഴിഞ്ഞദിവസം ഇവിടെ വന്നു പോയതായും വ്യക്തമായതായി കണ്ണൂർ ടൗൺ സി. ഐ ശ്രീജിത് കോടേരി അറിയിച്ചു.

ഹോംസ്റ്റേയുടെ ലൈസൻസില്ലാത്തതിനാൽ ഉടമയെയും സഹായിയെയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. പൊലീസ് റെയ്ഡു നടക്കുന്ന സമയത്ത് അഞ്ചുമുറികളിൽ കണ്ടെത്തിയ കമിതാക്കളെ പൊലിസ് ചോദ്യം ചെയ്തു. ഉഭയകക്ഷി സമ്മതപ്രകാരമാണ് കമിതാക്കൾ എത്തിയതെന്നു അറിയിച്ചതിനാൽ ഇവരെ പിന്നീട് വിട്ടയയ്ക്കുകയായിരുന്നു. എന്നാൽ പയ്യാമ്പലത്തെ ഈ വീട് കേന്ദ്രീകരിച്ചു പെൺവാണിഭം നടന്നിരുന്നുവെന്നതിന് പൊലീസിന് തെളിവു ലഭിച്ചിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP