Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അല്ലാഹു-അക്‌ബർ' എന്നു വിളിക്കാൻ മാത്രം പെൺകുട്ടി പ്രകോപിതയായോ? ആ സമയത്ത് അവളുടെ ചുറ്റും പ്രതിഷേധക്കാർ ആരും ഉണ്ടായിരുന്നില്ലല്ലോ; മുസ്‌കാൻ ഖാന്റെ വൈറൽ വീഡിയോയിൽ പ്രതികരിച്ച് കർണാടക വിദ്യാഭ്യാസ മന്ത്രി

അല്ലാഹു-അക്‌ബർ' എന്നു വിളിക്കാൻ മാത്രം പെൺകുട്ടി പ്രകോപിതയായോ? ആ സമയത്ത് അവളുടെ ചുറ്റും പ്രതിഷേധക്കാർ ആരും ഉണ്ടായിരുന്നില്ലല്ലോ; മുസ്‌കാൻ ഖാന്റെ വൈറൽ വീഡിയോയിൽ പ്രതികരിച്ച് കർണാടക വിദ്യാഭ്യാസ മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ


ബെംഗളൂരു: കർണാടകയിലെ പി.ഇ.എസ് കോളജിൽ ബുർഖ ധരിച്ച വിദ്യാർത്ഥിനിയെ കാവി ഷാളണിഞ്ഞ ഒരു കൂട്ടം സംഘ്പരിവാർ യുവാക്കൾ ശല്യപ്പെടുത്തുന്നതിന്റെ വീഡിയോ വൈറലായതിനെ തുടർന്ന് വിഷയത്തിൽ പ്രതികരണവുമായി കർണാടക വിദ്യാഭ്യാസമന്ത്രി. 'അല്ലാഹു-അക്‌ബർ' എന്നു വിളിക്കാൻ മാത്രം പെൺകുട്ടി പ്രകോപിതയായോ എന്നാണ് വിദ്യാഭ്യാസമന്ത്രിയായ ബി. സി നാഗേഷ് ചോദിച്ചത്. മാണ്ഡ്യയിലെ കോളജിലേക്ക് വരികയായിരുന്ന പെൺകുട്ടിയെ ഘരാവോ ചെയ്യാൻ പ്രതിഷേധക്കാർ ആഗ്രഹിച്ചിരുന്നില്ലെന്നും അവൾ അല്ലാഹു-അക്‌ബർ എന്ന് വിളിക്കുന്ന സമയത്ത് ഒരു പ്രതിഷേധക്കാരും അവളുടെ ചുറ്റും ഉണ്ടായിരുന്നില്ലെന്നും നാഗേഷ് അഭിപ്രായപ്പെട്ടു.

കർണാടകയിലെ കാമ്പസുകളിൽ അല്ലാഹു അക്‌ബർ, ജയ് ശ്രീ റാം വിളികൾ പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്നും ബി. സി നാഗേഷ് വ്യക്തമാക്കി. മാണ്ഡ്യ ജില്ലയിലെ പിഇഎസ് കോളേജ് ഓഫ് ആർട്സ്, സയൻസ് ആൻഡ് കൊമേഴ്സ് വിദ്യാർത്ഥിയായ മുസ്‌കാനെയാണ് ബൂർഖ ധരിച്ചതിന്റെ പേരിൽ കോളേജ് പരിസരത്ത് ജനക്കൂട്ടം പിന്തുടർന്നത്. നൂറുകണക്കിന് വിദ്യാർത്ഥികൾ 'ജയ് ശ്രീറാം' എന്ന് മുദ്രാവാക്യം വിളിക്കുകയും പിന്തുടരുകയും ചെയ്തപ്പോൾ 'അല്ലാഹു-അക്‌ബർ' എന്ന കൗണ്ടർ മുദ്രാവാക്യം മുഴക്കി ജനക്കൂട്ടത്തെ നേരിടുകയായിരുന്നു എന്നാണ് മുസ്‌കാൻ ഖാൻ പറയുന്നത്. ഈ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ഇവരുടെ ധൈര്യത്തെ അഭിനന്ദിച്ച് ജമിയത്ത് ഉലമ-ഇ-ഹിന്ദ് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഒരു അസൈന്മെന്റ് സമർപ്പിക്കാനാണ് താൻ കോളേജിലെത്തിയതെന്ന് സംഭവം വിശദീകരിച്ച് മാധ്യമപ്രവർത്തകരോട് മുസ്‌കാൻ പറഞ്ഞത് ഇങ്ങനെ.

'ഒരു കൂട്ടം വിദ്യാർത്ഥികൾ എന്നെ ഗേറ്റിൽ തടഞ്ഞു. ബൂർഖ ധരിക്കാതെ കോളേജിൽ പ്രവേശിക്കാനും അല്ലെങ്കിൽ വീട്ടിലേക്ക് മടങ്ങാനും അവർ എന്നോട് ആവശ്യപ്പെട്ടു. ഞാൻ എതിർത്തുകൊണ്ട് അകത്ത് കയറുകയായിരുന്നു. എന്റെ മറ്റ് സുഹൃത്തുക്കളോടും ഈ സംഘം ഇത് തന്നെ ചെയ്യുകയായിരുന്നു. ഞാൻ എന്തിനാണ് എന്റെ വീട്ടിലേക്ക് മടങ്ങിപ്പോകേണ്ടതെന്നും കോളേജ് വളപ്പിൽ പ്രവേശിക്കരുതെന്ന് പറയാൻ നിങ്ങൾക്ക് എന്താണ് അവകാശം എന്ന് ഞാൻ തിരിച്ചു ചോദിച്ചു. ചിലർ എന്റെ അടുത്തുവന്ന് 'ജയ് ശ്രീറാം' എന്ന് വിളിച്ചു ഞാൻ ബൂർഖ അഴിക്കണമെന്ന് ആക്രോശിച്ച് എന്റെ പിന്നാലെ വരികയായിരുന്നു. പക്ഷേ ഞാൻ എന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു എന്ന് മുസ്‌കാൻ പറയുന്നു.

'എനിക്ക് ഭയമില്ല. ഭയമില്ലാതെ 'അല്ലാഹു-അക്‌ബർ' മുദ്രാവാക്യങ്ങൾ ഉപയോഗിച്ചാണ് ഞാൻ പ്രതികരിച്ചത്. ജനക്കൂട്ടം 'ജയ് ശ്രീറാം' മുദ്രാവാക്യം വിളിക്കുന്നതിലും ഞാൻ 'അല്ലാഹു-അക്‌ബർ' മുദ്രാവാക്യം വിളിക്കുന്നതിലും തെറ്റൊന്നുമില്ല. ഞാൻ കോടതി വിധിക്കായി കാത്തിരിക്കുകയാണ്. കോടതി വിധി എന്തുവന്നാലും പാലിക്കുക തന്നേ ചെയ്യുമെന്ന് മുസ്‌കാൻ കൂട്ടിച്ചേർത്തു

കോളേജ് അധികൃതർ തന്നെ പിന്തുണയ്ക്കുകയും സംരക്ഷിക്കുകയും ചെയ്തിട്ടുണ്ടെന്നും മുസ്‌കാൻ പറഞ്ഞു. എല്ലാ മതങ്ങൾക്കും അവരവരുടെ സംസ്‌കാരം പിന്തുടരാൻ സ്വാതന്ത്ര്യമുണ്ട്. എന്റെ സംസ്‌കാരം ഞാൻ മറ്റൊരു നിയന്ത്രണമില്ലാത്ത കാലത്തോളം പിന്തുടരുക തന്നെ ചെയ്യുമെന്ന് മുസ്‌കാൻ വ്യക്തമാക്കി.

കഴിഞ്ഞമാസം മുതൽ തുടങ്ങിയ ഹിജാബ് വിവാദം കർണാടകയിലെ വിവിധ ജില്ലകളിലേക്ക് വ്യാപിച്ച് കൊണ്ടിരിക്കയാണ്. പ്രശ്‌നം രൂക്ഷമായതിനെ തുടർന്ന് ബുധനാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും അടച്ചിടാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉത്തരവിട്ടിട്ടുണ്ട്. കർണാടക ഭരണകൂടം ഹിജാബ് നിരോധനം ആവശ്യപ്പെട്ട് പ്രതിഷേധവുമായി എത്തുന്നവർക്ക് പിന്തുണ നൽകുന്നുണ്ടെന്ന വിമർശനവും ഉയരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP