Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വിവാഹ പൂർവ്വ കൗൺസിലിങുമായി സർക്കാർ; കാസർഗോഡ് ജില്ലയിൽ തുടക്കം

വിവാഹ പൂർവ്വ കൗൺസിലിങുമായി സർക്കാർ; കാസർഗോഡ് ജില്ലയിൽ തുടക്കം

സ്വന്തം ലേഖകൻ

കാസർകോട്: വിവാഹത്തിന് മുൻപ് യുവതീ യുവാക്കൾക്ക് സർക്കാർതലത്തിൽ കൗൺസലിങ് നൽകുന്ന പദ്ധതി സംസ്ഥാനത്ത് ഉടൻ ആരംഭിക്കും. കാസർഗോഡ് ജില്ലയിലാണ് പൈലറ്റ് അടിസ്ഥാനത്തിൽ ചർത്തയ്ക്ക് തുടക്കമാകുക. 'ചേർച്ച' എന്ന പേരിൽ കാസർകോട് വനിതാസംരക്ഷണ ഓഫീസർ സർക്കാരിലേക്ക് സമർപ്പിച്ച നിർദ്ദേശം അംഗീകരിച്ച് പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനിക്കുക ആയിരുന്നു.

വിവാഹശേഷമുള്ള ജീവിതത്തിൽ പങ്കാളിയിൽനിന്ന് സ്ത്രീകൾക്കെതിരെയുണ്ടാകുന്ന ഗാർഹിക പീഡനങ്ങളുടെ തോത് കുറയ്ക്കുകയാണ് പദ്ധതിവഴി ലക്ഷ്യമിടുന്നത്. റപ്പിച്ച യുവതീ യുവാക്കൾക്ക് നാലുദിവസത്തെ കൗൺസലിങ്ങാണ് നല്കുക. വിവാഹത്തീയതിക്ക് മൂന്നുമാസം മുൻപ് ഇത് നൽകും. പ്രാരംഭഘട്ടത്തിൽ 20 പേരുള്ള രണ്ട് ബാച്ചുകളായാണ് പദ്ധതി നടപ്പാക്കുക. രണ്ടാഴ്ചയ്ക്കുള്ളിൽ പദ്ധതിയുടെ ഉദ്ഘാടനം നടക്കും.കാസർകോട് ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ നിയമസഹായ അഥോറിറ്റിയുടെയും വനിതാ സംരക്ഷണ ഓഫീസിന്റെയും ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുക. വിവാഹം നാലുദിവസത്തിൽ എട്ടു സെഷനുകളിലായാണ് കൗൺസലിങ് നൽകുക.

ഇന്റർ പേഴ്സണൽ റിലേഷൻ, പരസ്പരബഹുമാനം, കുടുംബത്തിലെ ജനാധിപത്യ രീതികൾ, അസഹിഷ്ണുത, വിമൻ സൈക്കോളജി, മെൻ സൈക്കോളജി, മാനസികാരോഗ്യം, പ്രത്യുത്പാദന ആരോഗ്യം, കുട്ടികളുടെ സൈക്കോളജി, രക്ഷാകർതൃത്വവും കുട്ടികളുടെ സംരക്ഷണവും, വിവാഹ, പിന്തുടർച്ചാവകാശ നിയമങ്ങൾ, സ്ത്രീകൾ, കുട്ടികൾ, വിവാഹബന്ധം വേർപെടുത്തൽ സംബന്ധിച്ച നിയമങ്ങൾ, സാമ്പത്തിക സാക്ഷരത, കുടുംബ ബജറ്റ്, സൈബറിടങ്ങളിലെ അശ്രദ്ധവും അമിതവുമായ ഉപയോഗം കൊണ്ടുള്ള പ്രശ്‌നങ്ങൾ, സൈബർസുരക്ഷ, മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം സംബന്ധിച്ച പ്രശ്‌നങ്ങൾ എന്നിവയാണ് നാലുദിവസത്തെ കൗൺസലിങ് വിഷയങ്ങൾ. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP