Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആരാധകർ കാത്തിരുന്ന വാർത്തയെത്തി; വനിത ഐപിഎൽ ഉടനെന്ന് ബിസിസിഐ; വനിതാ ഐപിഎല്ലിനായി ബിസിസിഐ ശ്രമം തുടങ്ങിക്കഴിഞ്ഞുവെന്ന് ജയ് ഷാ

ആരാധകർ കാത്തിരുന്ന വാർത്തയെത്തി; വനിത ഐപിഎൽ ഉടനെന്ന് ബിസിസിഐ; വനിതാ ഐപിഎല്ലിനായി ബിസിസിഐ ശ്രമം തുടങ്ങിക്കഴിഞ്ഞുവെന്ന് ജയ് ഷാ

സ്പോർട്സ് ഡെസ്ക്

മുംബൈ: വനിതകളുടെ ഇന്ത്യൻ പ്രീമിയർ ലീഗ് ടൂർണമെന്റ് ഉടൻ തന്നെ ആരംഭിക്കുമെന്ന് വെളിപ്പെടുത്തി ബിസിസിഐ. പുരുഷന്മാരുടെ ഐപിഎൽ പോരാട്ടം ആവേശകരമായി നിരവധി അധ്യായങ്ങൾ പിന്നിട്ടിട്ടും വനിതാ താരങ്ങൾക്ക് അത്തരമൊരു അവസരം ലഭിച്ചിട്ടില്ല ഇതുവരെ.മൂന്ന് ടീമുകൾ മാത്രം പങ്കെടുക്കുന്ന മിനി ടൂർണമെന്റാണ് ഐപിഎല്ലിന് സമാന്തരമായി ഇപ്പോൾ ബിസിസിഐ നടത്തുന്നത്.

വിമൻസ് ടി20 ചലഞ്ച് എന്ന് പേരിട്ടാണ് സമാന്തരമായി വനിതകളുടെ പോരാട്ടം നടക്കാറുള്ളത്. ഈ വർഷവും മൂന്ന് ടീമുകൾ പങ്കെടുക്കുന്ന വിമൻസ് ടി20 ചലഞ്ച് പോരാട്ടം അരങ്ങേറും. ആരാധകരും താരങ്ങളുമെല്ലാം വനിതാ ഐപിഎല്ലിനെ പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ട്. ഇപ്പോഴിത ആരാധകർ കാത്തിരുന്ന വാർത്തയുമായി എത്തിയിരിക്കുകയാണ് ജെയ്ഷ.

അടുത്ത വർഷം വനിതാ ഐപിഎൽ തുടങ്ങുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ഓസ്‌ട്രേലിയൻ ബിഗ് ബാഷ് ലീഗിൽ പുരുഷ, വനിതാ ടൂർണമെന്റുകൾ നടക്കുന്ന രീതിയിലാവും ഐപിഎല്ലും നടത്തുക. നിലവിൽ മൂന്ന് ടീമുകൾ പങ്കെടുക്കുന്ന ട്വന്റി 20 ചലഞ്ചാണ് ഐപിഎല്ലിൽ വനിതകൾക്കായി നടത്തുന്നത്. കൂടുതൽ താരങ്ങളെയും ടീമുകളെയും ഉൾപ്പെടുത്തിയുള്ള വനിതാ ഐപിഎല്ലിനായി ബിസിസിഐ ശ്രമം തുടങ്ങിക്കഴിഞ്ഞുവെന്നും ജയ് ഷാ വ്യക്തമാക്കി.

വനിതാ ഐപിഎൽ തുടങ്ങണമെന്ന് ഇന്ത്യൻ താരങ്ങളായ ഹർമൻപ്രീത് കൗർ, സ്മൃതി മന്ഥാന, ജെമീമ റോഡ്രിഡസ്, ദീപ്തി ശർമ്മ തുടങ്ങിയവർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. വനിതാ ഐപിഎൽ തുടങ്ങണമെന്നാവശ്യപ്പെട്ട് ന്യൂസിലൻഡ് സ്റ്റാർ ഓൾറൗണ്ടർ സൂസീ ബേറ്റ്സും അടുത്തിടെ മുന്നോട്ടുവന്നു. വനിതാ ഐപിഎല്ലാണ് ക്രിക്കറ്റിന്റെ വലിയ നഷ്ടമെന്നായിരുന്നു സൂസീയുടെ വാക്കുകൾ. സമ്പൂർണ വനിതാ ഐപിഎൽ തുടങ്ങാൻ ബിസിസിഐ മുൻഗണന നൽകണമെന്ന് ഇംഗ്ലണ്ട് മുൻ നായകനും കമന്റേറ്ററുമായ മൈക്കൽ വോൺ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയോട് അടുത്തിടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

മെയ് മാസത്തിൽ ഐപിഎൽ പ്ലേഓഫിനിടെ വനിതാ ചലഞ്ച് സംഘടിപ്പിക്കുമെന്ന് സൗരവ് ഗാംഗുലി ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ലീഗ് തുടങ്ങാൻ ആവശ്യമായ വനിതാ കളിക്കാർ രാജ്യത്ത് ഉണ്ടായാലേ വനിതാ ഐപിഎൽ തുടങ്ങൂവെന്നും ദാദ വ്യക്തമാക്കിയതാണ്. മാർച്ച് അവസാന വാരം ഐപിഎൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മത്സരങ്ങൾ ഇന്ത്യയിൽതന്നെ നടക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP