Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എംഡിഎംഎ കൃത്യമായ അളവിലും അനുപാതത്തിലും പാചകം ചെയ്‌തെടുക്കാൻ 'ലഹരി കിച്ചണു'കൾ; സ്ത്രീകളെയും പെൺകുട്ടികളെയും ഉപയോഗിച്ച് പ്രവർത്തനം; കൊച്ചിയിലെ സിനിമാ കൂട്ടായ്മയിലെ ഒരു അദ്ധ്യാപികയുടെ താമസസ്ഥലത്തും കിച്ചൺ! ലഹരി മാഫിയ പുതിയ മോഡലുമായി സജീവം

എംഡിഎംഎ കൃത്യമായ അളവിലും അനുപാതത്തിലും പാചകം ചെയ്‌തെടുക്കാൻ 'ലഹരി കിച്ചണു'കൾ; സ്ത്രീകളെയും പെൺകുട്ടികളെയും ഉപയോഗിച്ച് പ്രവർത്തനം; കൊച്ചിയിലെ സിനിമാ കൂട്ടായ്മയിലെ ഒരു അദ്ധ്യാപികയുടെ താമസസ്ഥലത്തും കിച്ചൺ! ലഹരി മാഫിയ പുതിയ മോഡലുമായി സജീവം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കേരളത്തിൽ ചെറുതോതിൽ ലഹരിമരുന്ന് നിർമ്മിക്കുന്ന 'ലഹരി കിച്ചണു'കൾ വ്യാപകമാവുന്നു. വൻകിടക്കാർക്കെതിരെ ശക്തമായ നടപടികൾ വന്നതോടെയാണ് പുതിയ നീക്കം. എംഡിഎംഎ നിർമ്മിക്കാനുള്ള വസ്തുക്കൾ പല തവണകളായി കേരളത്തിലെത്തിച്ച ശേഷം കൃത്യമായ അളവിലും അനുപാതത്തിലും 'പാചകം ചെയ്‌തെ'ടുക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ ലഹരി കടത്ത് ഇല്ലാതാകുന്നു. അപ്പോഴും ലഹരി മാഫിയ തഴച്ചു വളരുകയാണ്.

സ്ത്രീകളെയും പെൺകുട്ടികളെയും ഉപയോഗിച്ചാണ് ലഹരി കിച്ചണുകൾ പ്രവർത്തിപ്പിക്കുന്നതെന്നും സൂചനയുണ്ട്. കൊച്ചിയിലെ സിനിമാകൂട്ടായ്മയുമായി ബന്ധപ്പെട്ടുപ്രവർത്തിക്കുന്ന ഒരു അദ്ധ്യാപികയുടെ താമസസ്ഥലത്ത് ലഹരികിച്ചൺ പ്രവർത്തിക്കുന്നതായി ബന്ധപ്പെട്ട സൂചനകളെ തുടർന്ന് പൊലീസ് റെയ്ഡ് നടത്തിയതായും വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ലഹരിമരുന്ന് കിച്ചണുകളുമായി ബന്ധപ്പെട്ട് പെൺകുട്ടികളെ ലൈംഗികഅതിക്രമങ്ങൾക്കു വിധേയമാക്കുന്നതായും ഈയിടെ വ്യാപകപരാതികൾ ഉയർന്നിരുന്നു.

ലഹരി കടത്ത് സംഘത്തിൽ നിന്ന് പൊലീസിനും എക്‌സൈസിനും നർക്കോടിക്‌സുകാർക്കും വിവരങ്ങൾ ചോരുന്നത് പതിവായി. ഇതോടെ കാരിയർമാരെ കിട്ടാത്ത അവസ്ഥയായി. ഈ സാഹചര്യത്തിലാണ് ന്യൂജെൻ ലഹരിമരുന്ന് നിർമ്മാണത്തിന് പുതിയ മാർഗ്ഗം എത്തുന്നത്. എംഡിഎംഎ യുവാക്കളുടെ ഇടയിൽ തരംഗമായതാണ് ഇതിന് അവസരമാകുന്നത്. ബംഗളൂരു, ചെന്നൈ, മംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് വൻതോതിൽ എംഡിഎംഎ കടത്തിക്കൊണ്ടുവരിന്നത് കുറഞ്ഞതായാണ് വിലയിരുത്തൽ. വ്യാപകപരിശോധനകളും റെയ്ഡുകളും പതിവായതോടെ ലഹരിമരുന്നുകേസുകളിൽ അകത്താവുന്നവരുടെ എണ്ണം 60 % വർധിച്ചു.

ആളൊഴിഞ്ഞ കെട്ടിടങ്ങൾ കേന്ദ്രീകരിച്ചാണ് ലഹരി കിച്ചണുകൾ ഒരുക്കുന്നത്. കോഴിക്കോട് നഗരമധ്യത്തിൽ മാനാഞ്ചിറയ്ക്കു സമീപം അടഞ്ഞുകിടക്കുന്ന കോംട്രസ്റ്റ് നെയ്ത്തുകമ്പനിയിൽ കഴിഞ്ഞദിവസം ലഹരികിച്ചൺ പ്രവർത്തിക്കുന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ റെയ്ഡ് നടത്തിയിരുന്നു. ഇവിടെയുണ്ടായിരുന്ന ആളുകൾ ഓടിരക്ഷപ്പെട്ടു. ഈ മാതൃകയിലെ കേന്ദ്രങ്ങൾ കോഴിക്കോട് വേറെയുമുണ്ടത്രേ. കൊച്ചിയിലും കണ്ണൂരിലും എല്ലാം ഈ സംഘങ്ങൾ പ്രവർത്തനം തുടങ്ങിയെന്നും പൊലീസ് വിലയിരുത്തുന്നു.

ഗ്രാമിന് 4,000 രൂപ വരെ വിലയുള്ള സിന്തറ്റിക്ക് ലഹരിമരുന്നാണ് എംഡിഎംഎ. ഡിജെ പാർട്ടികൾക്കായി ഗ്രാമിന് 10,000 രൂപ വരെയുള്ള ലഹരിമരുന്നുകൾ എത്തിക്കുന്നതായാണ് വിവരം. എംഡിഎംഎ നിർമ്മിക്കാനുള്ള വസ്തുക്കൾ പല തവണകളായി കേരളത്തിലെത്തിച്ച ശേഷം കൃത്യമായ അളവിലും അനുപാതത്തിലും 'പാചകം ചെയ്‌തെ'ടുക്കുകയാണ് ചെയ്യുന്നത്. എംഡിഎംഎ നിർമ്മാണ കേന്ദ്രത്തിന് ലഹരിമാഫിയകൾ ഉപയോഗിക്കുന്ന പേരാണ് ലഹരി കിച്ചൺ. ഒരു കിച്ചണിൽ രണ്ടുകിലോ വരെ എംഡിഎംഎ ഉൽപാദിപ്പിക്കാ(പാചകം ചെയ്യാ)മെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സൂചിപ്പിച്ചത്.

സ്ത്രീകളും സ്‌കൂൾ, കോളജ് വിദ്യാർത്ഥികളും കൂടുതലായി ലഹരി മരുന്ന് ഉപയോഗത്തിലേക്ക് വരുന്നതായി നർകോട്ടിക്‌സ് അധികൃതർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കാമുകന്മാരും സുഹൃത്തുക്കളും വഴി ലഹരി ഉപയോഗം തുടങ്ങുന്നവർ പിന്നീട് കടുത്ത അടിമകളായി മാറുകയാണ് പതിവ്.

മറ്റു ലഹരിമരുന്നുകൾ കത്തിച്ചുവലിക്കുകയോ പുകയ്ക്കുകയോ വെള്ളത്തിൽ കലക്കുകയോ സിറിഞ്ചുപയോഗിച്ച് കുത്തിവയ്ക്കുകയോ ചെയ്യുമ്പോൾ എംഡിഎംഎ ഇതിൽ ഏതുരീതിയിലും ഉപയോഗിക്കാം. ഇതോടെ ലഹരിമരുന്ന് ഉപയോഗത്തിന്റെ പ്രക്രിയ ലളിതമായി മാറി. ഇതോടെ ലഹരിക്ക് അടിമായവരുടെ പ്രയിപ്പെട്ടതായി എംഡിഎംഎ മാറി. ഈ സാഹചര്യത്തെ പരമാവധി ഉപയോഗിച്ചാണ് മാഫിയകളും വളരുന്നത്.

കൊച്ചിയിലും കോഴിക്കോടും ലഹരി മാഫിയയെ കുടുക്കാനുള്ള നീക്കം എക്‌സൈസും നർക്കോട്ടിക്‌സും സജീവമായി നടത്തുന്നുണ്ട്. കൊച്ചിയിലെ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ കോഴിക്കോട് സ്വദേശിയായ യുവതിയുടെ പങ്ക് പൊലീസ് അന്വേഷിച്ചിരുന്നു. ഷോപ്പിങ്ങ്മാളിനോടു ചേർന്ന് യുവതി താമസിച്ചിരുന്ന ഫ്‌ളാറ്റിലും പൊലീസ് അന്വേഷിച്ചെത്തുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. മൈസൂരു കേന്ദ്രീകരിച്ച് കോഴിക്കോട് വഴി കൊച്ചിയിലേക്ക് ലഹരി കടത്തുന്നതിൽ ഈ യുവതിക്കുള്ള പങ്കും അന്വേഷണ വിധേയമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP