Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പഴയ എതിർപ്പുകൾ എല്ലാം പോയ്മറഞ്ഞു; കാമിലയെ രാജ്ഞിയാക്കുന്നതിൽ ഡയാനയുടെ മകനും കിരീടാവകാശിയുമായ വില്യമിനും എതിർപ്പില്ല; ചാൾസ് ബക്കിങ്ഹാം പാലസിലേക്കും വില്യം വിൻഡ്സർ കാസിലിലേക്കും താമസം മാറ്റും; ബ്രിട്ടണിൽ കാര്യങ്ങൾ ഇങ്ങനെ

പഴയ എതിർപ്പുകൾ എല്ലാം പോയ്മറഞ്ഞു; കാമിലയെ രാജ്ഞിയാക്കുന്നതിൽ ഡയാനയുടെ മകനും കിരീടാവകാശിയുമായ വില്യമിനും എതിർപ്പില്ല; ചാൾസ് ബക്കിങ്ഹാം പാലസിലേക്കും വില്യം വിൻഡ്സർ കാസിലിലേക്കും താമസം മാറ്റും; ബ്രിട്ടണിൽ കാര്യങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ

വികാരത്തേക്കാൾ വിവേകമാണ് തന്നെ നയിക്കുന്നതെന്ന് വില്യം രാജകുമാരൻ ഒരിക്കൽ കൂടി തെളിയിച്ചു. തന്റെ രണ്ടാനമ്മയെ രാജ്ഞിയാക്കുവാനുള്ള മുത്തശ്ശിയുടെ തീരുമാനത്തോട് വില്യമും ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നു. എലിസബത്ത് രാജ്ഞിയുടെ തീരുമാനത്തിലെ യുക്തി പൂർണ്ണമായും ഉൾക്കൊള്ളുകയാണ് കിരീടാവകാശി കൂടിയായ വില്യം രാജകുമാരൻ. എന്നാൽ, കാമിലയെ രാജ്ഞിയാക്കുന്ന തീരുമാനം എടുക്കുമ്പോൾ വില്യമുമായി എലിസബത്ത് രാജ്ഞി ആലോചിച്ചിരുന്നില്ല.

ചാൾസിന്റെയും കാമിലയുടെയും വിവാഹം കഴിഞ്ഞ ആദ്യനാളുകളിൽ അത്ര നല്ല ബന്ധമായിരുന്നില്ല വില്യമും കാമിലയുമായുണ്ടായിരുന്നത്. പിന്നീട്, തന്റെ പിതാവിന്റെ വ്യക്തി ജീവിതത്തിൽ കാമിലയുടെ പങ്കിനെ കുറിച്ച് പ്രായോഗികമയി ചിന്തിക്കാൻ തുടങ്ങിയപ്പോഴാണ് ആ ബന്ധം നേരെയായത്. ഇപ്പോഴിതാ വീണ്ടും ആ പ്രായോഗിക സമീപനം തന്നെയാണ് വില്യം സ്വീകരിച്ചിരിക്കുന്നത്.വില്യമും ചാൾസും തമ്മിലുള്ള ബന്ധം ഇപ്പോൾ ഒരുകാലത്തും ഉണ്ടായിട്ടില്ലാത്തത്ര ഊഷ്മളമാണെന്നായിരുന്നു ഒരു കൊട്ടാരം വക്താവ് പറഞ്ഞത്. അതിനെല്ലാം ഉപരിയായി, വില്യം ഏറ്റവും അധികം ബഹുമാനിക്കുന്നത് തന്റെ മുത്തശ്ശിയുടെ വാക്കുകളാണ്. അവർക്ക് എന്താണോ ശരി അതാണ് വില്യമിനും ശരി എന്നാണ് രാജകുടുംബവുമായി അടുത്ത ബന്ധമുള്ള മറ്റൊരാൾ പറഞ്ഞത്.

അതേസമയം, ഈ സംഭവവികാസങ്ങളെ കുറിച്ചുള്ള ഹാരിയുടെ അഭിപ്രായമിതുവരെ പുറത്തുവന്നിട്ടില്ല. ഡയാനയുടെ പാരമ്പര്യം തുടർന്ന് പോകുന്നതിനായി നിയോഗിക്കപ്പെട്ടവനാണ് താനെന്ന ബോധം ഹാരിക്ക് ഉണ്ടെന്നാണ് ഹാരിയുമായി അടുത്തവർ പറയുന്നത്. മാത്രമല്ല, ഡയാനയെ കുറിച്ചും അവരുടെ സംഭാവനകളെ കുറിച്ചുമെല്ലാം ഉച്ചത്തിൽ പറയാൻ ഹാരി ഒരിക്കലും മടി കാണീച്ചിട്ടുമില്ല. ഏതായാലും , കാലത്തിന് ഉണക്കാൻ കഴിയാത്ത മുറിവുകൾ ഇല്ലെന്ന് ഒന്നു കൂടി തെളിഞ്ഞിരിക്കുന്നു. വിവാഹം കഴിച്ച് കയറിവരുമ്പോൾ രാജകുടുംബാംഗങ്ങൾക്ക് അനഭിമതയായിരുന്ന കാമിലയാണ് രാജ്ഞിയുടെ കിരീടം അണിയുവാൻ പോകുന്നത്.

അതേസമയം, രാജകുടുംബത്തിന്റെ മറ്റു ഭാവി പരിപാടികളും തയ്യാറായിക്കഴിഞ്ഞു. സിംഹാസനാരോഹണം നടത്തി രാജാവായാൽ, ചാൾസ് രാജകുമാരൻ താമസം ബക്കിങ്ഹാം പാലസിലേക്ക് മാറ്റും. വില്യമും കെയ്റ്റും വിൻഡ്സർ കാസിലിലേക്കും താമസം മാറ്റും. രാജകുടുംബത്തിന്റെ ആസ്ഥാനമായ ബക്കിങ്ഹാം പാലസിൽ നിന്നും താമസക്കാരെ ഒഴിപ്പിക്കുമെന്നും, രാജ്ഞിയുടെ ഓഫീസ് മാത്രം നിലനിർത്തി ബക്കിയുള്ള ഭാഗങ്ങളെല്ലാം തന്നെ സന്ദർശകർക്കായി തുറന്നുകൊടുക്കുമെന്ന ഒരു വാർത്ത അടുത്തയിടെ പുറത്തുവന്നിരുന്നു. എന്നാൽ, ബ്രിട്ടന്റെ തലസ്ഥാന നഗരിയിൽ ദൃശ്യമാകുന്ന രാജകുടുംബത്തിന്റെ പ്രതീകമാണ് ബക്കിങ്ഹാം. അതുകൊണ്ടു തന്നെ താമസം അവിടെയായിരിക്കണം എന്നതിൽ ചാൾസിൻ! നിർബന്ധമുണ്ട്.

ലോകത്തിലെ തന്നെ ഏറ്റവും പ്രസിദ്ധിയാർജ്ജിച്ച കെട്ടിടങ്ങളിൽ ഒന്നാണ് ബക്കിങ്ഹാം പാലസ്. 1837-ൽ വിക്ടോറിയ രാജ്ഞിയാണ് ഇത് ആദ്യമായി ബ്രിട്ടീഷ് രാജവംശത്തിന്റെ ആസ്ഥാനമാക്കി ഉപയോഗിച്ചത്. ഇന്ന് ഈ കൊട്ടാരത്തിന്റെ പല ഭാഗങ്ങളും വിനോദസഞ്ചാരികൾക്കായി തുറന്നു കൊടുത്തിട്ടുണ്ട്. നിലവിൽ 369 മില്യൺ പൗണ്ട് മുടക്കിയുള്ള അറ്റകുറ്റപ്പണികൾ നടക്കുകയാണ്‌കൊട്ടാരത്തിൽ. ഇലക്ട്രിക്കൽ കണക്ഷനും ഹീറ്റിങ് സിസ്റ്റവുമെല്ലാം 1950 ന് ശേഷം പുതുക്കിയിട്ടില്ല. 775 മുറികളുള്ള കൊട്ടാരത്തിലെ ഓരോ മുറിയും അക്ഷരാർത്ഥത്തിൽ കേടുപാടുകൾ തീർത്ത് ബലം വരുത്തിയാൽ മാത്രമേ ഇത് ഇനിയും ഏറെക്കാലം നിലനിൽക്കുകയുള്ളു. 2027 വരെ ഈ റിപ്പയറിങ് ജോലി നീണ്ടുപോകും എന്നാണ് കണക്കാക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP