Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പഞ്ചാബിൽ കോൺഗ്രസിന് അധികാര കസേരയിൽ നിന്ന് ഇറങ്ങേണ്ടി വരും; ഡൽഹിക്ക് പിന്നാലെ എഎപി പഞ്ചാബിലും ഭരണത്തിൽ എത്തും; നേടുക 59 മുതൽ 63 സീറ്റുകൾ വരെ; കോൺഗ്രസ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും; ബിജെപി സഖ്യത്തിന് 11 സീറ്റ് വരെ; ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന ഉത്തരാഖണ്ഡിൽ തൂക്ക് സഭയ്ക്ക് സാധ്യത; എബിപി അഭിപ്രായ സർവേ ഫലങ്ങൾ

പഞ്ചാബിൽ കോൺഗ്രസിന് അധികാര കസേരയിൽ നിന്ന് ഇറങ്ങേണ്ടി വരും; ഡൽഹിക്ക് പിന്നാലെ എഎപി പഞ്ചാബിലും ഭരണത്തിൽ എത്തും; നേടുക 59 മുതൽ 63 സീറ്റുകൾ വരെ; കോൺഗ്രസ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും; ബിജെപി സഖ്യത്തിന് 11 സീറ്റ് വരെ; ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന ഉത്തരാഖണ്ഡിൽ തൂക്ക് സഭയ്ക്ക് സാധ്യത; എബിപി അഭിപ്രായ സർവേ ഫലങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുകയാണ്. ഓരോ ദിവസവും അഭിപ്രായ സർവേ ഫലങ്ങളനം പുറത്തുവരുന്നു. ഏറ്റവും ഒടുവിൽ വന്നത് എബിപി അഭിപ്രായ സർവേ ഫലമാണ്. പഞ്ചാബിൽ കോൺഗ്രസിന് അധികാരം നഷ്ടമാകുമെന്ന് അഭിപ്രായ സർവെ പ്രവചിക്കുന്നു. ഡൽഹിക്ക് പിന്നാലെ എഎപി പഞ്ചാബിലും ഭരണത്തിൽ എത്തുമെന്നാണ് പ്രവചനം. 59 മുതൽ 63 സീറ്റുകൾ വരെ നേടി അധികാരത്തിൽ എത്തുമെന്നാണ് സർവെഫലം.

കോൺഗ്രസ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. കോൺഗ്രസ് 24 മുതൽ 30വരെ സീറ്റുകൾ നേടുമെന്നാണ് പ്രവചനം.ശിരോമണി അകാലിദളിന് 20 മുതൽ 26 വരെ സീറ്റ് ലഭിക്കും. ബിജെപി സഖ്യകക്ഷികൾക്കും കൂടി 3 മുതൽ 11 സീറ്റ് വരെ ലഭിക്കുമെന്നാണ് പ്രവചനം. എ.എ.പിക്ക് 40 ശതമാനം വോട്ടുകൾ ലഭിക്കുമ്പോൾ കോൺഗ്രസിന് 30 ശതമാനം വോട്ടുകളാണ് ലഭിക്കുക. ശിരോമണി അകാലിദളിന് 20.2 ശതമാനം വോട്ടുകൾ ലഭിക്കും.

ഉത്തരാഖണ്ഡിൽ തൂക്ക് മന്ത്രിസഭയ്ക്ക് സാദ്ധ്യത

കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുകയെന്നും സർവേയിൽ പറയുന്നു. ഫെബ്രുവരി 20നാണ് പഞ്ചാബിൽ വോട്ടെടുപ്പ് നടക്കുക. ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. കോൺഗ്രസ് മുഖ്യമന്ത്രിയായി ചരൺജിത് സിങ്ങ് ഛന്നിയെ പ്രഖ്യാപിച്ചു. ഇന്നലെ ലുധിയാനയിൽ നടന്ന റാലിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഛന്നിയെ പ്രഖ്യാപിച്ചത്.

നേരത്തെ തന്നെ ആം ആദ്മി പാർട്ടി ഭഗ്വന്ത് മാനിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് പ്രചാരണരംഗത്ത് ഏറെ മുന്നേറിയിരുന്നു. സിദ്ധുവുമായുള്ള വഴക്കിനെ തുടർന്ന് കോൺഗ്രസ് വിട്ട് പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പാർട്ടി രൂപീകരിച്ച ക്യാപ്റ്റൻ അമരീന്ദർ സിങ്ങുമായി സഖ്യമുണ്ടാക്കിയാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

രണ്ട് മണ്ഡലങ്ങളിൽ നിന്നാണ് ഛന്നി ജനവിധി തേടുന്നത്. ചംകൗർ സാഹിബ്, ഭദൗർ മണ്ഡലങ്ങളിൽ നിന്നാണ് ഛന്നി മത്സരിക്കുക. 2007ൽ ചംകൗർ സാഹിബ് മണ്ഡലത്തിൽ നിന്നുമാണ് ഛന്നി നിയമസഭയിലെത്തിയത്. ക്യാപ്റ്റൻ അമരീന്ദർ സിങ് മന്ത്രിസഭയിൽ മന്ത്രിയായും 201516 കാലഘട്ടത്തിൽ പ്രതിപക്ഷനേതാവായും ചരൺജിത്ത് സിങ് ഛന്നി പ്രവർത്തിച്ചിട്ടുണ്ട്. അമരീന്ദർ സിങ് രാജിവെച്ചതിനെ തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിലാണ് ഛന്നി പഞ്ചാബ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. പഞ്ചാബിലെ ആദ്യ ദളിത് മുഖ്യമന്ത്രി കൂടിയാണ് ഛന്നിയെന്നതും ശ്രദ്ധേയമാണ്.

മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ നവ്ജ്യോത് സിങ് സിദ്ദു നേരത്തെ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ഹൈക്കമാൻഡ് പിന്തുണ ഛന്നിക്കായിരുന്നു. 117 അംഗ പഞ്ചാബ് നിയമസഭയിലേക്ക് ഫെബ്രുവരി 20നാണ് തെരഞ്ഞെടുപ്പ് നടക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP