Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇലട്രിക് കാറുകൾ പ്രോത്സാഹിപ്പിക്കാൻ 15 മില്യൺ യൂറോയുടെ പദ്ധതിയുമായി സർക്കാർ;ഇലക്ട്രിക് കാറുകളിലേയ്ക്ക് മാറാൻ തയ്യാറുള്ള ടാക്‌സി ഉടമകൾക്ക് 10,000 യൂറോ വരെ ഗ്രാന്റ്; ടാക്സിലും, ടോളിലും വര ഇളവ് ഉറപ്പ്

ഇലട്രിക് കാറുകൾ പ്രോത്സാഹിപ്പിക്കാൻ 15 മില്യൺ യൂറോയുടെ പദ്ധതിയുമായി സർക്കാർ;ഇലക്ട്രിക് കാറുകളിലേയ്ക്ക് മാറാൻ തയ്യാറുള്ള ടാക്‌സി ഉടമകൾക്ക് 10,000 യൂറോ വരെ ഗ്രാന്റ്; ടാക്സിലും, ടോളിലും വര ഇളവ് ഉറപ്പ്

സ്വന്തം ലേഖകൻ

ലക്ട്രിക് വാഹനങ്ങളിൽ നിക്ഷേപം നടത്താൻ ടാക്‌സി, ഹാക്ക്‌നി ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കുന്ന ഒരു പദ്ധതിക്ക് ഗതാഗത വകുപ്പ് 15 മില്യൺ യൂറോ അനുവദിച്ചതായി റിപ്പോർട്ട്. പദ്ധതിയുടെ കീഴിൽടാക്സി ഉടമകൾക്ക് ഇലക്ട്രിക് കാറുകൾ വാങ്ങാനായി 10,000 യൂറോ വരെ ഗ്രാന്റ് നൽകും.

നേരത്തെ വിജയകരമായി നടപ്പാക്കിയ പദ്ധതിയുടെ അടുത്ത ഘട്ടമായാണ് 15 മില്യൺ യൂറോ നീക്കിവച്ചുള്ള പ്രഖ്യാപനം മന്ത്രി നടത്തിയത്.ടാക്സി കാറുകൾ പോലുള്ള small public service vehicles (SPSV) ഉടമകൾക്കാണ് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാനായി 10,000 യൂറോ വരെ സർക്കാർ സഹായം ലഭിക്കുക. പൂർണ്ണമായും ബാറ്ററിയിൽ പ്രവർത്തിക്കുന്നവയാകണം ഈ കാറുകൾ.

പുതിയ ഇലക്ട്രിക് വാഹനത്തിൽ വീൽ ചെയർ കയറ്റുവാൻ സൗകര്യം ചെയ്യുന്ന തരത്തിൽ രൂപമാറ്റം വരുത്തിയാൽ 2,500 യൂറോ കൂടി ഗ്രാന്റായി ലഭിക്കും.ഇതിന് പുറമെ നിലവിലുള്ള മലിനീകരണം കൂടിയ പെട്രോൾ, ഡീസൽ വാഹനം സ്‌ക്രാപ്പ് ആക്കി മാറ്റാൻ തയ്യാറാണെങ്കിൽ ഗ്രാന്റ് തുക ഇരട്ടിയാകുമെന്നും പദ്ധതിയിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

അതായത് പഴയ വാഹനം സ്‌ക്രാപ്പ് ചെയ്ത് പുതിയ ഇലക്ട്രിക് വാഹനം വാങ്ങുകയാണെങ്കിൽ ലഭിക്കുന്ന സഹായധനം 20,000 യൂറോ ആണ്. ഇതിൽ വീൽ ചെയർ കയറാനുള്ള സൗകര്യം കൂടി ചെയ്താൽ വീണ്ടും 5,000 യൂറോ അടക്കം ആകെ 25,000 യൂറോ സർക്കാർ നൽകും.

ഇവയ്ക്ക് പുറമെ വേറെയും ആകർഷകമായ വാഗ്ദാനങ്ങളാണ് EV വാഹനങ്ങളിലേയ്ക്ക് മാറുന്ന SPSV ഡ്രൈവർമാരെ കാത്തിരിക്കുന്നത്. VRT-യിൽ 5,000 യൂറോ വരെ ഇളവ്, Domestic Charger Scheme-ൽ 600 യൂറോ വരെ ഇളവ്, വാർഷിക ടോൾ റീഫണ്ട് ആയി 1,000 യൂറോ വരെ എന്നിവയാണ് ഈ ഓഫറുകൾ.

കഴിഞ്ഞ വർഷം നടപ്പിലാക്കിയ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 600 ഡ്രൈവർമാരാണ് ഇലക്ട്രിക് കാറുകൾ വാങ്ങാനായി ഗ്രാന്റ് ലഭ്യമാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP