Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബോറിസിന്റെ ഫോണിൽ വിളിച്ച് ഉത്തരവുകൾ നൽകുമായിരുന്നെന്ന് ജീവനക്കാർ; കാരിയെ ഒഴിവാക്കാൻ ടാക്സി വഴിതെറ്റിച്ച് ടീം ബോറിസ്; സുന്ദരികളെ തെരഞ്ഞുപിടിച്ച് ഒഴിവാക്കി കാരി; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഭാവി മൂന്നാം ഭാര്യ ഇല്ലാതെയാക്കുന്നതിന്റെ കഥകൾ ഓരോന്നായി പുറത്ത്

ബോറിസിന്റെ ഫോണിൽ വിളിച്ച് ഉത്തരവുകൾ നൽകുമായിരുന്നെന്ന് ജീവനക്കാർ; കാരിയെ ഒഴിവാക്കാൻ ടാക്സി വഴിതെറ്റിച്ച് ടീം ബോറിസ്; സുന്ദരികളെ തെരഞ്ഞുപിടിച്ച് ഒഴിവാക്കി കാരി; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഭാവി മൂന്നാം ഭാര്യ ഇല്ലാതെയാക്കുന്നതിന്റെ കഥകൾ ഓരോന്നായി പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

പെൺചൊല്ല് കേട്ടവൻ പെരുവഴിയിൽ എന്ന പഴം ചൊല്ല് അന്വർത്ഥമാക്കുന്ന രീതിയിലേക്കാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ കാര്യങ്ങൾ നീങ്ങുന്നത്. മൂന്നാം ഭാര്യയ്ക്ക് പൂർണ്ണമായും അടിപ്പെട്ട് കഴിയുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി എന്ന് പല കോണുകളിൽ നിന്നും ആരോപണങ്ങളും പരിഹാസങ്ങളും ഉയർന്നുകഴിഞ്ഞു. ഇതിനെ പിന്തുണയ്ക്കുന്ന രീതിയിലുള്ള പുതിയ വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ബോറിസ് ജോൺസന്റെ ഫോണിൽ നിന്നും അദ്ദേഹം അയയ്ക്കുന്നു എന്നതരത്തിലുള്ള പല പ്രധാന സന്ദേശങ്ങളും കാരി അയച്ചിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന ഒരു വാർത്ത. ഭരണകക്ഷി നേതാവിനെ തെർഞ്ഞെടുക്കുന്ന സുപ്രധാന അവസരങ്ങളിലേ്പാലും ഇത്തരത്തിലുള്ള ഇടപെടലുകൾ ഉണ്ടായത്രെ. ബോറിസ് ജോൺസനെ കുറിച്ച് ലോർഡ് ആഷ്‌ക്രോഫ് എഴുതിയ ജീവചരിത്രത്തിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്. കാരി വൈറ്റ്ഹാളിൽ അമിതമായ അധികാരം ആസ്വദിക്കുകയാണെന്നും, കാരിക്ക് ഇഷ്ടമില്ലാത്തവർക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ സ്ഥാനമില്ലാത്ത സാഹചര്യമാണെന്നും പുസ്തകത്തിൽ പറയുന്നുണ്ട്.

പാർട്ടിയുടെ നേതൃസ്ഥാനത്തെക്ക് ബോറിസ്‌ജോൺസൺ ശ്രമിച്ചുകൊണ്ടിരുന്ന സാഹചര്യത്തിലായിരുന്നു ബോറിസ് എന്ന വ്യാജേന കാരി സന്ദേശങ്ങൾ അയച്ചിരുന്നത്. ഓരോ തവണ സന്ദേശം വരുമ്പോഴും അത് ഏഴുതുന്ന ശൈലി നോക്കിയാൽ അത് ബോറിസ് അല്ല എഴുതിയത് എന്ന് മനസ്സിലാകും എന്നാണ് അന്നത്തെ കാമ്പെയിനിൽ ബോറിസിനൊപ്പം നിന്ന ഒരു വ്യക്തി പറഞ്ഞത്. ഏതെങ്കിലും ഒരു എം പിയുടെ പിന്തുണ നമുക്ക് വേണ്ട, അല്ലങ്കിൽ മറ്റൊരു എം പിയുടെ പിന്തുണ നേടൻ എല്ലാശ്രമവും നടത്തണം തുടങ്ങിയവയായിരുന്നു അതിൽ മിക്ക സന്ദേശങ്ങളീലെന്നും അയാൾ പറയുന്നു.

രാഷ്ട്രീയകാര്യങ്ങളിൽ അത്ര അവഗാഹമൊന്നുമില്ലാത്ത വ്യക്തിയാണ് കാരി. മാത്രമല്ല, കാര്യങ്ങൾ മനസ്സിലാക്കാൻ അവർ ശ്രമിച്ചിരുന്നതുമില്ല. അതുകൊണ്ടു തന്നെ ഇത്തരം വ്യാജ സന്ദേശങ്ങൾ അനുസരിച്ച് ധാരാളം സമയം വ്യർത്ഥമാക്കേണ്ടി വന്നിട്ടുണ്ടെന്നും അയാൾ പറഞ്ഞു. തൻപ്രമാണിത്തം കൊണ്ടുനടക്കുന്ന കാരി എന്നും ബോറിസ് ജോൺസനു വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്ന സംഘത്തിന് തലവേദനയായിരുന്നു. ഒരിക്കൽ സുപ്രധാന യോഗങ്ങളിൽ നിന്നും അവരെ അകറ്റി നിർത്താനായി കാരിയെ ദീർഘദൂര ടാക്സി യാത്രയ്ക്ക് അയച്ചിട്ടുണ്ട് എന്നും പുസ്തകത്തിൽ പറയുന്നു.

അന്ന് കാരി സിമ്മണ്ട്സ് എന്നറിയപ്പെട്ടിരുന്ന ഇവർ ഏതെങ്കിലും യോഗത്തിൽ പങ്കെടുക്കാൻ എത്തുന്നുണ്ടെങ്കിൽ, സുപ്രധാനമായത് എന്ന് തോന്നിക്കുന്ന എന്തെങ്കിലും കാര്യം പറഞ്ഞ് സാധ്യമായത്ര ദൂരത്തേക്ക് ടാക്സി ബുക്ക് ചെയ്ത് ഇവരെ കയറ്റി വിടുമായിരുന്നെന്ന് അന്ന് പ്രചാരണത്തില സജീവമായിരുന്ന മറ്റൊരു വ്യക്തിയും പറഞ്ഞു

അതേസമയം മറ്റേതൊരു സ്ത്രീയേയും പോലെ കാരിയും തന്റെ ഭർത്താവിനെ മറ്റു സുന്ദരിമാർ അടിച്ചുമാറ്റുമെന്ന് ഭയപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ബുദ്ധിസാമർത്ഥ്യവും സൗന്ദര്യവും ഉള്ള സ്ത്രീകളെ എപ്പോഴും ബോറിസ് ജോൺസനിൽനിന്നും അകറ്റി നിർത്താൻ അവർ ശ്രമിച്ചിരുന്നു.അത്തരത്തിൽ നീക്കംചെയ്യപ്പെട്ട ആളാണ് ഒരുകാലത്ത് ബോറിസ് ജോൺന്റെ ഉപദേഷ്ടാവായിരുന എല്ലീ ലിയൺസ്. 2019-ൽ ജോൺസന്റെ പ്രചാരണത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു വ്യക്തിത്വമായിരുന്നു എല്ലീ.

എന്നാൽ, പെട്ടെന്ന് ഒരു ദിവസം ബോറിസ് ജോൺസൺ അവരെ സ്ഥാനത്തുനിന്നും മാറ്റുകയായിരുന്നു. കാരിയുടെ കൈകളാണ് ഇതിനു പിന്നിലെന്നാൺ പുസ്തകത്തിൽ പറയുന്നത്. അതിനുശേഷം സർക്കാർ ജോലി ഉപേക്ഷിച്ച് സ്വകാര്യൻ മേഖലയിലേക്ക് തിരിഞ്ഞ എല്ലി അടുത്തകാലത്ത് വീണ്ടും സിവിൽ സർവ്വീസിൽ തിരിച്ചെത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ മോദിപിടിപ്പിക്കാൻ പണം ധൂർത്തടിച്ചതിന് പഴികേട്ടത് ബോറിസ് ജോൺസനായിരുന്നെങ്കിൽ അതിനു പുറകിൽ കാരി തന്നെയായിരുന്നു. കാരിയുടെ ആഡംബര ഭ്രമം തെളിയിക്കുന്ന മറ്റൊരു വെളിപ്പെടുത്തൽ കൂടിയുണ്ട്ആ പുസ്തകത്തിൽ

ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചർ, മീഡിയ ആൻഡ് സ്പോർട്ട്സിൽ ഉപദേഷ്ടാവായി ജോലി ചെയ്യുന്ന സമയത്ത് 538 പൗണ്ട് വരുന്ന സ്വർണ്ണ നിറമുള്ള ഐപാഡ് വാങ്ങുവാൻ ആവർ ഡിപ്പാർട്ട്മെന്റിനു മേൽ സമ്മർദ്ദം ചെലുത്തി എന്നാണ് പുസ്തകത്തിൽ പറയുന്നത്. അന്ന് സെക്രട്ടറിയായിരുന്ന സാജിദ് ജാവിദിന്റെ ഉപദേഷ്ടാവായി ജോലി ചെയ്യുമ്പോഴായിരുന്നു ഇത്. കാരിയുടെ ആവശ്യം ഒരു ഈ മെയിൽ വഴി ഉടനടി സെക്രട്ടറി അംഗീകരിക്കുകയും ചെയ്തു എന്ന് പുസ്തകത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP