Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റെയിൽവേ കോവിഡ് കാലത്ത് നിർത്തലാക്കിയ ആനുകൂല്യങ്ങൾ ഇനിയില്ല; നിർത്തലാക്കിയത് 37 ഇളവുകൾ: കേന്ദ്രസർക്കാർ

റെയിൽവേ കോവിഡ് കാലത്ത് നിർത്തലാക്കിയ ആനുകൂല്യങ്ങൾ ഇനിയില്ല; നിർത്തലാക്കിയത് 37 ഇളവുകൾ: കേന്ദ്രസർക്കാർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോവിഡ് മഹാമാരിയുടെ മറവിൽ റെയിൽവേ നിർത്തിവച്ച യാത്രാഇളവുകൾ പുനഃസ്ഥാപിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രം. മുതിർന്നപൗരന്മാർ, പൊലീസ് മെഡൽ ജേതാക്കൾ, ദേശീയ പുരസ്‌കാരം നേടിയ അദ്ധ്യാപകർ, സൈനികരുടെയും പൊലീസുകാരുടെയും വിധവകൾ, മാധ്യമപ്രവർത്തകർ തുടങ്ങി 53 വിഭാഗത്തിലാണ് യാത്രാഇളവുകൾ നൽകിയിരുന്നത്. ഇതിൽ 37 വിഭാഗത്തിനുള്ള ഇളവുകൾ സർക്കാർ നിർത്തലാക്കി. അവ പുനഃസ്ഥാപിക്കാൻ കഴിയില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞദിവസം രാജ്യസഭയെ അറിയിച്ചു.

ഇളവുകൾ ഇല്ലാതാക്കിയതോടെ 2020 മാർച്ച് മുതൽ 2021 സെപ്റ്റംബർവരെയുള്ള കാലയളവിൽ നാലുകോടിയോളം മുതിർന്നപൗരന്മാർക്കാണ് മുഴുവൻ നിരക്കും നൽകി യാത്രചെയ്യേണ്ടിവന്നതെന്ന് വിവരാവകാശരേഖകൾ വ്യക്തമാക്കുന്നു. മുതിർന്ന പൗരന്മാരായ പുരുഷന്മാർക്ക് എല്ലാക്ലാസിലും 40 ശതമാനവും സ്ത്രീകൾക്ക് 50 ശതമാനവുമായിരുന്നു ഇളവ്. സാമ്പത്തിക പ്രതിസന്ധിയെന്നാണ് ഇളവുകൾ പുനഃസ്ഥാപിക്കാത്തതിന് കേന്ദ്രസർക്കാരിന്റെ വിശദീകരണം.

യാത്രയ്ക്കായി റെയിൽവേയെ ആശ്രയിക്കുന്ന ദരിദ്രരെയും സാധാരണക്കാരെയും ദുരിതത്തിലാക്കുന്ന സർക്കാർ തീരുമാനത്തിനെതിരെ വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമാണ്. കോർപറേറ്റുകൾക്ക് വൻ നികുതി ഇളവുകൾ അനുവദിക്കുന്ന മോദി സർക്കാരിന്റെ ഈ നടപടി കടുത്ത അനീതിയാണെന്ന വിമർശം ശക്തം. നിർത്തിവച്ച ഇളവുകൾ എത്രയുംവേഗം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വി ശിവദാസൻ എംപി റെയിൽമന്ത്രിക്ക് കത്ത് നൽകിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP