Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മകളുടെ സർട്ടിഫിക്കറ്റിന്റെ കാര്യത്തിനായി കോട്ടയത്തു പോകുകയാണെന്ന് അയൽവാസികളോട് പറഞ്ഞു; കോട്ടയത്തു പോയി അവിടെ മകനുമൊത്ത് എറണാകുളത്തേക്ക് മടക്കം; ഡ്യൂക്ക് ബൈക്കിലെത്തി ബേസ്‌ബോൾ ബാറ്റുകൊണ്ട് അടിച്ചുവീഴ്‌ത്തി തലയ്ക്കും കൈക്കും വെട്ടി കൊലപാതക ശ്രമം; യുവതിയും മകനും അറസ്റ്റിൽ

മകളുടെ സർട്ടിഫിക്കറ്റിന്റെ കാര്യത്തിനായി കോട്ടയത്തു പോകുകയാണെന്ന് അയൽവാസികളോട് പറഞ്ഞു; കോട്ടയത്തു പോയി അവിടെ മകനുമൊത്ത് എറണാകുളത്തേക്ക് മടക്കം; ഡ്യൂക്ക് ബൈക്കിലെത്തി ബേസ്‌ബോൾ ബാറ്റുകൊണ്ട് അടിച്ചുവീഴ്‌ത്തി തലയ്ക്കും കൈക്കും വെട്ടി കൊലപാതക ശ്രമം; യുവതിയും മകനും അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നഗരമധ്യത്തിൽ പട്ടാപ്പകൽ കൊലപാതക ശ്രമം നടത്തിയ സ്ത്രീയെയും എംസിഎ വിദ്യാർത്ഥിയായ മകനും അറസ്റ്റിൽ. ആലുവ കോമ്പാറ സാക്ഷരതാ റോഡ് ചാലപ്പാടം ബാബു കരിമുട്ടം ഹൗസിൽ ഓട്ടോ റാണി എന്ന സോളി ബാബു (42), മകൻ സാവിയോ ബാബു (22) എന്നിവരെയാണ് എറണാകുളം സെൻട്രൽ പൊലീസ് പിടികൂടിയത്. എറണാകുളം ജോസ് ജങ്ഷനുസമീപം ചെരിപ്പ് നന്നാക്കിയിരുന്ന കൊച്ചുജോയി എന്ന ജോയിയെയാണ് ഇരുവരും ചേർന്ന് ജനുവരി 24ന് വെട്ടി പരിക്കേൽപ്പിച്ചത്. ബേസ്‌ബോൾ ബാറ്റുകൊണ്ട് അടിച്ചുവീഴ്‌ത്തി തലയ്ക്കും കൈക്കും വെട്ടുകയായിരുന്നു.

നാലുമാസംമുമ്പ് ജോയിയും സോളിയും തമ്മിൽ സംഘർഷമുണ്ടായി. സോളി സൗത്ത് ഗേൾസ് ഹൈസ്‌കൂളിനുസമീപം ഓട്ടോ ഓടിച്ചിരുന്നു. ഇവർ അനാശാസ്യപ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് ജോയി ആരോപിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ജോയിയുടെ അടികൊണ്ട് സോളിയുടെ കൈയൊടിഞ്ഞു. കേസിൽ ജോയിയെയും കൂട്ടുപ്രതി പല്ലൻ ബാബുവിനെയും റിമാൻഡ് ചെയ്തിരുന്നു.

ഇതിനിടെ ഒരു കവർച്ചക്കേസിൽ സോളി ജയിലിലായി. ഇതിനുപിന്നിൽ ജോയിയാണെന്ന് വിശ്വസിച്ച് ജോയിയുടെ കൈയും കാലും തല്ലിയൊടിക്കുന്നതിന് മദ്യവും പണവും നൽകി സോളി ക്വട്ടേഷൻ നൽകിയെങ്കിലും നടന്നില്ല. തുടർന്നാണ് മകനെ കൂട്ടി കൊലപാതകശ്രമം നടത്തിയത്. സാവിയോ ബാബു കാഞ്ഞിരപ്പള്ളിയിൽ എംസിഎയ്ക്ക് പഠിക്കുകയാണ്.

കൃത്യം നടത്താനായി സിനിമാ സ്റ്റൈൽ പ്ലാനിംഗാണ് ഇരുവരും നടത്തിയത്. സോളി ബാബുവും മകൻ സാവിയോയും കൊലപാതകശ്രമം നടത്താൻ ശരിക്കും ഗൃഹപാഠം നടത്തി. സംഭവം നടക്കുന്നതിന് രണ്ടുദിവസംമുമ്പ് തങ്ങൾ കുടുംബസമേതം കോട്ടയത്ത് എംജി സർവകലാശാലയിൽ മകളുടെ സർട്ടിഫിക്കറ്റിന്റെ കാര്യത്തിന് പോകുകയാണെന്ന് സോളി പരിചയക്കാരെ വിളിച്ച് അറിയിച്ചു. ശേഷം ഇവർ ഫോൺ ഓഫ് ചെയ്ത് കോട്ടയത്തേക്ക് പോയി. കോട്ടയത്തുനിന്ന് സംഭവദിവസം രാവിലെ സാവിയോ എറണാകുളത്ത് എത്തി. കൃത്യം നടത്തിയശേഷം ഇവർ കാസർകോട്ടേക്ക് പോകുകയായിരുന്നു.

ഡ്യൂക്ക് ബൈക്കിൽ വന്ന ആളാണ് ആക്രമിച്ചതെന്ന് പൊലീസ് മനസ്സിലാക്കി. ഇയാളുടെ പുറകിലെ ബാഗിൽ ഉയർന്നുനിന്ന ബേസ്‌ബോൾ ബാറ്റ് സിസിടിവി ക്യാമറയിൽ കണ്ടെത്തി. ബൈക്കിന്റെ നമ്പർ വ്യാജമായിരുന്നു. സിസിടിവി ക്യാമറ സഹായത്തോടെ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ബൈക്ക് സാവിയോയുടെ ആലുവയിലുള്ള വീട്ടിൽനിന്ന് വന്നതായി പൊലീസ് കണ്ടെത്തി. എറണാകുളം സെൻട്രൽ ഇൻസ്‌പെക്ടർ എസ് വിജയ്ശങ്കറിന്റെയും എസ്ഐ എസ് പ്രേംകുമാറിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP