Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബൈക്കിൽ കെട്ടി വെച്ച കപ്പലണ്ടിച്ചാക്കുമായി വിൽപനക്കെത്തുമ്പോൾ ആളുകളുടെ ശ്രദ്ധയാകർഷിക്കൻ ഭൂപൻ പാടിയത് കച്ചാ ബദാം ഗാനം; ഒരു യുട്യൂബ് ചാനൽ പുറത്തുവിട്ടതോടെ വൈറൽ; പിന്നാലെ റാപ്പ് സോംഗ് രൂപത്തിലും എത്തിയതോടെ ഇന്റർനെറ്റ് കീഴടക്കി; റീൽസ് ഭരിക്കുന്ന 'കച്ചാ ബദാം' ഗാനത്തിന്റെ കഥ

ബൈക്കിൽ കെട്ടി വെച്ച കപ്പലണ്ടിച്ചാക്കുമായി വിൽപനക്കെത്തുമ്പോൾ ആളുകളുടെ ശ്രദ്ധയാകർഷിക്കൻ ഭൂപൻ പാടിയത്  കച്ചാ ബദാം ഗാനം; ഒരു യുട്യൂബ് ചാനൽ പുറത്തുവിട്ടതോടെ വൈറൽ; പിന്നാലെ റാപ്പ് സോംഗ് രൂപത്തിലും എത്തിയതോടെ ഇന്റർനെറ്റ് കീഴടക്കി; റീൽസ് ഭരിക്കുന്ന 'കച്ചാ ബദാം' ഗാനത്തിന്റെ കഥ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കപ്പലണ്ടി വിൽക്കുമ്പോൾ ആളുകളെ ആകർഷിക്കാൻ വേണ്ടിയായിരുന്നു ഭൂപൻ ബാണ്ഡ്യാകർ എന്ന വഴിയോര കച്ചവടക്കാരൻ തൊണ്ടപൊട്ടുമാറ് കച്ചാ ബദാം.. എന്ന പാട്ടു പാടി തുടങ്ങിയത്. അന്ന് തന്റെ ബിസിനസ് കൊഴുപ്പിക്കാൻ ചെയ്ത ഈ ഗാനം റീൽസ് ഭരിക്കുമെന്ന് ഭൂപൻ എന്ന ബംഗാളി കച്ചവടക്കരാൻ കരുതിയില്ല. ഇന്ന് ഇന്റർനെറ്റിൽ തരംഗമാണ് കച്ചാ ബദാം എന്ന ബംഗാളി ഗാനം. റാപ്പ് രൂപത്തിലേക്ക് മിക്‌സ് ചെയ് ഗാനം മല്ലുവുഡും, കോളിവുഡും ബോളിവുഡും കടന്ന് ഹോളിവുഡ് വരെ എത്തിയിട്ടുണ്ട്. ഇന്ത്യക്കാർ റീൽസിൽ ആഘോഷിക്കുന്ന ഈ ഗാനം ടിക്ക് ടോക്കിലൂടെയും വൈറലണ്.

പശ്ചിമ ബംഗാളിലെ കുരാൾജുരി എന്ന ഗ്രാമത്തിൽ ഭാര്യയ്ക്കും മൂന്ന് മക്കൾക്കുമൊപ്പം കഴിയുന്ന ആളാണ് ഭൂപൻ. ലോകം മുഴുവൻ ഈ ഗാനം വൈറലായിട്ടും തന്റെ വീടുപുലർത്താനായി ഇപ്പോഴും കപ്പലണ്ടിക്കച്ചവടം തുടരുന്നുണ്ട്. ബൈക്കിൽ കെട്ടി വെച്ച കപ്പലണ്ടിച്ചാക്കുമായി വിൽപനക്കെത്തുന്ന സ്ഥലങ്ങളിൽ ആളുകളുടെ ശ്രദ്ധയാകർഷിക്കാനാണ് ഭൂപൻ കച്ചാ ബദാം പാടിയിരുന്നത്. പിന്നീട് ഭൂപന്റെ ഗാനം ഏക്താര എന്ന യൂട്യൂബ് ചാനൽ റിലീസ് ചെയ്തു.

ഗായകൻ നസ്മു റീച്ചറ്റ് പിന്നീട് ഗാനത്തിന്റെ പെപ്പി റീമിക്സ് പുറത്തിറക്കി. കോറിയോഗ്രാഫി കൂടി ചെയ്ത് ആരോ പുറത്തിറക്കിയതോടെ ഇൻസ്റ്റഗ്രാമിലും ടിക് ടോക്കിലും കച്ചാ ബദാം വൈറലായി. തന്റെ ഗാനം വൈറലായ കാര്യമറിഞ്ഞ ഭൂപൻ പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയെങ്കിലും പിന്നീട് ഭൂപൻ തന്നെ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്ന റാപ്പ് വേർഷനുൾപ്പെടെയുള്ളവ പുറത്തിറങ്ങി. ഇന്ത്യയുടെ ഇങ്ങേയറ്റം മുതൽ അങ്ങേയറ്റം വരെയുള്ള സാമൂഹികമാധ്യമ ഉപയോക്താക്കളിൽ ഭൂരിഭാഗവും കച്ചാ ബദാമിനൊപ്പം ചുവടുവെച്ചു. കച്ചാ ബദാം ചലഞ്ച് വരെയുണ്ടായി. നവംബർ അവസാനം പുറത്തിറങ്ങിയ ഗാനം രണ്ട് മാസത്തിനിടെ നേടിയത് ലക്ഷക്കണക്കിന് വ്യൂസാണ്.

ഇന്ത്യയ്ക്ക് പുറത്തും കച്ചാ ബദാമിന് ആരാധകർ ഏറെയുണ്ട്. ബോളിവുഡ് ഗാനങ്ങളിലൂടെ ഇന്ത്യാക്കാർക്ക് പ്രിയങ്കരനായി മാറിയ കിലി പോളും ബ്രസീലിയൽ വീഡിയോ കണ്ടന്റ് പ്രൊഡ്യൂസറായ പാബ്ലോ ഇ വെറോണിക്കയും കച്ചാ ബദാമിന്റെ ചുവടുവെപ്പിന് കയ്യടി നേടി. കച്ചാ ബദാം ഉണ്ടാക്കിയ തരംഗം ട്രോളുകൾക്കും വഴിതെളിച്ചു. ട്രോളന്മാർ വിവിധ തരത്തിലുള്ള ട്രോൾ വീഡിയോകൾ പുറത്തിറക്കി. എന്തായാലും വെറുമൊരു കപ്പലണ്ടിക്കച്ചവടക്കാരനായ ഭൂപനിപ്പോൾ നാട്ടിൽ സ്റ്റാറാണ്.

മലയാളി സൈബർ ലോകവും ഭരിച്ചു കച്ചാ ബദാം

മലയാളം സൈബറിടത്തിലും വൈറൽ താരം കച്ചാബദാം ആണ്. നിരവധി മലയാളികളാണ് ഈ ഗാനത്തിനൊപ്പം റീൽസ് ചെയ്തിരിക്കുന്നത്. 'കച്ചാ ബദാം ഡാൻസ് ചലഞ്ച്' ട്രെൻഡിങ് ആയിക്കഴിഞ്ഞു. ആരാധകർ ഏറി വരുന്ന ഈ പാട്ട് ഇപ്പോൾ ട്രോളുകളിലും നിറയുകയാണ്. ഇന്ത്യയുടെ ഇങ്ങേയറ്റം മുതൽ അങ്ങേയറ്റം വരെയുള്ള സാമൂഹികമാധ്യമ ഉപയോക്താക്കളിൽ നിരവധി പേരും കച്ചാ ബദാമിനൊപ്പം ചുവടുവച്ചു. 2021 നവംബർ അവസാനവാരം പുറത്തിറങ്ങിയ ഗാനം ഇതിനോടകം ദശലക്ഷക്കണക്കിനു പ്രേക്ഷകരെയാണ് സ്വന്തമാക്കിയത്. സ്വാസിക, ശിൽപ ബാല, നൈല ഉഷ, അനുശ്രീ, പാലാ സജി തുടങ്ങിയ മലയാളി താരങ്ങളും പാട്ടിനൊപ്പം ചുവടുവച്ചു രംഗത്തെത്തി.

ബോളിവുഡ് താരങ്ങൾക്കിടയിലും കച്ചാ ബദാം തരംഗമായിക്കഴിഞ്ഞു. അടുത്തിടെ നടി ഉർഫി ജാവേദ് പങ്കുവച്ച റീൽ വിഡിയോയ്ക്കു പക്ഷേ വിമർശനങ്ങളും ഏറ്റു വാങ്ങേണ്ടി വന്നു. താരത്തിന്റെ വസ്ത്രം ചൂണ്ടിക്കാണിച്ചായിരുന്നു ചിലർ അധിക്ഷേപ കമന്റുകളിട്ടത്. ഇന്ത്യയ്ക്ക് പുറത്തും കച്ചാ ബദാമിന് ആരാധകർ ഏറി വരികയാണ്. ബോളിവുഡ് ഗാനങ്ങളിലൂടെ ഇന്ത്യക്കാരുടെ പ്രിയതാരമായി മാറിയ കിലി പോളും ബ്രസീലിയൽ വിഡിയോ കണ്ടന്റ് പ്രൊഡ്യൂസർ പാബ്ലോയും മകൾ വെറോണിക്കയും അമേരിക്കയിലെ 'ഡാൻസിങ് ഡാഡ്' എന്നറിയപ്പെടുന്ന റിക്കി പോണ്ടും കച്ചാ ബദാമിനൊപ്പം ചുവടുവച്ചു കയ്യടി നേടി.

ദേശത്തിനും ഭാഷയ്ക്കും അതീതമായി ചുരുങ്ങിയ സമയം കൊണ്ടു തരംഗമായി മാറിയ 'കച്ചാ ബദാം' ഇപ്പോഴും ട്രെൻഡിങ്ങിൽ തുടരുകയാണ്. ആദ്യ കേൾവിയിൽ തന്നെ താളം പിടിപ്പിച്ചു രസിപ്പിക്കുന്ന ഈ ബംഗാളി പാട്ട് ഇന്റർനെറ്റിൽ തിരയുന്നവരുടെ എണ്ണവും ദിനംപ്രതി കൂടി വരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP