Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഞങ്ങളെ പൊലീസ് പിടിച്ചു നിങ്ങൾ അറിഞ്ഞോ? 'മാൽ മിൽഗയ ബായ് എന്ന ചോദ്യത്തിന് മിൽഗയ ബായ് എന്ന് ഉത്തരം പറഞ്ഞത് ജില്ലാ പൊലീസ് മേധാവിയും കാസർകോട് ഡിവൈഎസ്‌പിയും; ഉറവിടം കണ്ടത്തിയുള്ള നീക്കത്തിൽ 46 കിലോ കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ

ഞങ്ങളെ പൊലീസ് പിടിച്ചു നിങ്ങൾ അറിഞ്ഞോ? 'മാൽ മിൽഗയ ബായ് എന്ന ചോദ്യത്തിന് മിൽഗയ ബായ് എന്ന് ഉത്തരം പറഞ്ഞത്  ജില്ലാ പൊലീസ് മേധാവിയും കാസർകോട് ഡിവൈഎസ്‌പിയും; ഉറവിടം കണ്ടത്തിയുള്ള നീക്കത്തിൽ 46 കിലോ കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ

ബുർഹാൻ തളങ്കര

 കാസർകോട് : കാസർകോട് 46 കിലോ കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ. കാസർകോട് നിന്നും ബദിയടുക്കയിൽ നിന്നുമാണ് വൻ കഞ്ചാവ് വേട്ട നടത്തിയത്. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ മേൽനോട്ടത്തിൽ കാസർകോട് ഡിവൈഎസ്‌പി പി ബാലകൃഷ്ണൻ നായരും ഡാൻസഫ് (DANSAF) ടീമും നടത്തിയ റെയ്ഡിലാണ് കാസർകോട്, ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നായി 46 കിലോ കഞ്ചാവ് പിടികൂടിയത്. എന്നാൽ പൊലീസിന്റെ മയക്കു മരുന്ന് വേട്ടയ്ക്ക് പിന്നിൽ ഉറക്കമൊഴിച്ചു കാത്തിരുന്ന വലിയ ഒരുക്കങ്ങളുടെ കഥ പറയാനുണ്ട് .

കുറച്ചു ദിവസങ്ങൾക്ക് മുൻപ്പ് ഒമ്പതാം തരം വിദ്യാർത്ഥി ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ വാട്ട്‌സ് ആപ്പിൽ കൈമാറിയ ചില സൂചനകളുടെ പിന്നിൽ സഞ്ചരിച്ച പൊലീസ് ഇത്തവണ കുടുക്കിയത് വലിയ മയക്കു മരുന്ന് മാഫിയെയായിരുന്നു . നേരത്തെ ഉറവിടം കണ്ടെത്താൻ പൊലീസ് ഏറെ പ്രയാസപ്പെട്ടിരിന്നെങ്കിലും വൈഭവ് സക്‌സേനയുടെ 'മാൽ മിൽഗായ' ഓപ്പറേഷൻ തന്ത്രത്തിലൂടെ ഉറവിടത്തിലേക്ക് തന്നെ പൊലീസുകാരെ എത്തിച്ചു .

സംഭവുമായി ബന്ധപ്പെട്ട് ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ നെല്ലിക്കട്ട പാടി ഗ്രാമ ആമോസ് നഗർ നിവാസിയും നിലവിൽ നെല്ലിക്കട്ട ചൂരി പള്ളം ഷാഫിയുടെ ക്വാർടേഴ്സിൽ താമസിക്കുന്ന പി എ അബ്ദുല്ല റഹ്മാൻ (52), വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നയമാർമൂല വഴി പെരുമ്പള കടവിലെ അബ്ദുൽ കാദറിന്റെ മകൻ സി എ അഹ് മദ് കബീർ (40), ആദൂർ പൊലീസ് സ്റ്റേഷൻ ക്കുണ്ടാർ പരിധിയിലെ പോക്കറുടുക നിവാസിയും നിലവിൽ ചോടിക്കനം സി എഛ് വില്ല ക്വാർടേഴ്സിൽ തമസക്കാരനുമായ കെ പി മുഹമ്മദ് ഹാരിസ് (36) എന്നിവരെ അറസ്റ്റ് ചെയ്തു. ഇതിൽ അഹ്മദ് കബീർ 2009ൽ നടന്ന ദാവൂദ് കൊലക്കേസിലെ പ്രതിയാണെന്ന് ജില്ലാ പൊലീസ് ചീഫ് പറഞ്ഞു. പി എ അബ്ദുല്ല റഹ്മാൻ എന്ന 52 കാരനെയാണ് കുട്ടികൾ മയക്കുമരുന്നിനായി കൂടുതൽ സമീപിക്കുന്നത് .

വിദ്യാർത്ഥികളും യുവാക്കളുമായിരുന്നു ഇവരുടെ മുഖ്യ ഇടപാടുകാർ. അതെ സമയം തന്നെ കാസർകോട് ജില്ലയിലേക്ക് ആന്ധ്രയിൽ നിന്നും മയക്കുമരുന്നുകൾ സപ്ലൈ ചെയ്യുന്ന കാസർകോട്കാരനെ പൊലീസ് തിരിച്ചറിയിച്ചിട്ടുണ്ട് . ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ നിർദ്ദേശ പ്രകാരം ആന്ധ്രാ പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന സൂചനകൾ പുറത്ത് വരുന്നുണ്ട്. ഇയാളെ കാസർകോട് എത്തിക്കാൻ ഡി വൈ എസ് പിയുടെ സ്‌പെഷ്യൽ ടീം ഒരുക്കങ്ങൾ ആരംഭിച്ചു .

കഞ്ചാവ്, സിന്തറ്റിക് മയക്കു മരുന്നുകൾ ഉപോയോഗിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ നൽകുന്ന പിന്തുണയാണ് 'മാൽ മിൽഗായ' ഓപ്പറേഷനെ വിജയത്തിലേക്ക് എത്തിക്കുന്നത്. അതുകൊണ്ട് തന്നെ കുട്ടികൾ ലഹരി ഉപോയോഗിക്കുന്നുണ്ടെങ്കിൽ പൊലീസിനെ ബന്ധപ്പെടാൻ മടിക്കരുതെന്നും കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവരങ്ങൾ രഹസ്യമായി തന്നെ സൂക്ഷിക്കുമെന്നും ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന മറുനാടൻ മലയാളിയെ അറിയിച്ചു .
.
സിന്തറ്റിക് ഡ്രഗ് മായി ബന്ധപെട്ട് ഏറെ സമൂഹം ഏറെ ഭയക്കേണ്ട വിഷയങ്ങളാണ് ഡി വൈ എസ് പി പി ബാല കൃഷ്ണൻ നായർ പങ്കുവെച്ചത് . നിലവിൽ കാസർകോട് യുവാക്കളിൽ ദാമ്പത്യ തകർച്ച നേരിടുകയെന്നന്നും കല്യണം കഴിഞ്ഞു ഒരു മാസം പിനീടുമ്പോൾ തന്നെ പലവിധ പ്രശ്‌നങ്ങളുമായി യുവതികൾ പൊലീസിനെ സമീപിക്കുകയാണെന്നും ഇതിനെല്ലാം കാരണം യുവാക്കളുടെ അമിതമായ മയക്കു മരുന്നു ഉപോയോഗമെന്നാണ് കണ്ടത്താൻ കഴിഞ്ഞത് .

കഞ്ചാവ് പിടികൂടിയ പൊലീസ് സംഘത്തിൽ എസ്‌ഐമാരായ ബാലകൃഷ്ണൻ സികെ, മധുസൂദനൻ, വിനോദ് കുമാർ, രഞ്ജിത്ത്, എഎസ്‌ഐമാരായ ജോസഫ്, അബൂബക്കർ, സീനിയർ പൊലീസ് ഓഫീസർ ശിവകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ രാജേഷ് മാണിയാട്ട്, ഷജീഷ്, എസ് ഗോകുല, സുഭാഷ് ചന്ദ്രൻ, സാഗർ വിജയൻ, ഓസ്റ്റിൻ തമ്പി, ശ്രീജിത്ത് കരിച്ചേരി, നിതിഷ്, വിപിൻ സാഗർ എന്നിവർ ഉണ്ടായിരുന്നു. കഞ്ചാവ് പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥർക്ക് 10,000 രൂപ റിവാർഡ് നൽകുമെന്ന് ജില്ലാ പൊലീസ് ചീഫ് മാധ്യമ പ്രവർത്തകരെ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP